Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കുറച്ച് ഓണസദ്യയെടുക്കട്ടെ...' ഊർമ്മിളാ ഉണ്ണിക്ക് ട്രോൾമഴ!

urmila-unni-trolls

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഊർമ്മിളാ ഉണ്ണി നടത്തിയ പ്രതികരണം നവമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ട്രോൾ പൂരമാണ് താരത്തിന്. പെട്രോളിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അടിയന്തിരാവസ്ഥയെക്കുറിച്ച് പറയുന്ന മോദിയോടും ഇതേ വിഷയത്തിൽ ഉത്തരം മുട്ടുന്ന ഇന്നസെൻറിനോടുമാണ് ഊർമ്മിളയെ താരതമ്യപ്പെടുത്തുന്നത്.

urmila-troll2

'കുമ്മനടി'ക്കു ശേഷം 'ഊർമ്മിളയടി' എന്ന പ്രയോഗം തന്നെ ട്രോളർമാർ കൊണ്ടുവന്നു. നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ചും ദിലീപിനെ തിരിച്ചെടുത്തതിനെക്കുറിച്ചും യാതൊന്നും പറയാനില്ലേ എന്ന ചോദ്യത്തിന് ഓണസദ്യയെക്കുറിച്ചോ നൃത്തത്തെക്കുറിച്ചോ ചോദിക്കൂ, മറുപടി പറയാം എന്നായിരുന്നു താരത്തിന്റെ മറുപടി. 

ഒരമ്മ എന്ന നിലയിൽ ആശങ്കയില്ലേ എന്ന ചോദ്യത്തിന് അമ്മയെ കാണണം എന്നു പറ‍ഞ്ഞ് മികച്ച ഭാവാഭിനയം കാഴ്ചവെച്ച ഊര്‍മ്മിളയെ കുഞ്ഞാവയോടാണ് ട്രോളർമാർ താരതമ്യപ്പെടുത്തുന്നത്. ജോലിക്കാര്യം ചോദിക്കുമ്പോൾ ഉരുണ്ടു കളിക്കുന്നവരുമായും താരത്തെ താരതമ്യപ്പെടുത്തുന്നുണ്ട് ട്രോളർമാർ.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam