Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറം വെയ്ക്കാം, വെറും ഏഴ് ദിവസം

beauty-main

ഇരുണ്ട ചർമ്മം പലരേയും വലയ്ക്കുന്ന സൗന്ദര്യപ്രശ്നമാണ്. രാസപദാർത്ഥങ്ങളടങ്ങിയ ക്രീമുകൾ വളരെ നാളുകളായി പരീക്ഷിച്ചിട്ടും ഫലം ലഭിക്കാത്തവരുമുണ്ട്. എന്നാൽ ഇനി കാത്തിരിക്കേണ്ട. നിറമുള്ള ചർമ്മം നിങ്ങൾക്കും സ്വന്തമാക്കാം. അതും ഒരാഴ്ചകൊണ്ട്.

ആപ്പിൾ ക്രീം

beauty-apple

ആപ്പിളിനു രോഗങ്ങളെ അകറ്റി നിർത്താൻ മാത്രമല്ല സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള കഴിവുകൂടിയുണ്ട്.ഒരു ആപ്പിളെടുത്ത് അതിന്റെ തൊലി നീക്കം ചെയ്ത ശേഷം 20 മിനുട്ട് നേരം പാലിൽ മുക്കി വയ്ക്കുക. അതിനു ശേഷം ആപ്പിൾ നന്നായി അരച്ചെടുക്കുക. ഇനി ഇത് 10 മിനുട്ട് നേരം ഫ്രീസറിൽ വയ്ക്കാം. പുറത്തെടുത്ത് ഒരു ടീസ്പൂൺ നാരങ്ങനീരും ചേർക്കണം. അതിനു ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഇനി ഒരു ഐസ് ക്യൂബ് എടുത്ത് മസാജ് ചെയ്യണം.

ഓറഞ്ച് നീര്

beauty-orange

ചർമ്മത്തിന് സ്വാഭാവിക നിറം നൽകാനും ആരോഗ്യത്തോടെ സൂക്ഷിക്കാനും ഓറഞ്ച് അത്യുത്തമമാണ്. മൂന്നു ടേബിൾ സ്പൂൺ ഓറഞ്ചുനീരെടുത്ത് അത് അൽപ്പസമയം തണുപ്പിക്കാം. ഇനി ഒരു പഞ്ഞിക്കഷ്ണം എടുത്ത് ഓറഞ്ചുനീരിൽ മുക്കിയ ശേഷം മുഖത്തു തടവണം. 10 മിനുട്ടിനു ശേഷം തണുത്ത വെള്ളം ഉപയേഗിച്ച്കഴുകിക്കോളൂ. 7 ദിവസം ഇത് തുടർച്ചയായി ചെയ്യണം.

തക്കാളി മികച്ച ക്ലെൻസർ

beauty-tomato

പഴുത്ത ഒരു തക്കാളിയുടെ പകുതിയെടുത്ത് അത് നന്നായി അരയ്ക്കുക.അതിലേയ്ക്ക് ഒരു ടീസ്പൂൺ സോഡാപൊടിയും (അപ്പക്കാരം) ഒരു ടിസ്പൂൺ തേനും ചേർക്കണം. ഈ മിശ്രിതം മുഖത്തിലും കഴുത്തിലും പുരട്ടി അഞ്ചു മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം. ത്വക്കിലെ മെലാനിന്റെ ഉദ്പാദനത്തെ തടയാനും അൾട്രാ വയലറ്റ് രശ്മികൾ മൂലം ഉണ്ടാകുന്ന ചർമ്മത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.

പപ്പായയും വെള്ളരിക്കയും

beauty-papaya

നാലു കഷ്ണം നന്നായി പഴുത്ത പപ്പായും വെള്ളരിക്കയും മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി ഒരു ടീസ്പൂൺ പാലു കൂടി ഈ മിശ്രിതത്തിലേക്കു ചേർക്കാം. മുഖത്തു പുരട്ടി 20 മിനുട്ടിനു ശേഷം കഴുകണം.. കറുത്ത പാടുകളും മറ്റും അകലാനും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. മാത്രമല്ല പപ്പായയിലും വെള്ളരിക്കയിലും അടങ്ങിയിരിക്കുന്ന വൈറ്റമിൻസ് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

കറ്റാർവാഴയും നാരങ്ങ നീരും

beauty-aloe-vera

സ്വാഭാവിക നിറമുള്ള ചർമ്മം ലഭിക്കാൻ മികച്ച മാർഗ്ഗമാണിത്. അരക്കപ്പ് വെള്ളമെടുത്ത് അതിൽ രണ്ടു ടേബിൾ സ്പൂൺ കറ്റാർ വാഴയുടെ നീരും അരമുറി നാരങ്ങപിഴിഞ്ഞതിന്റെ നീരും ചേർക്കണം. ഇനി ഇത് ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറിൽ വയ്ക്കണം. ഈ ഐസ് ക്യൂബുകൾ ഉപയോഗിച്ച് ദിവസവും രാവിലെ മുഖം രണ്ടു മിനുട്ട് നേരം മസാജ് ചെയ്യണം. മുഖത്തെ രക്തയോട്ടം വർദ്ധിക്കുന്നതിനും ചർമ്മം ഫ്രഷായി ഇരിക്കുന്നതിനും നിറം വർദ്ധിക്കുന്നതിനും ഇത് സഹായിക്കും.

Your Rating: