Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീരാമന്റെയും സീതാദേവിയുടെയും ജന്മരഹസ്യം

ramayanam3

രാമായണം സ്വാധീനിക്കുന്നത് ആധ്യാത്മിക ജീവിതത്തെ മാത്രമല്ല, ഭൗതികജീവിതത്തെ ക്കൂടിയാണ്. സമൂഹം എങ്ങനെ ജീവിക്ക ണമെന്നാണു രാമായണം പറയുന്നത്. ഉപദേ ശിക്കുകയല്ല, എല്ലാം കാണിച്ചുതരുകയാണ്. രാമനിലൂടെ, രാവണനിലൂടെ, സീതയിലൂടെ, മണ്ഡോദരിയിലൂടെ. രാമായണത്തിന്റെ ഓരോ കാണ്ഡത്തിലൂടെയും കടന്നുപോകു മ്പോഴും വിവിധ സന്ദേശങ്ങളാണു നിഴ ലിച്ചു കാണുന്നത്. രാമൻ സീതയോടൊപ്പം സർവൈശ്വര്യത്തോടെ കഴിയുന്ന വേള. ആ അവസരത്തിലാണ് നാരദമുനി അയോധ്യയിലെത്തി ശ്രീരാമ - സീതാദേവിമാരുടെ ജന്മരഹസ്യം രാമനെ ഓർമിപ്പിക്കുന്നത്. ദശരഥൻ രാമന്റെ അഭിഷേകം നിശ്ചയിച്ചിരിക്കുന്ന സമയം അയോധ്യ ഉൽസവത്തിമിർപ്പിലാണ്.

സാക്ഷാൽ ശ്രീനാരായണൻ തന്നെയാണു രാമാവതാരം കൈക്കൊണ്ടതെന്നും ലോകമാതാ വായ മായാഭഗവതിയാണു സീതാദേവിയുടെ രൂപം കൈക്കൊണ്ടിട്ടുള്ളതെന്നും നാരദൻ വിവരിച്ചു. മാനവർക്കും മാമുനിമാർക്കും പേടിസ്വപ്ന മായ രാവണന്റെ നിഗ്രഹമാണ് അവതാരോദ്ദേശ്യമെന്നും മർത്യജന്മ സഹജമായ വിസ്മൃതിമൂലം ജന്മോദ്ദേശ്യം മറ ക്കരുതെന്നും മഹർഷി ഓർമിപ്പിച്ചു. അവതാരോദ്ദേശ്യം

നടക്കണമെങ്കിൽ അഭിഷേകം നടക്കരുത്. താൻ സത്യലംഘനം നടത്തുന്ന ആളല്ലെന്നും നാളെത്തന്നെ വനത്തിലേക്കു പോകുമെന്നും രാമൻ വിശദീകരിച്ചതോടെ സന്തു ഷ്ടനായി നാരദൻ യാത്രയായി.

ദേവകളുടെ അഭ്യർഥന മാനിച്ചു സരസ്വതിദേവി, കൈകേയിയുടെ പരിചാരികയായ മന്ഥരയുടെ നാവിൽ കുടികൊണ്ടു. തുടർന്നാണു മന്ഥര, അഭിഷേകം തടയണമെന്നു കൈകേയിയോടു പറയുന്നത്. ആദ്യം മന്ഥരയെ ശാസിച്ചെങ്കിലും പിന്നീടു കൈകേയി വഴങ്ങി. ദേവാസുരയുദ്ധം നടന്നവേളയിൽ ദശരഥൻ തനിക്ക് തന്ന രണ്ട് വരങ്ങൾ കൈകേയി ആ വശ്യപ്പെട്ടു. ഒന്ന്: ഭരതനെ രാജാവായി വാഴിക്കണം. രണ്ട്: രാമനെ വനവാസത്തിനയ യ്ക്കണം. കേട്ടമാത്രയിൽ ദശരഥൻ ബോധരഹിതനായി. എന്നാൽ, വിവരമറിഞ്ഞ രാമൻ അച്ഛന്റെ വാക്കു പാലിക്കാൻ കിരീടം ഉപേക്ഷിച്ചു വനയാത്രക്കു പുറപ്പെടുകയാണു ചെയ്തത്. സീതയും ലക്ഷ്മണനും അദ്ദേഹത്തെ അനുഗമിച്ചു. അയോധ്യ നിവാസികൾ കണ്ണീരൊഴുക്കി ഗംഗാതടം വരെ അനുഗമിച്ചു.

