Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യം കൂട്ടാനുള്ള വിദ്യ വീട്ടിൽ തന്നെയുണ്ടല്ലോ?

Beauty Tips Representative Image

വീട്ടിൽ വെറുതെ ഇരിക്കുകയാണെങ്കിൽ പോലും പരമാവധി സുന്ദരിയായിരിക്കാനാണ് ഓരോ പെൺകുട്ടികളും ആഗ്രഹിക്കുക. സുന്ദരിയായിട്ടുണ്ടല്ലോ, ഇതിന്റെ രഹസ്യമെന്താ എന്നൊന്നും കേൾക്കാൻ ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടാകില്ല. കാണാൻ സുന്ദരിയായിരിക്കാൻ മേക്കപ്പ് മാത്രം ചെയ്താൽ മതിയോ? പോര, ഒരുങ്ങുന്നതിനൊപ്പം ചില സിമ്പിൾ ടിപ്സ് കൂടി ചെയ്യുകയാണെങ്കിൽ ഇനി നിങ്ങളെ നോക്കി ആരും പറയും കിടിലൻ ലുക് എന്ന്... മേക്അപ് ചെയ്യുന്നതിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ട അഞ്ചു സൗന്ദര്യ രഹസ്യങ്ങൾ വായിക്കാം.

1 മേക്കപ്പ് തുടച്ചുമാറ്റാൻ മേക്കപ്പ് റിമൂവർ ഇല്ലെങ്കിൽ ബോഡിലോഷൻ കൊണ്ട് ഒന്ന് തുടച്ചുനോക്കൂ. മസ്ക്കാര നീക്കം ചെയ്യാൻ പോലും ബോഡിലോഷൻ ഉത്തമമാണ്.

2 ഐലനർ 15 മിനുട്ട് ഫ്രീസറിൽ വച്ചിട്ട് ഒന്ന് ഉപയോഗിച്ചു നോക്കു, നല്ല വൃത്തിയായും പെർഫെക്റ്റായും കണ്ണെഴുതാം.

3 കൈകാലുകളിലെ രോമം നീക്കംചെയ്യാൻ ഷേവ് ചെയ്യാറുണ്ടോ നിങ്ങൾ, ഇനി മുതൽ ഷേവ് ചെയ്യാൻ സോപ്പ് ഉപയോഗിക്കുകയേ വേണ്ട, പകരം ഹെയർ കണ്ടീഷണർ ഒന്ന് ഉപയോഗിച്ചു നോക്കൂ. കണ്ടീഷണർ രോമം മൃദുലമാക്കുകയും ഷേവിങ്ങ് എളുപ്പമാക്കുകയും ചെയ്യുന്നു. കൂടാതെ ചർമം പട്ടുപോലാക്കുകയും ചെയ്യും.

4 വിനാഗിരിയോ ബിയറോ ഉപയോഗിച്ച് തലമുടി കഴുകാം. ബിയർ മുടിയുടെ ഈർപ്പം നിലനിർത്തുന്നു, വിനാഗിരിയാകട്ടെ മുടി കൂടുതൻ തിളക്കമുള്ളതാക്കുന്നു. ഇവ ഒരേ സമയം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. തണുത്ത വെള്ളത്തിൽ ഇത് കഴുകിക്കളയാൻ മറക്കരുത്.

5 മുഖക്കുരുവും കണ്ണിനടിയിലെ തടിപ്പും ചുളിവുകളും നിങ്ങളെ അലോസരപ്പെടുത്താറുണ്ടോ? ഐസ് കട്ടകൊണ്ട് മ‍ൃദുലമായി മുഖത്ത് ഉരസുക, ഐസ് ഉരുകിത്തീരുന്നത് വരെ ഇത് തുടരുക. ദിവസവും കിടക്കുന്നതിന് മുൻപ് ഇത് പതിവാക്കൂ, മുഖം സുന്ദരമാകുന്നത് കാണാം