Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും കൊതിക്കും ചർമ്മം, വെറും മൂന്ന് കാര്യങ്ങൾ!

glowing-tip-2 Representative Image

സൗന്ദര്യസംരക്ഷണത്തിലൂടെ യുവത്വം കാത്തുസൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചർമ്മം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നതു തന്നെയാണ് പ്രധാനം. നന്നായി ഉറങ്ങുന്നതും, മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതിരിക്കുന്നതും, ആവശ്യത്തിനു വെള്ളം കുടിക്കുന്നതുമെല്ലാം യുവത്വം നിലനിർത്താൻ അനിവാര്യമാണ്. ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും ഏറ്റവും അധികം പ്രതിഫലിക്കുന്നത് മുഖത്തും കൈകളിലുമാണ്. മുഖചർമ്മവും കൈകളും യുവത്യത്തോടെ സൂക്ഷിക്കാന്‍ ദിനവും വീട്ടിൽ തന്നെ ചെയ്യാവുന്ന മൂന്ന് എളുപ്പ മാർഗങ്ങൾ‌ ഇതാ :-

പാൽ ഒരുഗ്രൻ ക്ലെൻസർ!

glowing-tip-3 Representative Image

ഉറക്കമുണർന്നു കഴിയുമ്പോള്‍ ചർമ്മം ഫ്രഷ് ആയി തോന്നിക്കാനും ക്ഷീണമകറ്റാനുമായി മുഖത്ത് ഐസ് ക്യൂബുകൾ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. എന്നാൽ മൃദുലമായ ചർമ്മം ഉള്ളവർക്ക് ഇത് വിപരീത ഫലമായിരിക്കും നൽകുക. അവർക്ക് മറ്റൊരു സൂപ്പർ വിദ്യയുണ്ട്, തണുത്ത പച്ചപ്പാൽ ഉപയോഗിച്ച് മുഖം തുടയ്ക്കുക. പാലിൽ അൽപ്പം വെള്ളരിക്കയുടെ നീരുകൂടി ചേർക്കുന്നതും ഏറെ ഗുണം ചെയ്യും. ഒരു പഞ്ഞിക്കഷ്ണമെടുത്ത് പാലിൽ മുക്കി മുഖം തുടച്ച് തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഫ്രഷ് ലുക്ക് കിട്ടുമെന്നു മാത്രമല്ല മികച്ച ഒരു ക്ലെൻസറായും ഇത് പ്രവർത്തിക്കും. മുഖചർമ്മം മാർദ്ദവമേറിയതും തിളക്കമുള്ളതുമാക്കാൻ ഇതു സഹായകമാണ്.

കാപ്പി കുടിക്കാൻ മാത്രമല്ല!

glowing-tips Representative Image

രാവിലെ എഴുന്നേൽക്കുമ്പോൾ ബെഡ് കോഫി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മിലധികവും. ഉറക്കക്ഷീണമകറ്റാനാണ് ഈ ശീലം പലരും പിന്തുടരുന്നത്. എന്നാൽ ഇതിനു മാത്രമല്ല ചർമ്മം മനോഹരമാക്കാനും കാപ്പി നമുക്ക് ഉപയോഗിക്കാം. അൽപം കാപ്പിപ്പൊടിയെടുത്ത് അതിൽ ഒലിവോയിലോ വെളിച്ചെണ്ണയോ ചേർത്ത് ഇരു കൈകളിലും പുരട്ടി രണ്ടു മിനുട്ട് മസാജ് ചെയ്യാം. കൈകളിലെ ചർമ്മത്തിനു മേല്‍ മികച്ച സ്ക്രബ്ബായി പ്രവർത്തിക്കും. മൃതകോശങ്ങൾ നീക്കം ചെയ്യാനും ആരോഗ്യമുള്ള ചർമ്മം വീണ്ടെടുക്കുവാനും ഇത് ഉപകാരപ്രദമാണ്. മസാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് കൈകൾ കഴുകണം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇത് ചെയ്താൽ കൈകൾ മനോഹരമാകും.

ബോഡി സ്ക്രബ് വീട്ടിൽ തന്നെ!

glowing-tip-4

മുഖത്തിനും കൈകൾക്കും മാത്രമല്ല ശരീരകാന്തി നിലനിർത്താനുമുണ്ട് ചില എളുപ്പ വിദ്യകൾ. രണ്ടു ടേബിൾസ്പൂൺ കാപ്പിപ്പൊടി എടുത്ത് അതിൽ ഒരു ടേബിൾസ്പൂൺ പഞ്ചസാരയും നാലു ടേബിൾസ്പൂൺ ഒലിവ് ഓയിൽകൂടി ചേർത്താൽ മികച്ച ഒരു ബോഡി സ്ക്രബ്ബ് റെഡി. കുളിക്കുന്നതിനു മുമ്പായി ഇതുപയോഗിച്ച് ചർമ്മം മസാ‍ജ് ചെയ്യാം. ചർമ്മകോശങ്ങളിലെ അഴുക്കുകളകറ്റി ശരീരചർമ്മം മൃദുലവും സുന്ദരവുമാക്കാന്‍ ഇതു സഹായിക്കും.