Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഫാഷൻ മാമാങ്കം കാണാതെ പോകരുതേ: ദാലു കൃഷ്ണദാസ്‌

Dalu ദാലു കൃഷ്ണദാസ്‌ ലുലു ഫാഷൻ വീക്കിൽ

മെട്രോനഗരങ്ങിൽ മാത്രം സുപരിചിതമായ ഫാഷൻ വീക്കുകൾ ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിലും വന്നിരിക്കുകയാണ്. ഫാഷന്റെ പുതുപുത്തൻ ട്രെൻഡുകളുമായി ലുലു ഫാഷൻ വീക്ക് സെക്കൻഡ് എഡിഷൻ നടക്കുമ്പോൾ ഉള്ളിൽ ഒരായിരം സന്തോഷവുമായി പരിപാടിക്കു നേതൃത്വം കൊടുക്കുന്ന ഒരാളുണ്ട്, മറ്റാരുമല്ല ഫാഷൻ കോറിയോഗ്രാഫറായ ദാലു കൃഷ്ണദാസ് ആണത്. മോഡലുകൾ എത്തരത്തിൽ അവതരിക്കണം അവരുടെ ഓരോ ചലനങ്ങളും എങ്ങനെയായിരിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് ദാലുവാണ്. ലുലുഫാഷൻ വീക്കിനെക്കുറിച്ച് ദാലു പറയുന്നു.

''ഇത്തരത്തിൽ ഗംഭീരമായൊരു ഫാഷൻ ഷോ മുംബൈ, ഡൽഹി പോലുള്ള മെട്രോ നഗരങ്ങളിലാണ് നാം സാധാരണ കണ്ടിട്ടുള്ളത്. എന്നാൽ ഇന്ന് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്ന് ഫാഷൻ ട്രെൻഡ്സും ഫാഷൻ രംഗത്തെ ചേഞ്ചുകളും കളർ ട്രെൻഡ്സുമൊക്കെ അടുത്തറിയാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ലുലുഫാഷൻ വീക്ക്. ‌

ഫാഷൻ എന്നു പറയുമ്പോൾ അതു വസ്ത്രങ്ങളിലേതു മാത്രമാണെന്നു കരുതരുത്,  ബാഗുകൾ, മൊബൈലുകൾ, ഫൂട്‌വെയേഴ്സ് തുടങ്ങിയ എല്ലാ സെഗ്മെന്റ്സിലുള്ളവരും ഈ ഫാഷൻ വീക്കിൽ പങ്കെടുക്കുന്നുണ്ട്. 25 ബ്രാൻഡുകൾക്കു വേണ്ടി ഇന്ത്യയിലെ തന്നെ മികച്ച 20 സൂപ്പർ മോഡലുകളാണ് റാംപിൽ ചുവടുവെക്കുന്നത്. ഫാഷൻ വീക്കിനെത്തി ഫാഷനെ അടുത്തറിയാനുള്ള അവസരം പാഴാക്കാതിരിക്കൂ എന്നു മാത്രമാണ് പറയാനുള്ളത്''- സൂപ്പർ കോറിയോഗ്രാഫറായ ദാലു പറയുന്നു. 

Your Rating: