Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പോയി പറഞ്ഞേക്ക്, മെസ്സിയും പിള്ളേരും വരുന്നുണ്ടെന്ന്!'

troll

ഈ വിജയം ഞാനങ്ങ് എടുക്കുകാ....ലാലേട്ടന്‍ സ്റ്റൈലില്‍ മെസ്സി പറയുന്ന പുതിയ ട്രോള്‍ ഫേസ്ബുക്ക് പേജുകളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഫിഫ ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അര്‍ജന്റീനയുടെ ആരാധകര്‍ക്ക് സമ്മാനിച്ച വിരസതയ്ക്ക് ഉദ്വേഗജനകമായ മത്സരത്തിലൂടെ ആഘോഷത്തിന് വക നല്‍കിയിരിക്കുകയാണ് ലയണല്‍ മെസ്സിയും കൂട്ടരും. 

22

ഒടുവില്‍ ഫുട്‌ബോളിന്റെ മിശിഹ തന്റെ തനി സ്വരൂപം പുറത്തെടുക്കാന്‍ തുടങ്ങിയപ്പോള്‍ അത് അര്‍ജന്റീനയ്ക്ക് സമ്മാനിച്ചത് കേവലം വിജയം മാത്രമല്ല, ആരാധകര്‍ക്കുള്ള പ്രതീക്ഷയുടെ ആയുസ്സ് കൂട്ടിക്കൊടുക കൂടിയായിരുന്നു. നൈജീരിയയ്‌ക്കെതിരെ മത്സരം സമനിലയായിരുന്നെങ്കില്‍ പോലും അര്‍ജന്റീനയ്ക്ക് വഴി പുറത്തേക്കാകുമായിരുന്നു. എന്നാല്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് വിജയം നേടിയെടുത്തു മെസ്സിയുടെ കുട്ടികള്‍, ഒപ്പം ലോകകപ്പ് നേടുമെന്ന പ്രതീക്ഷയും നിലനിര്‍ത്തി. 

33

ഗോളടിക്കാന്‍ ബുദ്ധിമുട്ടുന്ന മെസ്സിയെന്ന ചീത്തപ്പേര് ഒരു ഗോളടിച്ച് തീര്‍ക്കുകയും ചെയ്തു താരം. കളി നിയന്ത്രിച്ചതും മറ്റാരുമായിരുന്നില്ല, മെസ്സിയെന്ന മിശിഹ തന്നെ. ഇത് മാത്രം മതിയല്ലോ ട്രാളന്മാര്‍ക്ക് കളം മാറ്റി പിടിക്കാന്‍. ആദ്യ കളികളിലെ മെസ്സിയുടെ പ്രകടനം കണ്ട് അദ്ദേഹത്തിന്റെ 'ഹേറ്റേഴ്‌സ്' അഡാര്‍ ഫോമിലായിരുന്നു. ഇപ്പോള്‍ അര്‍ജന്റീനയുടെ ട്രോളേഴ്സിന് പറയാനുള്ളതിത്ര മാത്രം, 'പോയി ഹേറ്റേഴ്‌സിനോട് പറ മെസ്സിയും പിള്ളേരും പ്രീ കോര്‍ട്ടറിലേക്ക് വന്നിട്ടുണ്ടെന്ന്.'

44

നിര്‍ണായക മത്സരങ്ങളില്‍ ഗോളടിക്കാത്ത മെസ്സി. അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകും...! ഡിയര്‍ ഹേറ്റേഴ്‌സ് നിങ്ങള്‍ പറഞ്ഞത് എന്തെല്ലാമായിരുന്നു....ഹോ കേള്‍ക്കാന്‍ എന്തൊരു സുഖം!...അര്‍ജന്റീനയുടെ ആരാധകര്‍ ട്രോള്‍ ഗ്രൂപ്പുകളില്‍ തകര്‍ക്കുന്നതിങ്ങനെ. 

555

എന്നെ കുറ്റപ്പെടുത്തിയവര്‍ക്കും എന്റെ രാജ്യത്തിനും വേണ്ടി... ഇന്നത്തെ വിജയം ഞാനങ്ങ് എടുക്കുന്നു....മെസ്സിയെ അമാനുഷനാക്കിയുള്ളതാണ് മിക്ക ട്രോളുകളും. 

രണ്ട് കളി കഴിഞ്ഞപ്പോള്‍, മതി നീ കളി നിര്‍ത്തി നാട്ടിലേക്ക് തിരിച്ച് പൊക്കോ എന്ന് ടിക്കറ്റ് നീട്ടി മെസ്സിയെ കളിയാക്കിയവര്‍ക്ക്, അങ്ങനെ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന തട്ടുപൊളിപ്പന്‍ മറുപടി തന്നെയായി നൈജീരിയക്കെതിരെയുള്ള ജയവും മെസ്സിയുടെ ഗോളും. ഇനി ഫ്രാന്‍സാണ് നോക്കൗട്ട് റൗണ്ടിലെ എതിരാളികള്‍. എന്താകുമോ ആവോ എന്ന് ചിന്തിക്കുന്ന അര്‍ജന്റീന ഫാന്‍സും കുറവല്ല കേട്ടോ...