Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹദിനത്തിൽ തിളങ്ങാൻ 5 പവർഫുൾ ടിപ്സ്

Bridal Tips

ഊണിലും ഉറക്കത്തിലും നിങ്ങൾ സ്വപ്നം കാണുന്ന ഒരു ദിനമുണ്ടെങ്കിൽ അതു നിങ്ങളുടെ വിവാഹദിനമായിരിക്കും. ഒരു മുഖക്കുരു പോലും സൗന്ദര്യം നശിപ്പിക്കുമെന്നു നിങ്ങൾ ആശങ്കപ്പെടുന്ന ദിനം. എത്രയേറെ ഒരുക്കങ്ങൾ നടത്തിയാലും പോരാപോരാന്നൊരു തോന്നൽ. ടെൻഷനില്ലാതെ വിവാഹനാളിൽ രാജകുമാരിയെപ്പോലെ തിളങ്ങണമെങ്കിൽ കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും തയാറെടുപ്പുകൾ തുടങ്ങിയെ തീരൂ. വിവാഹദിനത്തിൽ മിന്നിത്തിളങ്ങാൻ ഇതാ 5 ടിപ്സ്:

∙ കൃത്യമായ പ്ലാനിങ്ങാണ് ആദ്യം വേണ്ടത്. ഒരു മാസംകൊണ്ട് 20 കിലോ കുറയ്ക്കാമെന്നു കരുതരുത്. ശരീരഭാരം കുറയ്ക്കേണ്ടവർ അഞ്ചാറു മാസം മുൻപെങ്കിലും ഇതിനുള്ള തയാറെടുപ്പുകൾ തുടങ്ങണം. ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയതായിരിക്കണം പ്രഭാതഭക്ഷണം. ബ്രൗൺ ബ്രഡ്, പാൽ, ഡ്രൈ ഫ്രൂട്ട്സ്, മുട്ടയുടെ വെള്ള തുടങ്ങിയവ ഉൾപ്പെടുത്താം. എന്തു കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണു കൃത്യമായ സമയത്ത് കൃത്യമായ അളവിൽ ഭക്ഷണം കഴിക്കുന്നതും. മൂന്നുനേരം വയറുനിറച്ച് ഭക്ഷണം കഴിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ മണിക്കൂറിന്റെ ഇടവേളയിൽ അളവു കുറച്ചു കഴിക്കുന്നതാണു നല്ലത്.

∙ പഴങ്ങളും പച്ചക്കറികളും നിർബന്ധമായും കഴിക്കണം. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ഫൈബറുകളും ശരീരഭാരം കുറയ്ക്കാനും ചർമത്തിനു നിറവും തിളക്കവും നൽകാനും സഹായിക്കും. ദിവസവും ഒരു കപ്പ് സാലഡ് കഴിക്കുന്നതു വളരെയധികം പ്രയോജനം ചെയ്യും.

∙ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. കാപ്പിയും ചായയും ദിവസവും ഒരു കപ്പ് മതി. അച്ചാറുകളും വറുത്തെടുത്ത ഭക്ഷണപദാർഥങ്ങളും വേണ്ടേ വേണ്ട. എത്രത്തോളം വെള്ളം കുടിക്കുന്നോ അത്രത്തോളം ചർമത്തിന്റെ തിളക്കവും കൂടും. അതിനാൽ എവിടെപ്പോയാലും ഒരു കുപ്പി വെള്ളം കൈയ്യിൽ കരുതുക.

∙ ഭക്ഷണംപോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യായാമവും. ശരീരഭാരം കുറച്ച് ആകാരഭംഗി വർധിപ്പിക്കുന്നതിനോടൊപ്പം രക്തയോട്ടം വർധിപ്പിച്ച് ചർമത്തിനു തിളക്കം നൽകാനും വിയർപ്പിലൂടെ ചർമത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകളെ പുറംതള്ളാനും വ്യായാമം സഹായിക്കും.

∙ എന്തൊക്കെ ചെയ്താലും ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ എല്ലാ തയാറെടുപ്പുകളും പാഴായിപ്പോകും. അതിനാൽ ദിവസവും 6-8 മണിക്കൂർ ഉറക്കം ശീലിക്കുക.

ഒരു മാസം ഇവയെല്ലാം കൃത്യമായി ചെയ്താൽ വിവാഹദിനത്തെക്കുറിച്ചു ടെൻഷൻ വേണ്ടേ വേണ്ട.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.