Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധ്യാത്മ രാമായണത്തിന്റെ ഭാവങ്ങൾ

ramayanam1

എഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തി ന്റെ പല ഭാവങ്ങൾ. കാവ്യരൂപത്തിലുടലെടു ത്ത ആദ്യകൃതിയാണു വാല്മീകി രാമായണം. ഇത് ‘ആദികാവ്യം’ എന്നും വാല്മീകി ‘ആദികവി’ എന്നും അറിയപ്പെടുന്നു. വന വാസകാലത്ത് ശ്രീരാമൻ വാല്മീകിയുടെ ആശ്രമം സന്ദശിച്ചു. സീത പരിത്യക്തയായ തിനുശേഷം താമസിച്ചതും വാല്മീകിയുടെ ആശ്രമത്തിലാണ്. ഇങ്ങനെ വാല്മീകിയുടെ ജീവിതം പലവിധത്തിൽ രാമകഥയുമായി ബന്ധപ്പെട്ടിരുന്നു. സീതയും ലവകുശന്മാരും ആശ്രമത്തിൽ താമസിച്ചിരുന്നതിനാൽ വാല്മീകിക്കു വത്തമാനകാല ചരിത്രവും അറിയാമായിരുന്നുവെന്നു വ്യക്തം. കാവ്യം എഴുതിത്തീർത്ത് ലവനെയും കുശനെയും പഠിപ്പിച്ചു. ശ്രീരാമന്റെ അശ്വമേധയാഗം നടക്കുന്ന സമയത്തു വാല്മീകിയോടൊന്നിച്ച് അയോധ്യയിൽ വന്ന ലവകുശന്മാർ രാമസന്നിധിയിൽ കാവ്യം പാടി കേൾപ്പിച്ചു.

പലരാമായണങ്ങൾ പിന്നീട് ഉടലെടുത്തു. നിരണം കവികൾ എന്നറിയപ്പെടുന്നവരിൽ ഒരാളായ രാമപ്പണിക്കരുടെ ഏറ്റവും മികച്ച കാവ്യസംഭാവനയാണ് ‘കണ്ണശ രാമായണം’. വാല്മീകി രാമായണത്തെ അവലംബമാക്കി കഥ പറയുകയാണ് ഇവിടെ. പ്രാചീന മലയാള കൃതിയാണിത് പാതാളരാമായണം. വടക്കൻകോട്ടയത്ത് കേരളവമ രാജാവാണ് രചിച്ചത്. രാമരാവണ യുദ്ധ ത്തിൽ രാവണനെ സഹായിക്കാൻ പാതാളവാസിയായ പാതാളരാവണൻ വിഭീഷണന്റെ വേഷത്തിൽവന്ന് ഉറങ്ങിക്കിടന്ന രാമ ലക്ഷ്മണൻമാരെ അപഹരിച്ചു കൊണ്ടുപോയി. ഹനുമാൻ ഈ പുതിയ രാവണന്റെ വാസസ്ഥാനം സുഗ്രീവനിൽനിന്നു മനസ്സിലാക്കി പാതാളരാവണനെ വധിച്ച് രാമലക്ഷ്മണന്മാരെ വീണ്ടെടുത്തു. ഇതാണ് ഇതിവൃത്തം. പിന്നീടുള്ള തുളസീദാസ രാമായണം സാഹിത്യത്തിലെ ഉയർന്ന കാവ്യശിൽപമാണ്. ‘രാമചരിതമാനസ്’. ഹിന്ദി കവിയായ തുളസീദാസ് ആണ് രചയിതാവ്. വാല്മീകിയുടെ രാമായണത്തെ അവലംബിക്കുന്നതിനൊപ്പം സ്വതന്ത്ര കൽപനകളും ഇതിൽ ഉണ്ട്. തമിഴ് കവികൂടിയായ കമ്പ രചിച്ച രാമായണം കമ്പരാമായണം എന്നു അറിയപ്പെട്ടു.

കക്കടകത്തെ രാമായണ മാസമെന്നു വിളിക്കുകയും രാമായണ പാരായണം എല്ലാ ദിവസവും ഒരനുഷ്ഠാനം പോലെ ആചരിക്കു കയും ചെയ്യാൻ മലയാളികളെ പ്രേരിപ്പിച്ചത് എഴുത്തച്ഛന്റെ രാമായണമാണ്. വാല്മീകി രാമായണത്തിനു ദക്ഷിണേന്ത്യ, ബംഗാൾ, കശ്മീർ എന്നീ ഭാഗങ്ങളിൽ പ്രധാനമായും സംസ്കൃത വിവത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. എളുപ്പത്തിൽ മനസിലാകും വിധമാണ് രചനാരീതി. അയോധ്യയിലെ രാജാവായ രാമന്റെ കഥയാണ് ഇതിൽ മുഖ്യമായും പറയുന്നത്. ദശരഥരാജാവിനു കൗസല്യ, കൈകേയി, സുമിത്ര എന്നീ മൂന്നു പത്നിമാരിൽ നാലു പുത്രന്മാർ- രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ.

രാമനെ അടുത്ത രാജാവാക്കാൻ ദശരഥൻ നിശ്ചയിച്ചു. ഭരതനെ രാജാവാക്കണമെന്നു കൈകേയി ആഗ്രഹിച്ചു. ദശരഥനിൽ നിന്നു മുൻപു രണ്ടു വരങ്ങൾക്ക് അവകാശമുണ്ടായി രുന്ന കൈകേയി തക്കസമയത്ത് അതു ചോദിച്ചു. മകൻ ഭരതനെ രാജാ വാക്കണം, രാമനെ 14 വർഷം കാട്ടിലേക്ക് അയയ്ക്കണം ഇതാണ് നേടിയെടുത്ത വരം. രാമൻ വനവാസത്തിനു തയ്യാറായി. സീതയും ലക്ഷ്മണനും രാമനെ അനുഗമിച്ചു. വനവാസത്തിനിടെ സീതയെ രാവണൻ അപഹരിച്ചു.

ഹനുമാൻ സീതയെ കണ്ടെത്തി. എങ്കിലും സീതയെ വിട്ടുകൊടുക്കാൻ രാവണൻ തയ്യാറായില്ല. രാമരാവണ യുദ്ധത്തിൽ രാവ ണൻ കൊല്ലപ്പെട്ടു. രാമൻ സീതയോടുകൂടി അയോധ്യയിൽ തിരിച്ചെത്തി. രാജഭരണം ഏറ്റെടുത്തു. എന്നാൽ രാവണന്റെ കൊട്ടാരത്തിൽ താമസിച്ച സീതയെപ്പറ്റി പിന്നീട് അപവാദം പരന്നു. ഗർഭിണിയായ സീതയെ രാമൻ കാട്ടിലുപേക്ഷിച്ചു. വാല്മീകിയുടെ ആശ്രമത്തിൽ സീത അഭയം തേടി. അവിടെവച്ച് രണ്ടു പുത്രന്മാർക്കു ജന്മംനൽകി ലവനും കുശനും. അശ്വമേധയാഗം നടത്തിയ രാമന്റെ യാഗാശ്വത്തെ ലവകുശന്മാർ പിടിച്ചുകെട്ടി. തുടന്നുള്ള യുദ്ധത്തിൽ ലവകുശന്മാർ ആരാണെന്നു വ്യക്തമായി രാമനുമായി ഒത്തുചേർന്നു. സീതാദേവിയെ മാതാവായ ഭൂമീദേവി സ്വീകരിച്ചു. ഇതാണ് കഥയുടെ രത്നച്ചുരുക്കം. ഇതാണ് വിശ്വാസികളുടെ ഭൂമുഖത്ത് ഇനി ഒരു മാസം ശീലുകളായി മുഴങ്ങുന്നത്. 

Your Rating: