Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തള്ള് എന്ന് പറഞ്ഞാൽ എജ്ജാതി തള്ള്, ഇക്കുറി മാത്തുകുട്ടിയും രജിഷയും

Mathukutty, Rajisha Vijayan മാത്തുക്കുട്ടി, രജിഷ വിജയൻ

മാത്തുക്കുട്ടിയല്ല ഇതിലും വലിയ കുട്ടി വന്നാലും ശരി ട്രോളർമാരുടെ കയ്യിൽ കിട്ടിയാൽ കഥ കഴിഞ്ഞതു തന്നെ. ഇമേജ് ട്രോളുകൾ വിഡിയോ ട്രോളുകൾക്ക് വഴിമാറുന്ന ഈ കാലഘട്ടത്തിൽ ഇതല്ല ഇതിലും വലുതു പ്രതീക്ഷിക്കണം. ക്രിസ്റ്റഫർ നോളൻ ബില്ലൂസ്‌ എന്ന യുട്യൂബ് ചാനൽ വഴിയാണ് ആർജെ മാത്തുകുട്ടിയുടെയും അഭിനേത്രിയായ രജിഷയുടെയും ഇന്റർവ്യൂ ട്രോൾ പുറത്തിറങ്ങിയിരിക്കുന്നത്. 

ഞാൻ ചിരിക്കില്ല എന്ന വാശിയിൽ, നമ്മുടെ ഇന്നസെന്റ് ചേട്ടനെ പോലെ എത്ര മസിൽ പിടിച്ച് ഇരുന്നിട്ടും ഒരു കാര്യവും ഇല്ല. ഈ കറകളഞ്ഞ ട്രോളുകൾക്ക് മുന്നിൽ നമ്മൾ തോറ്റു തൊപ്പിയിടും എന്നുറപ്പ്. മാത്തുക്കുട്ടി രജിഷയെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഒരിക്കലും കരുതി കാണില്ല താൻ ചെന്നു വീഴാൻ പോകുന്നത് ട്രോളന്മാരുടെ കയ്യിലേക്കാണ് എന്ന്. 

മാത്തുക്കുട്ടിക്ക് ഇത് പുത്തരിയല്ല, എന്നാൽ രജിഷയുടെ കാര്യം അംങ്ങനെയാണോ..? രണ്ടു പേർക്കും കണക്കിന് കിട്ടി എന്നു പറഞ്ഞാൽ മതിയല്ലോ. മാത്തുക്കുട്ടിയുടെ യഥാർത്ഥ പേര് അരുൺ മാത്യു എന്നാണ് എന്ന് വെളിപ്പെടുത്തുന്നിടത്തു നിന്നാണ് ട്രോൾ വെടിക്കെട്ട് ആരംഭിക്കുന്നത്. കട്ടപ്പനയിലെ ഋതിക് റോഷനിൽ നായകൻ പറയുന്ന ' അയ്യോ ദാരിദ്ര്യം...പേര് കേട്ടാൽ ഏറിയാൽ ഗതി പിടിക്കില്ലെന്ന്' എന്ന ഡയലോഗ് ആണ് ട്രോളന്മാർ എടുത്തു വീശിയത്. 

മാത്തുക്കുട്ടിക്ക് മാത്രമാണ് ട്രോൾ കിട്ടിയത് എന്ന് കരുതി രജിഷയുടെ ആരാധകർ ആശ്വസിക്കണ്ട. ഈ വിഡിയോ ഒന്ന് കണ്ടു നോക്കിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ നിങ്ങൾക്കുള്ളൂ. രജിഷയ്ക്കും കിട്ടി കൈ നിറയെ ട്രോൾ മിട്ടായികൾ. മമ്മൂക്കയും സൂപ്പർസ്റ്റാർ സരോജ് കുമാറും എന്തിനേറെ ബിന്ദു പണിക്കരും വരെ ട്രോളിന്റെ ഭാഗമായി വന്നു. 

മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോ കണ്ടു ചിരിക്കാത്തവർ ആരും ഉണ്ടാകില്ല എന്നുറപ്പ്. കണ്ടു നോക്കിത്തന്നെ തീരുമാനിക്കണം ട്രോളർമാരുടെ കരവിരുത്. അക്കാര്യത്തിൽ ക്രിസ്റ്റഫർ നോളൻ എന്ന ഈ അകൗണ്ടിന്റെ ഉടമ ആളൊരു പുലിയാണ്. സലിം കുമാർ ആരാധകനായ ക്രിസ്റ്റഫർ നോളൻ സ്വന്തം ഐഡന്റിറ്റി പുറത്ത് വിടാത്തത് പോലും ട്രോളിന്റെ രസച്ചരട് മുറിയാതിരിക്കാനാണ് എന്ന് അദ്ദേഹം തന്നെ പറയുന്നു .

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.