Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർമ്മത്തിന് നൽകാം പുതുജീവൻ, മൂന്നേമൂന്നു കാര്യം

beautiful-girl

ശരീരം സ്വാഭാവിക മാറ്റങ്ങൾക്കു കീഴടങ്ങുന്നതാണ് ഇക്കാണുന്നതെല്ലാം .... ചർമത്തിലെ എണ്ണമയം കുറയും, നെറ്റിയിലും കവിളിലും കണ്ണിനിരുവശവും ചുളിവുകൾ വീഴും, മുഖം കൂടുതൽ പരുക്കനാകും, സുഷിരങ്ങളും തവിട്ടുപുള്ളികളും കൂടുതൽ തെളിഞ്ഞു വരും, കണ്ണിനു ചുറ്റും കറുപ്പുവരും... ഇതൊക്കെ നീട്ടിവയ്ക്കുന്നതിലിരിക്കും മിടുക്ക്. സോ, നത്തിങ് ഇൗസ് ഇംപോസിബിൾ. ആദ്യ ഘട്ടം. ആ മനസ്സൊന്നു തുടച്ചുമിനുക്കാം., സ്ട്രെസ്സിനെ പിടിച്ചു ദൂരെക്കളയാം. ആവലാതികളോടും വേവലാതികളോടും ‘സൈലൻസ് പ്ലീസ് പറയൂ. ഇനി സമയം കിട്ടുമ്പോൾ ഈ മൂന്നു കാര്യങ്ങൾ ചെയ്തു നോക്കൂ....

∙ ഒരു സ്പൂൺ പച്ചരി പൊടിച്ചതിൽ അര സ്പൂൺ തൈര് ചേർത്ത് മുഖത്ത് പുരട്ടി മസാജ് ചെയ്താൽ ചർമത്തിലെ മൃതകോശങ്ങൾ അകലും.

∙ അരക്കപ്പ് തക്കാളിനീരിൽ ഒരു സ്പൂൺ വെള്ളരിനീര്, ഒരു സ്പൂൺ തൈര് ,ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് മുഖത്ത് പുരട്ടിയാൽ കരുവാളിപ്പ് അകലും.

∙ ഓട്സ് നന്നായി പൊടിച്ചത് ഒരു സ്പൂൺ, ഒരു വലിയ സ്പൂൺ തക്കാളിനീരും നാരങ്ങാനീരും ചേർത്ത് മുഖത്ത് പുരട്ടുക, നിറം വർധിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.