Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടീബാഗ് കളയല്ലേ.. കാര്യമുണ്ട്

Tea Bags Representative Image

കറിവേപ്പില പോലെയാണ് ടീ ബാഗുകൾ. കുഴ‍ഞ്ഞുകുത്തിയുണരുന്നവന് പുത്തനുൻമേഷം പകരാൻ ടീ ബാഗുകൾ വേണം. കാര്യം കഴിഞ്ഞാൽ എടുത്തു പുറത്തുകളയും. എന്നാൽ ഉപയോഗം കഴിഞ്ഞാലുമുണ്ട് കാര്യം. ഉപയോഗിച്ച ടീ ബാഗുകൾ നമ്മുടെ പല സൗന്ദര്യപ്രശ്‌നങ്ങൾക്കും ഉത്തമ പരിഹാരമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു ടീ ബാഗ് മതി നിങ്ങളുടെ ഗ്ലാമർ മാറ്റി മറിക്കാൻ.

വേനലായാൽ മിക്കവരുടേയും പ്രധാനപ്രശ്‌നം വെയിലുകൊണ്ട് ചർമത്തിന് നിറവ്യത്യാസം വരുന്നുവെന്നതാണ്. വെയിലുകൊണ്ട് ചർമം വാടി ചൊറിച്ചിലുകൾ വരുന്നതും സാധാരണം. കത്തുന്ന സൂര്യനിൽനിന്ന് ചർമ്മം സംരക്ഷിക്കാൻ ടീബാഗിന് കഴിയും. ആന്റിഓക്‌സിഡന്റ് കൊണ്ട് സമൃദധമായതിനാൽ തൊലിപ്പുറത്ത് പുരട്ടിയാൽ നിറവ്യത്യാസം മാറിക്കിട്ടുകയും ബാഗിലടങ്ങിയ ടാനിക് ആസിഡ് ചർമ്മത്തിലെ വേദനയെ പമ്പ കടത്തുകയും ചെയ്യും.

രാവിലെ എഴുന്നേറ്റ് വരുമ്പോൾ കണ്ണിനുതാഴെ ക്ഷീണപ്പാടുകൾ പ്രത്യക്ഷപ്പെടുന്നത് പലർക്കും പ്രശ്നമാണ്. ഇതിനുള്ള പരിഹാരവും ടീബാഗിനുള്ളിലുണ്ട്. എണീറ്റ് ആദ്യം ചായ കുടിക്കുന്നതിനു പകരം ഉപയോഗിച്ച ടീ ബാഗ് ഉണ്ടോന്ന് നോക്കുക. അൽപം നനവുള്ള ടീ ബാഗ് പാടുള്ള ഭാഗത്ത് വയ്ക്കുക, പാടുമാറിക്കിട്ടും. ഗ്രീൻ ടീയുടേയോ കട്ടൻചായയുടെയോ ബാഗുകൾ ഇതിനായി ഉപയോഗിക്കാം. അതുപോലെ തന്നെ പാചകത്തിനിടയ്ക്കും മറ്റും പൊള്ളലേൽക്കുന്ന ഭാഗത്തെ നിറവ്യത്യാസം മാറ്റാനും ടീബാഗിന് കഴിയും. പൊള്ളിയഭാഗത്ത് മൂന്ന് മുതൽ അഞ്ച് മിനിട്ട് വരെ ടീബാഗ് വയ്ക്കണം.

പൂന്തോട്ടത്തിലെ ചെടികൾക്ക് സൂപ്പർ വൈറ്റമിൻ കൂടിയാണ് ടീ ബാഗുകൾ. ടീ ബാഗ് പൊട്ടിച്ച് ചെടികളുടെ തടത്തിലിട്ടാൽ അത് തഴച്ചു വളരും. ഷേവു ചെയ്ത് സംഭവിക്കുന്ന മുറിവുണക്കാനും ടീ ബാഗുകൾ ഉപകരിക്കും. ഉപയോഗിച്ച ടീ ബാഗ് തണുത്ത വെള്ളത്തിലിട്ടശേഷമാകണം മുറിവുള്ളിടത്ത് വെക്കുന്നത്. നല്ലൊരു മൗത്ത് വാഷായും ടീബാഗ് ഉപയോഗിക്കാം. ടീബാഗിനകത്ത് വെള്ളം ചേർത്ത് നിർമിക്കുന്ന മൗത്ത് വാഷ് പല്ലിനെ കേടുകളിൽ നിന്നും സംരക്ഷിക്കും. വായ്നാറ്റവും അകറ്റും. 

Your Rating: