Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലമായി; ചർമത്തിനു പോഷണകാലം

skin-care

ജൂൺമാസമായി. മഴക്കാലമിങ്ങെത്തി. ചർമത്തിനും മുടിയ്ക്കും പോഷണകാലമാണ് മഴക്കാലം. വേനൽക്കാലത്ത് ചൂടും പൊടിയും കൊണ്ട് പറ്റിയ കേടുപാടുകൾ തീർക്കാനുള്ള സമയം. ഒപ്പം ഇൗർപ്പം അധികം തങ്ങിനിന്ന് ദോഷമുണ്ടാകാതെ ശ്രദ്ധിക്കുകയും വേണം. വെയിൽകൊണ്ട് ചർമത്തിനേറ്റ കരുവാളിപ്പ് മാറാനും പോയ തിളക്കം വീണ്ടെടുത്ത് മിനുക്കിയെടുക്കാനും പറ്റിയ കാലമാണ് മഴക്കാലം.

വരൾച്ചയ്ക്ക്

മഴക്കാലത്ത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുന്നതു മൂലം ചർമത്തിൽ എണ്ണമയം കുറഞ്ഞ് വലിച്ചിലുണ്ടാകും. എള്ളെണ്ണയും വെളിച്ചെണ്ണയും സമമെടുത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് പാടുകൾ അകറ്റി ചർമത്തിന് ആകർഷണീയതയുണ്ടാക്കും. കുളി കഴിഞ്ഞാലുടൻ ചർമത്തിൽ മോയ്സചറൈസർ പുരട്ടാം. ചോക് ലേറ്റ് ഫേഷ്യലോ അലോവേര ഫേഷ്യലോ കൊക്കോ ബട്ടർ ഫേഷ്യലോ ഗുണകരമാണ്.

മുടി മിനുങ്ങാൻ

മഴക്കാലത്ത് മുടി ദിവസത്തിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ കഴുകേണ്ട. നന്നായി ഉണങ്ങിയ ശേഷംമാത്രം മുടി കെട്ടി വെക്കുക. ഇല്ലെങ്കിൽ എണ്ണമയവും ഇൗർപ്പവുംകൂടി താരൻ വർധിക്കും. താരൻ നശിപ്പിക്കാൻ ആഴ്ച്ചയിൽ രണ്ടുദിവസം മുടിയിൽ ഓയിൽ മസാജ് ചെയ്ത് ആവികൊള്ളിക്കുക. ഇടയ്ക്ക് ഹെയർസ്പാ ചെയ്യുന്നത് ഉത്തമമാണ്.

കാലുകൾ

കാലുകളാണ് മഴക്കാലത്ത് സവിശേഷശ്രദ്ധ അർഹിക്കുന്നത്. കുളി കഴിഞ്ഞാൽ അല്ലെങ്കിൽ മഴ നനഞ്ഞ് പുറത്തുനിന്ന് കയറിവന്നാൽ കാലുകളുടെ വിരലുകളുടെ ഇടയിൽ നിന്ന് ഇൗർപ്പം തുടച്ചുമാറ്റുക. കുഴിനഖം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ പെഡിക്യൂർ ചെയ്യുന്നതും നെയിൽ പോളിഷിúടുന്നതും നല്ലതാണ്. പെഡിക്യൂർ ചെയ്യുമ്പോൾ പ്രഷർ പോയിന്റുകളിൽ മസാജ് നൽകുന്നതുകൊണ്ട് കാലുവേദന അകലും.

മേയ്ക്അപ്

വാട്ടർപ്രൂഫ് മേയ്ക്അപ് തിരഞ്ഞെúടുക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോയ കടുംനിറങ്ങൾ ഒഴിവാക്കി ചർമത്തിന്റെ നിറത്തോടു ചേർന്നു നിൽക്കുന്ന നിറങ്ങൾ ഉപയോഗിക്കുന്നതാകും നല്ലത്. എഷൊഡോയും എലൈനറുമൊക്കെ പൗഡർ രൂപത്തിലുള്ളത് ഒഴിവാക്കി ജെൽ അഥവാ ക്രീം രൂപത്തിലുള്ളത് തിരഞ്ഞെടുക്കുക.