Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടുകുരു പമ്പകടക്കും, 8 നിസ്സാരകാര്യങ്ങൾ!

Heat Rashes Representative Image

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനൽ ക്കാലത്ത് സ്വാഭാവികമാണ്. പക്ഷേ പൊള്ളുന്ന ഈ ചൂടിൽ ചർമപ്രശ്നങ്ങളെ ഏറെ സൂക്ഷിക്കണം. ചൂടുകുരു ശമിക്കാൻ വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങളിതാ:

  • തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൻ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമർത്തുന്നത് അസ്വസ്ഥത കുറയ്ക്കും.
  • സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക.
  • കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്. തുവർത്തിയ ഉടനെ പെർഫ്യൂം കലരാത്ത പൗഡർ ദേഹത്ത് തൂവുക. ചർമത്തിൽ അധികമുള്ള ഈർപ്പം അവ വലിച്ചെടുത്തോളും.
  • ശരീരം തണുപ്പിക്കാനായ ലാക്ടോകലാമിൻ ലോഷൻ പുരട്ടുക.
  • ഇലക്കറികൾ ധാരാളം കഴിക്കുക.
  • തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാൻ സഹായിക്കും.
  • ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചിൽ ശമിക്കാൻ സഹായിക്കും.
  • ത്രിഫലപ്പൊടി വെള്ളത്തിൽ ചാലിച്ച് ദേഹത്ത് പുരട്ടിയാൽ ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കും.