Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുണ്ടുകൾ നിറം വയ്ക്കും, 7 നാടൻ വഴികൾ!

Lips Representative Image

അതി മനോഹരമായ ചുവന്നു തുടുത്ത അധരങ്ങൾ, ചെന്തൊണ്ടിപ്പഴം പോലെയുള്ളവ, ആപ്പിൾ പോലെ തുടുത്ത ചുണ്ടുകൾ, തുടങ്ങി മനോഹരിയായ ഒരു സ്ത്രീയുടെ ചുണ്ടുകൾക്ക് വിശേഷണങ്ങൾ ഏറെയാണ്‌. ലിപ്സ്റ്റിക് ഇട്ടു ചുമപ്പിച്ചു നടക്കാൻ പുറമേ ബുദ്ധിമുട്ട് പലർക്കും ഉള്ളതുകൊണ്ട് പരമാവധി മറ്റു മാർഗ്ഗങ്ങളിൽ കൂടി എങ്ങനെ ചുണ്ടുകൾ ആകർഷകമാക്കാം എന്ന് നാം അന്വേഷിക്കുകയും ചെയ്യും. പക്ഷേ നല്ല ചുമപ്പൻ ചുണ്ടുകാരെ കണ്ടു അസൂയപ്പെടാൻ മാത്രമാണ് പലപ്പോഴും വിധി. എന്നാൽ അധരങ്ങൾ മനോഹരമാക്കാൻ വീട്ടിലുണ്ട് മാർഗ്ഗങ്ങൾ. 

1 പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട് എന്നറിയാമോ? ബീറ്റ്‌റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു വെറുതെ ചുണ്ടിൽ ഉരസുക. ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴും ഇത് ചെയ്തു കൊണ്ടേയിരിക്കാം. അധരങ്ങൾക്ക് ആകർഷകത്വം കൂടാനും നിറം വർദ്ധിയ്ക്കാനും ഈ വിദ്യ നല്ലതാണ്. 

2 ഇരുണ്ട നിറമുള്ള ചുണ്ടുകൾക്ക് വെള്ളരിക്കാ ജ്യൂസ് ഏറ്റവും മികച്ച പരിഹാരമാണ്. വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കും. 

3 ബദാം ഓയിൽ മികച്ച അധര സംരക്ഷിണിയാണു. ഇത് ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കാം. അധരങ്ങൾക്ക് മൃദുത്വവും മനോഹാരിതയും നിറവും നൽകാൻ ഇത് സഹായിക്കും.

4 നാരങ്ങാ നീരും തേനും തുല്യ അളവിൽ എടുക്കുക .നാരങ്ങാ നീരിനു ചുണ്ടിലെ അഴുക്കുകൾ കളയാനുള്ള കഴിവുണ്ട്, തേൻ മൃദു ആക്കുകയും ചെയ്യും. ഇവ രണ്ടും ഒന്നിച്ചെടുത്തു ചുണ്ടിനു മുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക. ഇത് ഒരു ദിവസം രണ്ടു നേരം ചെയ്യാം

5 branded  ആയുള്ള വസ്തുക്കൾ മാത്രം ചുണ്ടുകൾ പോലെയുള്ള സെൻസിറ്റീവ് ആയ ശരീര ഭാഗങ്ങളിൽ ഉപയോഗിയ്ക്കാൻ ശ്രദ്ധിക്കുക. ലോക്കൽ വസ്തുക്കൾ ചിലപ്പോൾ പ്രതിപ്രവർത്തിച്ചു  അപകടകരമായ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഏറ്റവും നല്ലത് വീട്ടിൽ ഉള്ള പച്ചക്കറികളോ പഴങ്ങളോ ഒക്കെ അരച്ച് കുഴമ്പു രൂപത്തിലാക്കി ചുണ്ടിൽ തേയ്ച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോൾ കഴുകി കളയുക. ഏറ്റവും മികച്ച അധര സംരക്ഷണ മാർഗ്ഗമാണത്. 

6 ആരോഗ്യമുള്ള ശരീരത്തിലുള്ള അവയവങ്ങളും ആരോഗ്യമായി തന്നെ ഇരിക്കും എന്നത് ഇപ്പോഴും ശ്രദ്ധിക്കുക. അതിനാൽ ശരീരം ഇപ്പോഴും ആരോഗ്യകരമായ മാർഗ്ഗത്തിൽ കൂടി തന്നെ നടത്തുക. ശരീരം ഒരിക്കലും ജലാംശം ഇല്ലാതാക്കാൻ അനുവദിയ്ക്കാതെ ഇരിക്കുക. ഇത് അധരങ്ങളെയും ബാധിയ്ക്കും. അത്തരം സന്ദർഭത്തിൽ നന്നായി ജലം കുടിയ്ക്കാൻ ശ്രദ്ധിക്കണം, പ്രത്യേകിച്ച് വേനൽ കാലത്ത് നന്നായി ജലം കുടിയ്ക്കുക. 

7 അമിതമായ സൂര്യപ്രകാശം എൽക്കുമ്പോൾ ചുണ്ടുകൾ ചൂട് കൊണ്ട് വിണ്ടു കീറാൻ സാധ്യതകൾ ഉണ്ട്. ഇതിനു ഗ്ലിസെറിൻ നല്ല മരുന്നാണ്. എന്നും രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുൻപ് ഒരു കോട്ടൻ തുണിയിൽ ഗ്ലിസെറിൻ എടുത്തു ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കുക. ഇത് ചുണ്ടിനെ വരണ്ടു പോകുന്നതിൽ നിന്നും സംരക്ഷിക്കുന്നു.

Your Rating: