Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമായണ പാരായണത്തിന് അവസാനമില്ല

ramayanam4

രാമായണം. രാമന്റെ അയനം, അഥവാ രാമന്റെ യാത്രകൾ. സ്വന്തം ജീവിതത്തിലൂടെ രാമൻ നടത്തിയ യാത്രകളാണ് രാമായണ ത്തിലെ പ്രതിപാദ്യം. കേവലം മനുഷ്യൻ എന്ന അവസ്ഥ യിൽ നിന്ന് ഇൗശ്വരൻ എന്ന നിലയിലേക്കു രാമൻ ഉയരുന്നത് ഇൗ യാത്രയിലൂടെയാണ്. രാമായണ പാരായണം വഴി ആ വഴികളിലൂടെ നമ്മളും സഞ്ചരിക്കു ന്നു. രാമന്റെ നിലയിലേക്ക് ഉയരാനാവില്ലായി രിക്കാം. പക്ഷേ, അകലെ നിന്നു നോക്കിയും കണ്ടും അറിഞ്ഞും പഠിക്കാനേറെയുണ്ട്. പഠിച്ചാലും പഠിച്ചാലും തീരാത്തത്രയുണ്ട് അതു പകർന്നു തരുന്ന അറിവുകൾ. അതുകൊണ്ടുതന്നെ രാമായണ പാരായണത്തിന് അവസാനമില്ല. മനുഷ്യൻ നിലനിൽക്കുന്ന കാലത്തോളം അതും തുടർന്നു കൊണ്ടിരിക്കും. അതിനു കർക്കടക മാസം വേണമെന്നില്ല. ഏതുകാലത്തും രാമനെ പിന്തുടരാം. പാരായണത്തിനു സമയകാല ഭേദമുണ്ടെന്നു കരുതാനാവുന്നുമില്ല. പിന്നെന്തേ കർക്കടകമാസം രാമായണ മാസമായി?

കർക്കടകത്തിനു പഞ്ഞമാസമെന്നും കള്ളക്കർക്കടകമെന്നും വിശേഷണമുണ്ടല്ലോ. പക്ഷേ, കർക്കടകം കള്ള മാസമാണോ? ആണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. മേഘം മൂടിയ ആകാശവും മഴയും തണുപ്പും നിറഞ്ഞ ദിനരാത്രങ്ങളും അതിന്റെ മുഖമുദ്രയാണെന്നതു ശരിതന്നെ. പക്ഷേ, അതു വരുംനാളുകളിലേക്കുള്ള നിക്ഷേപമാണ്. കർക്കടകം സംഭരണ മാസമാണ്. ഭൂമി ജലവും വളവും ജൈവാംശങ്ങളും ചെടികൾ പോഷകങ്ങളും ഒൗഷധ മൂല്യങ്ങളും സംഭരിക്കുന്ന സമയം. ചെടികളിൽ ഇരട്ടി ഒൗഷധമൂല്യം നിറയുന്ന സമയം. മനുഷ്യൻ അറനിറയ്ക്കുന്ന സമയം. ഇല്ലം നിറയുടെ കാലം. ഇൗശ്വര സേവയ്ക്കും സുഖചികിൽസയ്ക്കുമുള്ള സമയം.

ധാന്യപ്പുരകൾക്കൊപ്പം മനസ്സിലെ അറകളും നിറയണം. അതിനു വേണ്ടത് അറിവും വിവേകവും സ്നേഹവുമാണ്. അതിനുള്ള മാർഗം ഇൗശ്വര സേവതന്നെ. ചിലർ പൂജാദി കർമങ്ങൾ ചെയ്യുമ്പോൾ അതിനു കഴിയാത്തവർ ഗ്രന്ഥപാരായണത്തിൽ മുഴുകും. രണ്ടും ഒരുപോലെ മഹത്തരം. കർക്കടകത്തിൽ രാമായണ പാരായണത്തിനു പ്രാധാന്യം വന്നത് അങ്ങനെയായിരിക്കാം.

മുൻകാലങ്ങളിൽ ഭഗവദ് സേവയുടെ കാലമായിരുന്നു കർക്കടകം. ഭഗവദ്സേവ പലവിധമാ കാമല്ലോ. ചിലർ പൂജാദികർമങ്ങൾ അനുഷ്ഠിക്കുമ്പോൾ അതിനു കഴിയാത്തവർ രാമായണപാരായണത്തിലൂടെ മനസ്സു ശുദ്ധമാക്കുന്നു.

സുഖജീവിതത്തിനു പറ്റിയ കാലമാണു കർക്കടകമാസം. പ്രത്യേകിച്ചു പ്രവർത്തികളൊന്നു മില്ല. ഒന്നും ചെയ്യാനുമാവില്ല. പക്ഷേ, അലസമായ ശരീരത്തിലെന്നപോലെ അലസമായ മനസ്സിലും ദുഷിപ്പുകൾ കയറിപ്പറ്റും. അവയെ നീക്കാൻ മനസ്സിനെ വ്യാപരിപ്പിക്കണം. ഈശ്വരചിന്തകളിൽ മനസ്സിനെ വ്യാപരിപ്പിക്കുകയാണു ഭഗവദ്സേവയിലൂടെ ചെയ്യുന്നത്. ശരീരത്തിനു സുഖചികിൽസയും മനസ്സിന് ഈശ്വരചിന്തയും.

രാമന്റെ കഥ വാക്കുകളിലൂടെയാണു കവി പറഞ്ഞു തരുന്നത്. അറിവിന്റെ ലോകത്തേ യ്ക്കുള്ള വഴി അക്ഷരങ്ങളിലൂടെയാണെന്നു സാരം. അവയെ കാവ്യമായി കവി വിന്യസിച്ചു. അങ്ങനെ രാമാനയണം കാവ്യമായി. ആദര പൂർവം രാമായണത്തെ കൈകാര്യം ചെയ്യുന്ന നമ്മൾ അക്ഷരങ്ങളേയും കൂടിയാണ് ആദരിക്കുന്നത്. നിലവിളക്കിനു മുന്നിലിരുന്നു വേണം രാമായണ പാരായണം. ഗ്രന്ഥം നിലത്തു വയ്ക്കരുത്. ദേഹശുദ്ധിവരുത്തി വേണം അതു കൈയിലെടുക്കാൻ. പാരായണം ഭക്തിപൂർവം വേണം.

മനുഷ്യനു ലഭിച്ച വരദാനമാണു ഭാഷകൾ. പ്രപഞ്ചത്തിന്റെ അനന്തവും അഗാധവുമായ ശൂന്യതയിൽ മുഴങ്ങിയ ഓംകാര ധ്വനിയിൽ നിന്നു വ്യാസ ഭഗവാൻ തന്റെ ദിവ്യദൃഷ്ടി കൊണ്ടു കണ്ടെത്തിയവയാണു വേദങ്ങൾ. അവ ബ്രഹ്മമുഖത്തു നിന്ന് ഉദ്ഭവിച്ചവയത്രെ. അവയിൽ നിന്നു ഭാഷകളും സംഗീതാദികലകളും രൂപപ്പെട്ടു. വേദങ്ങൾ മനുഷ്യനെ ശാസനാപുർവം വഴിനടത്തുന്നവയാണ്. അതിന്റെ അന്തസ്സത്ത പുരാണേതിഹാസങ്ങളിലൂടെ ലളിത രൂപത്തിൽ നമ്മിലെത്തുന്നു, കഥകളായും സംവാദങ്ങളായും. അവയിൽ സാധാരണ മനസ്സിനെ ഏറെ സ്വാധീനിക്കുന്നതാണു രാമന്റെ കഥ. അതായിരിക്കാം അത് ഇത്രയേറെ ജനകീയമാത്. അതുകൊണ്ടു തന്നെയായിരിക്കാം അതിനു മാത്രമായി ഒരു മാസം നാം നീക്കി വച്ചതും. 

Your Rating: