Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമർപ്പണ ഭക്തി ഹനുമാന്റെ മുഖമുദ്ര

habuman

സത്യനിഷ്ഠനായ ശ്രീരാമൻ നിന്റെ കാര്യ ങ്ങൾ സാധിച്ചു തന്നു. മഹാബലവാനും ത്രൈലോക്യസമ്മതനും ഇന്ദ്രപുത്രനുമായ ബാലി നീ നിമിത്തം വധിക്കപ്പെട്ടു. രാജ്യാഭി ഷേകം കഴിഞ്ഞ് ജനങ്ങൾക്ക് ആദരണീയനായ നീ താരയുമൊത്തു സുഖിച്ചു ജീവിക്ക്. എത്രനാൾ ഇങ്ങനെ കഴിയാമെന്നാണു വിചാരം. പ്രത്യുപകാരം മറക്കുന്നവൻ ജീവിച്ചിരുന്നാലും മൃതതുല്യ നാണ്.’ ഹനുമാന്റെ വിശ്വസ്തതയും പ്രത്യുപകാര ചിന്തയും ഈ വരികളിൽ കാണാം. ബാലിവധത്തിനു ശേഷം കിഷ്കിന്ധയുടെ ചക്രവർത്തിയായ സുഗ്രീവൻ ശ്രീരാമനുമായി ഉണ്ടാക്കിയ സഖ്യം മറന്നു സ്ത്രീസേവയിലും മറ്റും മുഴുകുമ്പോഴാണു ഹനുമാന്റെ മുന്നറിയിപ്പ്.

കർത്തവ്യം മറന്നു സുഖലോലുപതയിൽ കഴിയുന്ന ചക്രവർത്തിയോടു മന്ത്രി നടത്തുന്ന ഉപദേശമായും ഇതു കണക്കാക്കുന്നു. സുഗ്രീവന്റെ അഭിഷേകത്തിനു ശേഷം വർഷകാലം ആയതിനാൽ പർവതശിഖരത്തിൽ താമസിക്കാൻ രാമൻ തീരുമാനിച്ചു. വർഷകാലം കഴിഞ്ഞാലുടൻ സീതയെ അന്വേഷിക്കാനുള്ള യത്നങ്ങൾ ചെയ്യണമെന്നു സുഗ്രീവനോടു പറഞ്ഞിട്ടാണ് പർവതശിരത്തിൽ രാമൻ വാസം തുടങ്ങിയത്. ‘പർവത ശിഖരത്തിൽ

സഹോദരനൊത്ത് ശ്രീരാമൻ ദുഃഖിച്ചു കഴിയു ന്നു. നീ വാക്കുപാലിക്കുമെന്നു പ്രതീക്ഷയുണ്ട് അദ്ദേഹത്തിന്. അന്നു നീ പറഞ്ഞ കാലാവധിയായി എന്ന കാര്യം നീ ഓർമിക്കുന്നില്ലേ.’ ഹനുമാന്റെ ഉപദേശം കേട്ട് ഭയചകിതനായ സുഗ്രീവൻ നാലു ദിക്കിലേക്കും ദൂതന്മാരെ അയക്കാൻ കൽപന നൽകി. സീതാന്വേഷണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ഈ വിധം ഉപദേശി ക്കുന്ന മന്ത്രിമാരുണ്ടെങ്കിൽ രാജാവിന് ആപത്തുണ്ടാകുകയില്ലെന്നു പറയുകയും ചെയ്തു. രാമനും സുഗ്രീവനും തമ്മിലുള്ള സഖ്യത്തിനു കാരണം ഹനുമാനാണ്. ഹനുമാന്റെ വിശ്വാസവും ഭക്തിയും ശ്രീരാമൻ ആദ്യമെ തിരിച്ചറിഞ്ഞു. സുഗ്രീവനോടുള്ള ഭക്തിയും വിധേയത്വവും കൈവിടാതെ തന്നെ ഹനുമാൻ ശ്രീരാമനെ സേവിച്ചു.

നിസ്വാർഥമായി രാമനു വേണ്ടി ത്യാഗം ചെയ്ത ഹനുമാനെ പോലെ മറ്റൊരു കഥാപാത്രം രാമായണത്തിൽ ഇല്ല. സമർപ്പണ ഭക്തിയായിരുന്നു ഹനുമാന്റെ മുഖ മുദ്ര. മനസ്സിന്റെ ശ്രീകോവിലിൽ രാമനെ പ്രതിഷ്ഠിച്ചു ജീവിച്ച ഹനുമാനോടുള്ള രാമന്റെ വിശ്വാസവും ശ്രദ്ധേയമാണ്. നൂറു യോജന സമുദ്രം ചാടിക്കടന്നു ലങ്കയി ലെത്താൻ കഴിഞ്ഞതും രാക്ഷസ സാമ്രാജ്യത്തെ വിറപ്പിക്കാൻ കഴിഞ്ഞതും ഭക്തിയുടെ കരുത്തുകൊണ്ടാണ്.

ഹനുമാനിൽ ഉത്തമ ഭക്തന്റെ ഗുണങ്ങൾ മുഴുവൻ നിറഞ്ഞു നിന്നു.

പട്ടാഭിഷേകം കഴിഞ്ഞ് ശ്രീരാമൻ എല്ലാവർക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി. ഹനുമാന് ഒന്നും കൊടുത്തില്ല. സീതയ്ക്കും സങ്കടമായി. കഴുത്തിൽ കിടന്ന അമൂല്യ രത്നഹാരം മാരുതിക്കു സമ്മാനിച്ചു. വിശിഷ്ടരത്നം നീട്ടുമ്പോൾ മനസ്സിൽ പ്രതിഷ്ഠിച്ച ശ്രീരാമനെ മാറുപിളർന്നു ഹനുമാൻ കാട്ടുന്ന രംഗം കാണുമ്പോൾ ഏതു ഭക്തന്റെ കണ്ണാണ് ഭക്തിയുടെ പൂർണതയിൽ നിറയാത്തത്.

അദ്വൈത വേദാന്ത സാരമാണ് സീതയിൽ നിന്നു ഹനുമാനു കിട്ടുന്ന ഉപദേശം. ശ്രീരാമനെ ആനന്ദസ്വരൂപമായ പരബ്രഹ്മമായി വേണം കാണാൻ. നിർമലം, നിരഞ്ജനം, നിർഗുണം, നിർവികാരം, സന്മയം, ശാന്തം, ജന്മനാശാദിരഹിതം. അതേസമയം, സർവകാരണം, സർവവ്യാപിനം, സർവാത്മാനം, സർവജ്ഞം, സർവേ ശ്വരം, സർവസാക്ഷിണം, നിത്യം, സർവദം, സർവാധാരം, സർവദേവതാമയം. താൻതന്നെയാണ് മൂലപ്രകൃതി എന്നും തന്നുടെ

പതിയായ ഈശത്തിന്റെ സാന്നിധ്യം കൊണ്ടാണ് പ്രപഞ്ചസൃഷ്ടി സംഭവിക്കുന്നതെന്നുമാണ് ഒരവസരത്തിൽ സീതാദേവി ഹനുമാനോട് പറയുന്നത്.

തിരയടിക്കുന്ന കടലിനുമീതെ ഹനൂമാൻ ആയാസമെന്യേ പറക്കുകയാണ്. വഴിയിൽ മഹാമേരുവിന്റെ മകനായ മൈനാകം വന്ന് സൽക്കരിക്കാനൊരുങ്ങി. ഹനുമാൻ പറഞ്ഞു: ‘എന്റെ സ്വാമിയായ രാമന്റെ കാര്യത്തിന് പോവുകയാണ്. വഴിയിൽ വിശ്രമിക്കലില്ല. സൽക്കാരം സ്വീകരിച്ചതായി കരുതുക! ഹനുമാൻ കുറേക്കൂടി ഉ യരത്തിലേക്ക് കുതിച്ചു. ഇടയിൽ പിന്നേയും പരീക്ഷണങ്ങളുണ്ടായി. എല്ലാം മറികടന്ന് ത്രികുട പർവതത്തിന്റെ കൊടുമുടിയിൽ വിളങ്ങുന്ന ലങ്കയുടെ അതിർത്തി യിലെത്തി. ഐശ്വര്യസമൃദ്ധയായ ലങ്കയെ കാത്തു സംരക്ഷിച്ച് ലങ്കാലക്ഷ്മി കോട്ട വാതിൽക്കൽ നിന്നിരുന്നു.

അപരിചിതനെന്നറിഞ്ഞ് ലങ്കാലക്ഷ്മി ഹനുമാനെ അകത്തുകടക്കാതെ തടഞ്ഞു. കൈകൊണ്ട് ഹനുമാൻ ഒരടി കൊടുത്തപ്പോൾ ലങ്കാലക്ഷ്മി ഓടിപ്പോയി. പിന്നെ വായുപുത്രൻ ലങ്കയിൽ കടന്നു. അശോകവനം തിരഞ്ഞു. ലങ്കയുടെ ആഡംഭരം കണ്ട് ഹനുമാൻ ഞെട്ടിപ്പോയി. രാവണന്റെ കിടപ്പറ കണ്ടു. സീതാദേവിയെ എല്ലായിടവും തിരഞ്ഞു. ഒടുവിൽ കണ്ടു . അശോകവനത്തിൽ ശിംശപാ ചുവട്ടിൽ രാക്ഷസികളാൽ വലയപ്പെട്ട് സീതാദേവി ഇരിക്കുന്നു. രാവണന്റെ പലതരത്തിലുള്ള പ്രലോഭനങ്ങളിലും പതറാതെ നിൽക്കുന്ന സീതയെയാണ് ഹനുമാൻ അവിടെ കണ്ടത്.  

Your Rating: