Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹത്വത്തിന്റെ കാൽവരിക്കുന്നുകളിൽ

x-default

ജീവിക്കുന്ന വിശുദ്ധയെന്ന് ലോകം ഒരാളേയെ വിളിച്ചിട്ടുള്ളു. അഗതികളുടെ അമ്മ മദർ തെരേസയെ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അസാധാരണവും ത്യാഗ നിർഭരവുമായ ജീവിതങ്ങളിലൊന്നായിരുന്നു മദറിന്റേത്. അഗതികൾക്കും രോഗികൾക്കും സാന്ത്വനത്തിന്റെ നിത്യ സാന്നിദ്ധ്യമായിരുന്നു ഈ വെളുത്ത മാലാഖ. 1910 ആഗസ്‌റ്റ് 27-ന് ഇന്നത്തെ
യുഗോസ്ളാവിയയിൽ പെട്ട സ്‌കോപ്യെ പട്ടണത്തിൽ ജനിച്ച ആഗ്നസ് ഗോൺഹാബൊയാക്‌സുവാണ് അതുല്യമായ ഒരു ധന്യജീവിത്തിലൂടെ പാവങ്ങളുടെ അമ്മയായി, വിശേഷിച്ച് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെയും കുഷ്‌ഠരോഗികകളുടെയും അമ്മയായി മാറിയത്.

ആഗ്നസ് എന്നാൽ പരിശുദ്ധം എന്നർത്ഥം. അത് അന്വർത്ഥമാക്കുന്ന ജീവിതമായിരുന്നു ആഗ്നസ്സിന്റേത്. ബാല്യം മുതൽ സന്യാസജീവിതം സ്വപ്‌നം കണ്ട ആ പെൺകുട്ടി പതിനെട്ടാം വയസ്സിൽ ലൊറേറ്റോ സന്യാസിനി സമൂഹത്തിൽ ചേർന്നു.

ലൊറേറ്റോയിലെ ആദ്യവർഷങ്ങളിൽ ലണ്ടനിൽ കുറച്ചുകാലം ഇംഗ്ലീഷ് പഠിപ്പിച്ചു. 1931 മേയ് 24-ന് പ്രഥമ വ്രതവാഗ്‌ദാനത്തോയൊണ് തെരേസ എന്ന പേര് സ്വീകരിച്ചത്. പിന്നീടുള്ള ഒരു പതിറ്റാണ്ടിലേറെക്കാലം സിസ്‌റ്റർ തെരേസയുടെ ജീവിതം ലോറേറ്റോ സന്യാസിനി സമൂഹത്തിലെ വിവിധ സ്‌ഥാപനങ്ങൾ പങ്കിട്ടെുത്തു.

1946-ൽ വാർഷികധ്യാനത്തിനായി ഡാർജിലിംഗിലേക്കുള്ള യാത്രിയിലാണ് സിസ്‌റ്ററിന് ‘ദൈവവിളി’ കിട്ടിയത്. അഗതികളും മരണാസന്നരും ദരിദ്രരിൽ ദരിദ്രരായവരുമായ മനുഷ്യർക്കുവേണ്ടി സ്വയം സമർപ്പിക്കുവാനുളള തെരേസയുടെ നിശ്‌ചയദാർഢ്യത്തെ ആർക്കും ഇളക്കാൻ കിയുമായിരുന്നില്ല. സഭയുടെ അനുമതിയോടെ 1948-ൽ അവർ ലൊറേറ്റോ മഠം വിട്ടു.

സമ്പന്നതയുയേും സുരക്ഷിതത്വത്തിന്റെയും പ്രതീകം പോലെ കൽക്കട്ട നഗരമദ്ധ്യത്തിൽ നിലകൊണ്ട ലൊറേറ്റോ കോൺവെന്റിന്റെ പടികളിറങ്ങിയ സിസ്‌റ്റർ തെരേസ, കൽക്കട്ടയിലെ തെരുവുകളിലും ചേരികളിലും തന്റെ കർമ്മമണ്ഡലം കണ്ടെത്തി.

പാറ്റ്‌നയിലെ അമേരിക്കൻ മെഡിക്കൽ സിസ്‌റ്റേഴ്സിൽനിന്നും വൈദ്യശുശ്രൂഷയിൽ പരിശീലനം നേടി തിരിച്ചെത്തി തെരേസ തന്റെ കാരുണ്യ യാത്രകൾ ആരംഭിച്ചു. തോട്ടിപ്പണിക്കാരായ സ്‌ത്രീകളുടെ നീല ബോർഡറുള്ള വെള്ളസാരിയും തല മുണ്ടും ധരിച്ച വിദേശിയായ ഈ കന്യാസ്‌ത്രീയെ ആദ്യം കൗതുകത്തോടെയും പിന്നെ ആദരവോടെയും കൽക്കത്ത നോക്കിനിന്നു.

തെരുവിൽ തളർന്നുവീഴുന്ന വാർദ്ധക്യങ്ങൾക്ക് ആലംബം. കുപ്പത്തൊട്ടിയിൽ വലിച്ചെറിയപ്പടുന്ന ശൈശവങ്ങളിൽ ചൊരിഞ്ഞ കാരുണ്യം. കണ്ടാലറയ്‌ക്കുന്ന കുഷ്‌ഠരോഗികൾക്ക് സ്‌നേഹപൂർണ്ണമായ പരിചരണം-ദരിദ്രരിൽ ദരിദ്രരായവർക്ക് ദൈവതുല്യയാകുകയായിരുന്നു മദർ തെരേസ. ദൈവികമായ ആ സ്‌നേഹവായ്‌പിലേയ്‌ക്കും കാരുണ്യത്തിലേയ്‌ക്കും നൂറുകണക്കിനാളുകളുടെ മനസ് ചാഞ്ഞു. 1950 ഒക്ടോബർ ഏഴിന് കൽക്കട്ട കേന്ദ്രീകരിച്ച് ഉപവിയുടെ സഹോദരിമാർ (മിഷനറീസ് ഓഫ് ചാരിറ്റി) എന്ന സന്യാസി സമൂഹം പിറന്നു.

1952-ൽ മദർ തെരേസ അശരണർക്കായുള്ള തന്റെ ആദ്യ ഭവനമായ നിർമൽഹൃദയം സ്‌ഥാപിച്ചു. കുഷ്‌ഠരോഗികളെ ശുശ്രൂഷിക്കാൻ ശാന്തിനഗറും ഉണ്ടാക്കി. സർക്കാരും സ്‌ഥാപനങ്ങളും സേവന സന്നദ്ധരായി വന്നതോടെ മദറിന്റെ ജീവകാരുണ്യ യത്നങ്ങൾക്ക് രാജ്യവ്യാപകമായ പ്രോത്സാഹനവും അംഗീകാരവുമായി. പന്ത്രണ്ടുപേരുമായി കൽക്കട്ടയിലാരംഭിച്ച ഈ സന്യാസി സമൂഹത്തിന് 120 രാജ്യങ്ങളിലായി 1369 ക്ലിനിക്കുകളും 755 അഭയ ഭവനുകളും 169 വിദ്യാഭ്യാസ സ്‌ഥാപനങ്ങളുമുണ്ട്.

ത്യാഗമില്ലാത്ത ഒരു പ്രവർത്തനവും പൂർണ്ണമല്ലെന്ന് മദർ തെരേസ വിശ്വസിച്ചു. ലൊറേറ്റോ മഠത്തിന്റെ സുഖശീതളിമ വിട്ട് ദാരിദ്ര്യത്തിന്റെ ഉച്ചവെയിലിലേയ്‌ക്കിറങ്ങിയതിനു പിന്നിലെ വിശ്വാസപ്രമാണവും അതുതന്നെയായിരുന്നു.

യുദ്ധഭൂമികളിലും കലാപബാധിത പ്രദേശങ്ങളിലും പട്ടിണിനാളുകളിലും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തിരിവെട്ടവുമായി മദർ കടന്നുചെന്നു. ആസാമിൽ, ശ്രീലങ്കയിൽ, ഏത്യോപ്യയിൽ എന്നുവേണ്ട ദുരിതമനുഭവിക്കുന്ന ഏതു നാട്ടിലേക്കും സുധീരം നീങ്ങുന്ന ആ കാലുകൾ വിശ്രമമെന്തെന്ന് അറിഞ്ഞതേയില്ല.

ആഗോളപ്രശസ്‌തിക്കു നടുവിലും ലളിതജീവിതമായിരുന്നു മദറിന്റേത്. എണ്ണമറ്റ അവാർഡുകൾക്കും ബഹുമതികൾക്കും നടുവിൽ വിനയശീലയുമായിരുന്നു. 1979-ലെ സമാധാനത്തിനായുള്ള നോബൽ സമ്മാനത്തിന് അർഹായപ്പോൾ അവർ പറഞ്ഞതിങ്ങനെയാണ്: ‘‘ഈ സമ്മാനപ്രഖ്യാപനത്തോടെ സ്‌നേഹമാണ് സമാധാനമെന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. ഈ ഭൂമിയിലെ വിശപ്പിന്റെയും പാവപ്പെട്ടവരുടെയും സാന്നിദ്ധ്യത്തെ ലോകം തുറന്നു സമ്മതിക്കുന്നു.’’

മാർപാപ്പയുടെ പേരിലുള്ള സമാധാനസമ്മാനം, ഗുഡ്‌സമരിറ്റൻ സമ്മാനം, കെന്നഡി പുരസ്‌കാരം, അന്താരാഷ് ധാരണയയ്ക്കായുള്ള നെഹ്‌റു അവാർഡ്, ഏയ്‌ഞ്ചൽ ഓഫ് ചാരിറ്റി അവാർഡ്, രാഷ്‌പ്രതിയുടെ അവാർഡ്, ഭാരതരത്നം, ഓർഡർ ഓഫ് ഓസ്‌ട്രേലിയ തുടങ്ങി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിച്ച അംഗീകാരങ്ങൾ അനവധിയാണ്.

പ്രായം തളർക്കാത്ത സേവനത്വരയായിരുന്നു മദർ തെരേസയ്‌ക്ക് എന്നാൽ തുടരെത്തുടരെ വേദനയുടെ സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്ന ഒരു ഹൃദയമായിരുന്നു അമ്മയുടേത്. 1989 മുതൽ ഒരു പേസ്‌മേക്കറായിരുന്നു ആ ഹൃദയസ്‌പന്ദനഭങ്ങൾ കാത്തുപോന്നത്. 1997 സെപ്‌റ്റംബർ അഞ്ചിന് മദർ അന്തരിച്ചപ്പോൾ കൽക്കത്തയിലെ തെരുവുകൾ മാത്രമല്ല, ലോകം മുഴുവനുമാണ് മൂകമായത്. മഹത്വത്തിലേയ്‌ക്കുള്ള അത്യപൂർവമായൊരു ജീവിതപാതയുടെ സമാപ്‌തിയായിരുന്നുവല്ലോ അത്.  

Your Rating: