Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥയായും രുചിയായും ഈസ്റ്റർ മുട്ട

Easter Eggs decoration | Easter 2017 ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ടതാണ് ഈസ്റ്റർ മുട്ടയുടെ ചരിത്രം

ക്രിസ്മസിന്റെ രുചി കേക്ക് ആണെങ്കിൽ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റർ എഗ്സ്. ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ടതാണ് ഈസ്റ്റർ മുട്ടയുടെ ചരിത്രം. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഇൗസ്റ്റർ മുട്ട–മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്.

പലനാടുകളിൽ പല വിശ്വാസമാണ് ഇൗസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. ഇൗസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഇൗ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ.

ബ്രിട്ടനിൽ 15–ാം നൂറ്റാണ്ടു മുതൽ തന്നെ ഇൗസ്റ്റർ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ രാവിലത്തെ പ്രാർഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു.

പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഇൗസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകൾ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വർഷം മുൻപു തന്നെ നിലവിലുണ്ടായിരുന്നുവത്രെ. ഇതു പിന്നീടു വസന്തകാലത്തു നടക്കുന്ന ഇൗസ്റ്റർ ആഘോഷത്തിലേക്കും എത്തുകയായിരുന്നുവെന്നു പറയപ്പെടുന്നു. ഇൗസ്റ്റർ ദിനത്തിൽ രാവിലെ വീട്ടുകാർ മുട്ടകൾ കുട്ടികൾക്കായി ഒളിപ്പിച്ചുവയ്ക്കും. ഇതുപോലെ ഇൗസ്റ്റർ രാത്രിയിലെ ചടങ്ങുകൾക്കു ശേഷം ചില പള്ളികളിൽ ഇൗസ്റ്റർ മുട്ട ആശീർവദിച്ച് വിശ്വാസികൾക്കു വിതരണം ചെയ്യാറുമുണ്ട്.

ഈസ്റ്റർ മുട്ടയ്ക്കുള്ളിൽ...

രണ്ടു വിധത്തിൽ ഇൗസ്റ്റർ മുട്ടകൾ ഉണ്ടാക്കാറുണ്ട്. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോട് ചായങ്ങൾ കൊണ്ടോ വരകൾ കൊണ്ടോ അലങ്കരിച്ച് ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഇൗസ്റ്റർ മുട്ട. പിന്നീട് ചോക്ലേറ്റ് മുട്ടകളും പ്ലാസ്റ്റിക് മുട്ടകളും ഒക്കെ പ്രചാരത്തിൽ വന്നു. അതിനകത്ത് മിഠായികളോ ചോക്ലേറ്റുകളോ നിറച്ചു ഭംഗിയുള്ള വർണക്കടലാസുകളിൽ പൊതിയും. ഇൗസ്റ്റർ മുട്ടകളിൽ ചുവപ്പ് മുട്ടകൾക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ രക്തത്തിന്റെ ഓർമയ്ക്കായാണ് ചുവപ്പു മുട്ടകൾ ഉണ്ടാക്കുന്നത്. അകം പൊള്ളയായ മുട്ടകളും കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിർപ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ സൂചിപ്പിക്കുന്നതിനാണിത്.

ഉള്ളിത്തൊലി, ബീറ്റ്റൂട്ട്, പൂക്കൾ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളാണ് നിറം നൽകാൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പിന്നീടിത് കൃത്രിമ നിറങ്ങൾക്കു വഴിമാറി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകുന്ന പതിവുണ്ട് യൂറോപ്യൻ രാജ്യങ്ങളിലും മറ്റും. മുട്ടകൾക്കു മുകളിൽ ഇൗസ്റ്ററിന്റെ സന്ദേശവും രേഖപ്പെടുത്തും. കുട്ടികളാണ് ഇൗസ്റ്റർ മുട്ടയുടെ ആരാധകർ. കുട്ടികൾക്കായി, ഒളിപ്പിച്ചു വയ്ക്കുന്ന മുട്ട തിരഞ്ഞു കണ്ടുപിടിക്കുന്ന ഇൗസ്റ്റർ എഗ് ഹണ്ട് പോലുള്ള കളികളുമുണ്ട്. ആഘോഷ വേളയെ കൊഴുപ്പിക്കാൻ എഗ് റോളിങ്, എഗ് ഡാൻസിങ് പോലെ വിവിധ കളികളും ഇൗസ്റ്റർ മുട്ട ഉപയോഗിച്ചു നടത്താറുണ്ട്.

Your Rating: