Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുണ്ടുകളു‌ടെ സൗന്ദര്യത്തിന് 10 ടിപ്സ്

Lips Beauty

അഴകാർന്ന ചുണ്ടുകൾ പെണ്ണിന് ഒരു ആകർഷണം തന്നെയാണ്. ലിപ്സ്റ്റിക്ക് കുഴച്ച് ചുണ്ടിൽതേച്ചാൽ മാത്രം ചുണ്ടുകൾ സുന്ദരമാകില്ല. വീട്ടിൽ സ്വയം ചെയ്യാവുന്ന ചില പൊടികൈകളിലൂടെ ചുണ്ടുകളെ മനോഹരമാക്കാം. ചുണ്ടുകളുടെ സംരക്ഷണത്തിന് ഇതാ 10 ടിപ്സ്...

∙ കിടക്കാൻ പോകുന്നതിനു തൊട്ടുമുമ്പ് തണുത്ത കോട്ടൺ ഉപയോഗിച്ച് ചുണ്ടുകൾ തുടയ്ക്കുക. വെറുംവെള്ളമോ, മേയ്ക്അപ് റിമൂവറോ ക്രീമോ ചുണ്ടുകൾ ക്ലീൻ ചെയ്യാൻ ഉപയോഗിക്കാം

∙ എണ്ണയുപയോഗിച്ച് ദിവസവും ചുണ്ടുകൾ മൃദുവായി മസാജ് ചെയ്യുക. അഞ്ചു മുതൽ പത്തുമിനുട്ടു വരെ മസാജ് ചെയ്യണം. ഇതു ചുണ്ടുകളിലെ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചുണ്ടുകളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.

∙ വിറ്റാമിൻ എ,ഇ എന്നിവയ‌ടങ്ങിയ ക്രീം എപ്പോഴും കയ്യിൽ കരുതാം. എപ്പോഴൊക്കെ ചുണ്ടുകൾ വരണ്ടതായി തോന്നുന്നുേവാ അപ്പോഴെല്ലാം പഞ്ഞിയുപയോഗിച്ച് ക്രീം ചുണ്ടുകളിൽ പുരട്ടാം. അൽപസമയത്തിനു ശേഷം കഴുകിക്കളയാം.

∙ പുറത്തു പോവുമ്പോൾ നല്ല ഗുണമേന്മയുള്ള ലിപ്ബാമുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സൂര്യപ്രകാശം, കാറ്റ്, പൊടി തുടങ്ങിയവയിൽ നിന്നും ചുണ്ടിനെ സംരക്ഷിക്കാൻ ലിപ്ബാമുകൾക്ക് കഴിയും.

∙ ശരീരത്തിൽ ജലാംശം നിലനിൽക്കാനായി ദ്രാവകരൂപത്തിലുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കാന്‍ ശ്രദ്ധിക്കുക. വെള്ളവും നന്നായി കുടിക്കണം. ശരീരത്തിൽ ജലാംശം ഉണ്ടാകുന്നതിന് അനുസരിച്ച് ചുണ്ടുകൾ മോയ്സചറൈസ് ആയിരിക്കും.

∙ മേനാഹരമായ ചുണ്ടുകൾക്ക് ഭക്ഷണത്തിലും ശ്രദ്ധ ചെലുത്തണം. പച്ച നിറത്തിലുള്ള പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങി വിറ്റാമിൻ എ,ബി,സി എന്നിവ പരമാവധി ഡയറ്റിൽ ഉള്‍പ്പെടുത്തണം.

∙ ചുണ്ടുകളിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ ഉണങ്ങിയ തുണി ഉപയോഗിച്ച് ചുണ്ടിൽ ഉരസാം

∙ ലിപ്സ്റ്റിക് ഇടുന്നതിനു മുമ്പായി സൺസ്ക്രീൻ ലിപ്ബാം പുരട്ടണം. ഇതു ലിപ്സ്റ്റിക് ഏറെനേരം ചുണ്ടിൽ നിലനിർത്തും.

∙ ചുണ്ടുകൾ ഇടയ്ക്കിടെ നാവുകൊണ്ടു നനയ്ക്കുന്നതു നിർത്തണം. ഇതു ചുണ്ടിനെ വീണ്ടും വരണ്ടതാക്കുകയും ചുണ്ടിലെ മോയ്സചറൈസർ ഇല്ലാതാക്കുകയും ചെയ്യും.

∙ ചുണ്ടുകൾ അമിതമായി വരളുന്നുണ്ടെങ്കിൽ അൽപം പെട്രോളിയം ജെല്ലി മൃദുവായി പുരട്ടാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.