Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയെ വെല്ലും ഡബ്സ്മാഷ്, കാവടിയാട്ടത്തിലെ ഭ്രാന്തൻ രംഗം വൈറൽ

Dubsmash സിനിമയെ വെല്ലുന്ന ഡബ്സ്മാഷ് എന്ന പേരിലാണ് പലരും വിഡിയോ ഷെയർ ചെയ്യുന്നത്...

മലയാളി പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നൊരു ജയറാം ചിത്രമാണ് കാവടിയാട്ടം. പട്ടാളത്തിലെ ഉദ്യോഗത്തിൽ നിന്നും രക്ഷപ്പെടാൻ ഭ്രാന്തനായി അഭിനയിക്കുന്ന ജയറാമിന്റെ കഥാപാത്രവും അയൽപക്കത്തെ െപാലീസുകാരനായ സിദ്ദിഖിന്റെ കഥാപാത്രവുമൊക്കെ ഇന്നും മന:പാഠമാണ് പലർക്കും. അനുജത്തിയായ സുചിത്രയെ സിദ്ദിഖ് പ്രേമിച്ചു വളക്കാനൊരുങ്ങുകയാണെന്നു കണ്ടെത്തുമ്പോൾ ഭ്രാന്തനായി അഭിനയിക്കുന്ന ജയറാമിന്റെ രംഗമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. പക്ഷേ അഭിനയിക്കുന്നത് ജയറാമും സിദ്ദിഖുമൊന്നുമല്ല, ഒരു ന്യൂജെൻ ടീം.

സിനിമയെ വെല്ലുന്ന ഡബ്സ്മാഷ് എന്ന പേരിലാണ് പലരും വിഡിയോ ഷെയർ ചെയ്യുന്നത്. കാപ്ഷൻ ഒട്ടും പിഴച്ചിട്ടില്ലെന്ന് വിഡിയോ കാണുന്നതോടെ മനസ്സിലാവുകയും ചെയ്യും. ജയറാമായി അഭിനയിക്കുന്നയാളും സിദ്ദിഖായും അദ്ദേഹത്തിന്റെ അച്ഛനും അമ്മയുമായി അഭിനയിക്കുന്നയാളുമൊക്കെ തകർത്തിരിക്കുകയാണ്. സിനിമയിലെ രംഗത്തിന്റെ‌ തന്മയത്വം ഒട്ടും ചോരാതെ തന്നെ പുനരാവിഷ്കരിക്കാൻ ഈ ടീമിനു കഴിഞ്ഞുവെന്നതും വ്യത്യസ്തമാണ്.

പല ഡബ്സ്മാഷുകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യമാണെന്നാണ് വിഡിയോ കാണുന്ന പലരും പറയുന്നത്. സിനിമയിലേതുപോലെ തന്നെ അമ്മിക്കല്ലിൽ അരച്ചുകൊണ്ടുനിൽക്കുന്ന അനുജത്തിയിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. സിനിമയില്‍ കാണുന്ന അതേ േപാലുള്ള വീടും പരിസരവും ഒപ്പിച്ചുവെന്നതാണ് ഏറ്റവും ആകർഷകം. ഭ്രാന്തുമൂത്ത് വേലിയും വാഴയുമൊക്കെ വെട്ടുന്ന ജയറാമിനെ അവതരിപ്പിക്കുന്ന യുവാവ് തകർത്തുവെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 

തനിനാടൻ രീതിയിൽ സിനിമയുടെ രസം ഒ‌ട്ടും ചോരാതെ പുനരാവിഷ്കരിച്ച ഡബ്സ്മാഷിന് സമൂഹമാധ്യമത്തിൽ വൻവരവേൽപാണ് ലഭിച്ചിരിക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam