Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നെയ്മറേ അഭിനയം കലക്കീട്ടാ... ഓസ്‌കറും കൊണ്ടുപോകുമോ?' 

neymar-acting-trolls

ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ പതറിയ ബ്രസീല്‍ രണ്ടാം മത്സരത്തില്‍ കോസ്റ്ററിക്കക്കെതിരെ 2-0ത്തിന് ജയിച്ചുകയറുകയാണുണ്ടായത്. 2-0 കണക്കെല്ലാം നല്ലതുതന്നെ. എന്നാല്‍ ആരാധകര്‍ക്കും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്കുമൊന്നും സംഭവം അത്ര പിടിച്ചിട്ടില്ല കേട്ടോ...കാരണം ബ്രസീലിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ താരമായ നെയ്മര്‍ തന്നെ. 

neymar-acting-trolls1

ബ്രസീലിനും ഫുട്‌ബോളിനും നാണക്കേടുണ്ടാക്കുന്നതായിരുന്നു നെയ്മറിന്റെ പ്രകടനമെന്നാണ് ട്രോളന്‍മാരുടെ സാക്ഷ്യപത്രം. പ്രകടനം എന്നാല്‍ നല്ല അസ്സല്‍ പ്രകടനം തന്നെ. ബോളിവുഡ് താരങ്ങളും എന്തിന് ഹോളിവുഡ് താരങ്ങള്‍ പോലും ചിലപ്പോ തോറ്റുതൊപ്പിയിടും. 

neymar-acting-trolls4

നെയ്മറേ അഭിനയം കലക്കി ട്ടാ...പക്ഷേ ടൈമിങ് കുറച്ച് തെറ്റിപ്പോയി...എന്നാണ് പരിഹാസം. കഴിഞ്ഞ മത്സരത്തിന്റെ ബാക്കി തന്നെ. കാറ്റത്ത് വീഴുന്ന നെയ്മറെന്ന പരിഹാസം താരം കോസ്റ്ററിക്കയ്‌ക്കെതിരെയും അന്വര്‍ത്ഥമാക്കി. 

neymar-acting-trolls3

കളിക്കിടെ ഒരു സന്ദര്‍ഭത്തില്‍ നെയ്മര്‍ കോസ്റ്ററിക്കന്‍ താരങ്ങളുടെ ഫൗളില്‍ ദേ വീണു നിലത്ത്. റഫറിക്ക് പെനാള്‍ട്ടി വിധിച്ചു. കോസ്റ്ററിക്കന്‍ താരങ്ങള്‍ അപ്പീലിനു പോയി. ഒടുവില്‍ വിഡിയോ അസിസ്റ്റന്റ് റഫറു സംഭവം പുനപരിശോധിച്ചു...അപ്പോഴല്ലേ നെയ്മറിന്റെ ഭാവാഭിനയമാണെന്ന് മനസിലായത്. ഫൗളുമില്ല സ്റ്റണ്ടുമില്ല. എല്ലാം നെയ്മറിന്റെ ഓരോ മായാവിലസാങ്ങള്‍. 

neymar-acting-trolls2

വിഡിയോ കണ്ട് വന്ന ശേഷം റെഫറി, അഭിനയം കൊള്ളാര്‍ന്നു കേട്ടോ...പക്ഷേ ടൈമിങ് ഇച്ചിരി തെറ്റിപ്പോയ്...ഇങ്ങനാണ് ട്രോളന്‍മാര്‍ നെയ്മറി പരിഹസിച്ചത്. നെയ്മറിന്റെ പെനാള്‍ട്ടിക്ക് വേണ്ടിയുള്ള അഭിനയം കണ്ട ഹോളിവുഡ് നടന്മാര്‍...ദൈവമോ ഇത്തവണ ഇവന്‍ ഓസ്‌കാറും കൊണ്ടുപോകുവോ...ഇങ്ങനെ പോകുന്ന ട്രോളുകള്‍. 

തീര്‍ത്തും അപഹാസ്യമായിപ്പോയി നെയ്മര്‍ എന്നാണ് പൊതുവേ ട്രോളന്മാര്‍ക്കിടയില്‍ ഉയരുന്ന വികാരം. എന്തായാലും മഞ്ഞപ്പടയ്ക്ക് ഒരിക്കലും മായാത്ത കളങ്കമാണ് നെയ്മര്‍ വരുത്തിവെച്ചതെന്ന് ആര്‍ക്കും സംശയമില്ല.