രാമാഭിഷേകം മുടങ്ങുകയും രാവണ വധത്തിന് ഒരുങ്ങുകയും ചെയ്തു. എന്തെല്ലാം സന്ദേശങ്ങളാണ് ഈ കഥാഭാഗം നൽകുന്നത്? വീണ്ടുവിചാരമില്ലാതെ കൊടുക്കുന്ന വാക്കുകൾ എന്തൊക്കെ അനർ ഥങ്ങൾ വരുത്തിവയ്ക്കാമെന്നു ദശരഥന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പറയുന്ന ഓ രോ വാക്കും

ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കിയേക്കാം. അതുകൊണ്ടുതന്നെ അളന്നു തൂക്കിവേണം വാക്കുകൾ ഉപയോഗി ക്കാൻ. രാജാവ് സംസാരിക്കുന്നത് തനിക്കു വേണ്ടിമാത്രമല്ല. രാജ്യത്തിനും പ്രജകൾക്കും കൂടി വേണ്ടിയാണ്. ഇന്നത്തെ ഭരണാ ധികാരികൾക്കും പാഠമാണു ദശരഥനു പറ്റിയ പിഴവ്.

പിഴവുകൾ മുതലെടുക്കാനുള്ള തന്ത്രങ്ങളുടെ മൂർത്ത രൂപമാണ് മന്ഥരയും കൈകേയിയും.

ഇവർക്കിടയിലും രാമന്റെ വ്യക്തി പ്രഭാവം ഉയർന്നു നിൽക്കുന്നു. പിതൃഹിതമറിയുന്ന ഉത്തമനായ പുത്രനായും നിസ്വാർഥനായ വ്യക്തിയായും രാജ്യ നൻമ അറിഞ്ഞു പെരുമാറുന്ന രാജകുമാരനായും രാമൻ നിറഞ്ഞു നിന്നു. ഭർത്താവിനെ നിഴൽപോലെ പി ന്തുടരുന്ന ഭാര്യയായി സീതയും സഹോദരസ്നേഹത്തിന്റെ ആൾ രൂപമായി ലക്ഷ്മണനും.

രാമായണം കാലദേശാതിവർത്തിയാണ്. വിവിധ ദേശങ്ങളിൽ വിവിധ ഭാഷകളിൽ അത് ഇന്നും നിലനിൽക്കുന്നു. രാമകഥകൾ ക്കെല്ലാം അടിസ്ഥാനം വാൽമീകിരാമായണം തന്നെ. അതാണല്ലോ ആദികാവ്യം. സംസ്കൃത സാഹിത്യത്തിൽ വൈയാകരണൻ, സുപർണവംശജൻ, യശോധരൻ എന്നീ വാൽമീകിമാരെ കൂടാതെ വാൽമീകിരാമായണത്തിൽ പരാമർശിക്കുന്ന നാലാമനാണു രാ മകഥയിൽ പ്രധാനം.

നാരദനിൽനിന്നു രാമകഥ കേട്ട ആദി കവി അതു രണ്ടു ശിഷ്യന്മാരെ പഠിപ്പിച്ചു. അവർ അത് എല്ലായിട ത്തും പാടി നടന്നു. അയോധ്യയിലും ചെന്നു. രാമായണത്തിലെ ആദ്യ

അധ്യായമായ ബാലകാണ്ഡത്തിൽ സർഗം ഒന്നു മുതൽ നാലു വരെ ഇത് വിവരിക്കുന്നുണ്ട്.

സ്വമനസ്സിലെ കാടത്തത്തെ നീക്കി അറിവിന്റെ വെളിച്ചം നിറച്ച വാൽമീകി അത് മറ്റുള്ളവരിലേക്കും പകരുകയാണ്, രാമകഥയിലൂ ടെ. ജീവിതം തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞ വാൽമീകി ധ്യാനത്തിലൂടെയും തപസിലൂടെയുമാണ് മന സിലെ ഇരുട്ടു മാറ്റിയത്. മനുഷ്യൻ ദുഷ്കർമങ്ങളിൽ നിന്നകന്നു പശ്ചാത്തപിച്ചതു കൊണ്ടുമാത്രം പ്രായശ്ചിത്തമാകില്ല. സൽക ർമങ്ങളും ചെയ്യണം.

വാൽമീകി ഇതു ചെയ്തു. രാമനാമം ജപിച്ച് മനസിനെ ശുദ്ധമാക്കി. രാമായണങ്ങൾ പലതുണ്ടെങ്കിലും കേരളത്തിൽ പൊതുവേ പ്രചാരത്തിലുള്ളത് അധ്യാത്മ രാമായണമാണ്. തുഞ്ചത്ത് രാമാനുജ ൻ എഴുത്തച്ഛൻ അധ്യാത്മരാമായണത്തെ ആറ് കാണ്ഡങ്ങളാക്കിയാണ് എഴുതിയിട്ടുള്ളത്. ബാലകാണ്ഡത്തിൽ പുത്രകാമേഷ് ടി യാഗത്തിന്റെ മഹത്വത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. പുത്രഭാഗ്യമില്ലാതിരുന്ന ദശരഥന് ഈ യാഗഫലമായാണ് നാലു പുത്രന്മാർ ജനി ച്ചത്. രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ

പേരുകളിൽ അവർ പ്രസിദ്ധിയാർജിച്ചു. വിശ്വാമിത്രന്റെ യാഗ രക്ഷയ്ക്ക് കൗമാരക്കാരായ രാമ ലക്ഷ്മണൻമാർ പോകുന്നതും ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ സീതാ സ്വയംവരത്തിൽ പങ്കെടുക്കുന്നതുമൊക്കെ ബാലകാണ്ഡത്തിൽ വിവരിക്കുന്നു.

ഈ യാത്രയിലെ അനുഭവങ്ങളും വിശ്വാമിത്ര ന്റെ ഉപദേശങ്ങളുമാണ് ബാലനായ

രാമനെ പക്വതയാർന്ന രാമനാക്കുന്നത്. രാമായണം ഈ കഥകൾ പറയുന്നത് രാമനുവേണ്ടി മാത്രമല്ല, മനുഷ്യ സമൂഹത്തിനു മുഴുവൻ വേണ്ടിയാണ്. പിന്നാലെ വരുന്ന തലമുറകൾക്ക് ആ കഥകൾ വെളിച്ചം പകരും. അയോധ്യയിലേക്കുള്ള മടക്കയാത്രയിൽ പരശുരാമനുമായി ക ണ്ടുമുട്ടുന്ന ഭാഗം ബാലകാണ്ഡത്തിലെ ശ്രദ്ധേയമായ ഭാഗമാണ്. മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ് പരശുരാമനും ശ്രീരാമ നും. പക്ഷേ ശ്രീരാമനെ വഴിയിൽ

തടഞ്ഞുനിർത്തി പരശുരാമൻ കയർക്കുന്നു. പരശുരാമന്റെ അഹങ്കാരം കുമാരനായ ശ്രീരാമൻ ശമിപ്പിക്കുന്നു. അധ്യാത്മരാമായണത്തിൽ രാമലക്ഷ്മണന്മാരും സീതയും അയോധ്യയിൽനിന്നു ചിത്രകൂടത്തിനു സമീപം എ ത്തുന്നതായിട്ടാണ് വിവരണം. വാൽമീകിയെ കണ്ട് വാസസ്ഥലം അന്വേഷിക്കുന്ന രാമനെ വാൽമീകി സ്തുതിക്കുകയും പിന്നെ കഥ പറഞ്ഞു തുടങ്ങുകയുമാണ്.. 

Your Rating: