Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിയുടെയും യുക്തിയുടെയും രാമായണം

ramayanam9

കഥാപാത്രങ്ങൾക്കു മരണമില്ല. എല്ലാവരിലും എല്ലാക്കാലത്തും രാമായണ കഥാപാത്രങ്ങളുടെ അംശങ്ങൾ കാണാം. രാമായണ മാസത്തിൽ ഓരോ മനസിലും രാമായണകഥ വീണ്ടും മിഴിവാർന്ന ചിത്രങ്ങൾ വരയ്ക്കുന്നു. രാമായണത്തിന്റെ ഓരോകാണ്ഡവും വ്യത്യസ്തമായ അനുഭവങ്ങൾ തരുന്നു. ഏതു ഗുണവിശേഷമാണ് അനുകരിക്കേണ്ടത് എന്ന ചിന്തയാണ് വിശ്വാസികളെ വലയ്ക്കുന്നത്. ജയാപജയങ്ങളുടേയും സുഖദുഃഖങ്ങളുടേയും നേർചിത്രമാണ് രാമായണം .

അധർമവും അഹങ്കാരവും എങ്ങനെ നാശത്തിലേക്കു നയിക്കുമെന്നും രാമായണം വിവരിക്കു ന്നു. രാവണൻ ശിവഭക്തനായിരുന്നു. ബലവാനുമായിരുന്നു. അപാര മായ ജ്ഞാനത്തിന്റെ ഉടമയുമായിരുന്നു. സകല കലാവല്ലഭനും സുന്ദരനുമായിരുന്നുവെന്നു രാമായണം അറിയാ വുന്നവർക്കെല്ലാം ബോധ്യമാണ്. എന്നിട്ടും അഹന്ത യും അധർമവും നാശത്തിലേക്കാണ് വഴിതുറന്നത്. കർമത്തിന്റെ മർമം നിസംഗതയാണ് എന്നു രാമായണം പറഞ്ഞു തരുന്നു. എല്ലാ അനുഭവങ്ങളേയും സ്വാഗതം ചെയ്യലാണ് അത്. മനോധൈര്യവും അനുകൂലചിന്തയും കൈവിടാതെ മുന്നേറാൻ കരുത്തു പകരുന്നു. വർത്തമാനകാലത്തിൽ ഉറച്ചു നിന്നു മുന്നോട്ടു പോവുക. അതാണു ശ്രീരാമൻ കാട്ടി തരുന്ന മാതൃക.

ലക്ഷ്മണ രേഖ മറികടന്ന സീതയുടെ അവസ്ഥയോ? ലക്ഷ്മണൻ കനത്ത വില്ലിലേക്ക് അഗ്നിയെ ആവാഹിച്ച് ആശ്രമത്തിനു ചുറ്റും ഒരു വര വരച്ചിട്ട് സീതയെ പ്ര ത്യേകം ഓർമിപ്പിച്ചു: ‘താനോ ജ്യേഷ്ഠനോ വരുന്നതുവരെ ഈ വരയ്ക്കപ്പുറം കടക്കരുത്.’ ലക്ഷ്മണൻ കൺവെട്ടത്തുനിന്ന് മറഞ്ഞപ്പോൾ താപസവേഷക്കാരൻ വന്നു. സീത താപസന് ഭിക്ഷ കൊടുക്കുവാനൊരുങ്ങി. ലക്ഷ്മണരേഖയ്ക്ക് അകത്തുകടക്കാൻ അയാൾക്ക് കഴിഞ്ഞില്ല. രേഖയ്ക്കുപുറത്തു വന്നു ഭിക്ഷ തരുവാൻ ആവശ്യപ്പെട്ടു. ലക്ഷ്മണൻ വരച്ച രേഖയ്ക്കപ്പുറം സീത കടന്നു. ഉടനെ ഭിക്ഷുവിന്റെ ഭാവം മാറി. സീതയെ ബലമായി പിടിച്ച് ആകാശത്തിലേക്കുയർന്ന് വിമാനത്തി ലെടുത്തുവച്ചു. പത്തുതലയുള്ള ലങ്കാധിപതി രാവണനാണ് താൻ എന്ന് പറയുകയും ചെയ്തു.

ലക്ഷ്മണൻ ഏൽപിച്ച വനദേവതമാർ രാവണനെ എതിർക്കുവാൻ ശ്രമിച്ച് തോറ്റ് പിൻമാറി. മരത്തിൽ കിടന്നുറങ്ങിയിരുന്ന ജടായു സീതയുടെ കരച്ചിൽ കേട്ട് കണ്ണ് മിഴിച്ചു രാവണനോടെതിർത്തു. ജടായുവിനെ കൊല്ലാൻ പറ്റാതായപ്പോൾ ഇരുവരും മർമം പറഞ്ഞ് യുദ്ധം ചെയ്യാമെന്നായി രാക്ഷസൻ. എന്നാൽ രാക്ഷസൻ സ്വന്തം മർമം പറഞ്ഞില്ല. ജടായുവിന്റെ ചിറകിനടിയിൽ വെട്ടി താഴെയിട്ട് സീതയേയും കൊണ്ട് ആകാശത്തിലൂടെ പോവുകയും ചെയ്തു. ഒരു നിമിഷംകൊണ്ട് വിവേകം നഷ്ടപ്പെട്ടവളായി ഭൂമിയുടെ പുത്രിയായ ജനകരാജർഷിയുടെ വളർത്തുമകളായ സീതാദേവി. ആ പാപഫലം അവരെ വിടാതെ പിൻ തുടർന്നു.‘മാം വിദ്ധി ജനകാത്മജാം’ എന്ന് അമ്മയുടെ ഉപദേശത്തെ അണുവിട തെറ്റാതെ പാലിക്കുന്ന ലക്ഷ്മണനെ സീത ഭർസിച്ചത് വേദനയോടെ വായി ക്കാൻ കഴിയൂ.

കലികാലത്തിൽ ജീവിക്കുന്ന നമ്മളെ സീതാപഹരണം വഴി രാമായണം ഓർമിപ്പിക്കുന്നത് ഇത്തരം ദുർബലതകളെയും അജ്ഞതകളെയും അതിജീ വിക്കണമെന്നാണ്. അജ്ഞത യ്ക്കപ്പുറമുള്ള മഹാവിപത്തിനെ കണ്ടറിയണം. രാമായണത്തിൽ ഭക്തിയും യുക്തിയുമുണ്ട്. എന്നാൽ രണ്ടിനും അതീതമായ മറ്റൊരു ഘടകം കൂടിയുണ്ട്. മനുഷ്യൻ ഈശ്വരനാണെ ന്നുള്ള സത്യവും രാമായണം വെളിപ്പെടുത്തുന്നു. ഈശ്വര തുല്യനായി ലക്ഷ്മണൻ ആരാധി ക്കുന്ന ശ്രീരാമനെ 14 വർഷം വനവാസത്തിനു വിധിച്ച ദശരഥനോടും കൈകേയിയോടും അടങ്ങാത്ത പകയുമായി നിൽക്കുകയാണ് ലക്ഷ്മണൻ.

അനുജന്റെ മാനസികാവസ്ഥ മനസ്സിലാക്കി ശ്രീരാമൻ ലക്ഷ്മണന് ആത്മീയോപദേശം നൽകി ശാന്തനാക്കി. പ്രളയാഗ്നിപോലെ സംഹാരത്തിനൊരുങ്ങി നിൽക്കുന്ന ലക്ഷ്മണനെ മെല്ലെ അടുത്തു ചെന്നു രാമൻ സ്നേഹപൂർവം തലോടി. പിന്നെയുള്ള ശ്രീരാമന്റെ ഓരോവാക്കും സമീപനവും മാതൃകാപുരുഷന്റേതാണ്. ഏതുകാരണത്താലായാലും പ്രക്ഷുബ്ധമായ മനസ്സിനെ തണുപ്പിക്കാൻ സ്നേഹത്തിന്റെ മർമം അറിയാവുന്നവരുടെ സാമീപ്യമോ സ്പർശനമോ നോട്ടമോ ഒക്കെ മതിയെന്ന സന്ദേശമാണ് രാമായണം വിവരിക്കുന്നത്.  

Your Rating: