Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴകാർന്ന കാർകൂന്തലിന് ടവൽ ഹെയർ തെറാപ്പി

Towel Hair Therapy

മുടി കൊഴിയുന്നു, അറ്റം പിളരുന്നു, വളരുന്നില്ല എന്നൊന്നും പരാതി പറ‍ഞ്ഞിട്ടു കാര്യമില്ല. മുടിയ്ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ തയ്യാറാവണം. വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ കൊണ്ടു തന്നെ മുടിയുടെ പ്രധാന പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതാണ്. അതിലൊന്നാണ് ടവൽ ഹെയർ തെറാപ്പി. ഒരു ടവലും കുറച്ചു എണ്ണയും ഉണ്ടെങ്കില്‍ ടവൽ ഹെയർ തെറാപ്പി പരീക്ഷിക്കാം. അതെങ്ങനെ മുറ്റത്തെ മുല്ലക്കു മണമില്ലെന്ന ചൊല്ലെത്ര ശരിയാ.. ഇന്നത്തെ പെൺപിള്ളേർക്ക് എണ്ണതേച്ചുള്ള കുളി തന്നെ അലർജിയല്ലേ. ഹലോ ഗേൾസ്... യാതൊരു അധിക ചിലവുമില്ലാതെ വീട്ടിൽ തയ്യാറാക്കാവുന്ന ഈ ടവൽ തെറാപ്പിയൊന്നു പരീക്ഷിച്ചു നോക്കൂ.. മുടിയുടെ പ്രശ്നങ്ങളൊക്കെ പമ്പ കടക്കുന്നതു കാണാം. ചൂടുള്ള ടവൽ വച്ച് തലമുടിയിലേക്കു ആവി പകരുന്ന രീതിയാണിത്. ടവൽ ഹെയർ തെറാപ്പിയിലൂടെ, താരൻ, മുടി കൊഴിച്ചിൽ എന്നിവയെല്ലാം ഇല്ലാതാക്കാവുന്നതാണ്.

ടവൽ ഹെയർ തെറാപ്പി ചെയ്യുന്നതെങ്ങിനെ?

ഒരു ടവല്‍ , കുറച്ചു ചൂടുവെള്ളം, എണ്ണ ( വെളിച്ചെണ്ണ, ഒലിവെണ്ണ, ആവണക്കെണ്ണ, ചോളം എണ്ണ എന്നിവ മിക്സ് ചെയ്തത് ) മുതലായവയാണ് ടർബൻ ഹെയർ തെറാപ്പിയ്ക്ക് ആവശ്യം. ആദ്യമായി മിക്സ് ചെയ്തു വച്ചിച്ചിരിക്കുന്ന എണ്ണ ചൂടാക്കി നന്നായി തണുത്തതിനു ശേഷം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഇത് ഒരു ദിവസം രാത്രി മുഴുവൻ തലയിൽ തേച്ചു കിടക്കണം. തൊട്ടടുത്ത ദിവസം കുളിക്കുന്നതിനു മുമ്പ് ടവൽ ചൂടുവെള്ളത്തിൽ മുക്കി നല്ലപോലെ പിഴിഞ്ഞ് ടവലില്‍ വെള്ളം തങ്ങിക്കിടപ്പില്ലെന്ന് ഉറപ്പു വരുത്തി തലയിൽ കെട്ടി വയ്ക്കുക. ഏതാണ്ട് ഇരുപതു മിനുട്ടോളം ടവൽ തലയിൽ വയ്ക്കണം. ടവൽ മുക്കുന്ന വെള്ളത്തിന് അമിത ചൂടാകാതിരിക്കാൻ ശ്രദ്ധിക്കണം, അല്ലെങ്കിൽ തലയോട്ടിയ്ക്കു ദോഷമാണ്.

ടവൽ തെറാപ്പി എങ്ങനെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു?

താരനും മുടികൊഴിച്ചിലിനും ആദ്യം ചെയ്യേണ്ടത് മുടിയുടെ വേരിനെ ആരോഗ്യമുള്ളതാക്കുകയാണ്. മുടിയുടെ എന്തു പ്രശ്നത്തെയും തരണം ചെയ്യാൻ ആരോഗ്യമുള്ളതായിരിക്കണം ഹെയർ റൂട്ട്. ടവൽ തെറാപ്പി ചെയ്യുന്നതിലൂടെ രോമകൂപങ്ങൾ തുറക്കുകയും വേരിനടിയിൽ നിന്നും കൂടുതൽ വളരാൻ സഹായിക്കുകയും ചെയ്യും. വെളിച്ചെണ്ണ നല്ല കണ്ടീഷണറിന്റെ ധർമ്മം വഹിക്കുമ്പോൾ ഒലിവെണ്ണയും ആവണക്കെണ്ണയും മുടിയു‌ടെ വളര്‍ച്ചയെ പരിപോഷിപ്പിക്കും. ചോളം എണ്ണയിലടങ്ങിയ വിറ്റാമിൻ ഇ, ഒമേഗ ത്രീ ‌ഫാറ്രി ആസിഡുകൾ എന്നിവ തലയോട്ടിയിലെ കോശങ്ങളുടെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കും. അതിലൂടെ മുടി തഴച്ചു വളരും. ഇനി മുടിയെ മിനുക്കാൻ ബ്യൂട്ടി പാര്‍ലറുകളിൽ കയറി കാശു കളയുന്നതിനു മുമ്പ് വീട്ടിൽ തയ്യാറാക്കാവുന്ന ടവൽ തെറാപ്പിയൊന്നു പരീക്ഷിച്ചു നോക്കണ...