Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പേര് കീറന്‍ ട്രിപ്പിയര്‍, എന്തായാലെന്താ എല്ലാം വെള്ളത്തിലായില്ലേ'

football-joke

അപ്രവചനീയതകളുടെ ഗെയിം തന്നെയാണ് ഫുട്‌ബോള്‍ എന്നത് ഊട്ടിയുറപ്പിക്കുന്നതായിരുന്നും ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം. ഇനി കപ്പടിക്കുന്നത് ഞങ്ങളാണെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയിറങ്ങിയ ഇംഗ്ലണ്ടിനെ മലയര്‍ത്തിയടിച്ചാണ് ക്രൊയേഷ്യ ചരിത്രത്തില്‍ ആദ്യമായാണ് ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നു ക്രൊയേഷ്യയുടെ അവസാന മിനിറ്റ് വിജയം, ഹാരി കെയ്ന്‍ ആരാധകരുടെ സമനില തെറ്റിക്കുന്നതും.

joke2

എന്നാല്‍ ക്രൊയേഷ്യയുടെ വിജയം കഠിനാധ്വാനത്തിന്റേതാണെന്ന കാര്യത്തില്‍ ഫുട്‌ബോള്‍ ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് സംശയമില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ കീറന്‍ ട്രിപ്പിയര്‍ ക്രൊയേഷ്യയെ ഞെട്ടിച്ചപ്പോള്‍ ആദ്യ തിരിച്ചടി നല്‍കിയ ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിച്ചും വിജയ ഗോള്‍ നേടിയ മരിയോ മാന്‍സൂക്കിച്ചുമാണ് ട്രോളന്മാരുടെ പുതിയ ഹീറോകള്‍. 

വമ്പന്മാരെയെല്ലാം ഞെട്ടിച്ച് ഫൈനലിലെത്തിയ ക്രൊയേഷ്യയെ തലോടിയും ഇംഗ്ലണ്ടും അര്‍ജന്റീനയും പോര്‍ച്ചുഗലും ബ്രസീലുമെല്ലാം പുറത്തായതിനെ പരിഹസിച്ചുമാണ് മിക്ക ട്രോളുകളും പുറത്തിറങ്ങുന്നത്. മണ്ണും ചാരി നിന്നവന്‍ ഒടുവില്‍ കപ്പടിക്കുമെന്ന ടോണിലും ട്രോളുകളുണ്ട്. 

joke3

കളി ആരംഭിച്ചപ്പോള്‍ തന്നെ മുന്നിലെത്തിയാണ് ഇംഗ്ലണ്ട്, പിന്നീട് തോറ്റത് പലരെയും നിരാശപ്പെടുത്തി. എങ്കിലും അഞ്ചാം മിനിറ്റില്‍ ഇംഗ്ലീഷ് പടയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി ആരാധകരെ മുഴുവനും ആവേശത്തിലാഴ്ത്തിയ കീറന്‍ ട്രിപ്പിയര്‍ക്ക് ട്രോള്‍ ഗ്രൂപ്പുകളില്‍ സൂപ്പര്‍ ഹീറോ പരിവേഷം ലഭിച്ചു. 

ആദ്യ ഇന്റര്‍നാഷണല്‍ ഗോള്‍ തന്നെ വേള്‍ഡ് കപ്പ് സെമി ഫൈനലില്‍, അതും ഒരു ഫ്രീ കിക്ക്....അഞ്ചാം മിനിറ്റില്‍. നിങ്ങളുടെ പേര് പറഞ്ഞില്ല....ട്രിപ്പിയര്‍....കീരന്‍ ട്രിപ്പിയര്‍....ഇങ്ങനെ സാഗര്‍ ഏലിയാസ് ജാക്കി സ്റ്റൈലിലാണ് ട്രിപ്പിയര്‍ക്ക് ട്രോള്‍ ഗ്രൂപ്പുകളില്‍ കയ്യടി ലഭിച്ചിരിക്കുന്നത്. 

joke4

എജ്ജാതി ഫ്രീകിക്കാണ് ട്രിപ്പിയര്‍ എടുത്തതെന്നാണ് ആവേശത്തോടെ പലരും ചോദിക്കുന്നത്. എന്തായാലും അതെല്ലാം വെള്ളത്തിലായല്ലോ ദൈവമേ എന്നാണ് ഇംഗ്ലീഷ് അനുകൂലികളുടെ പരിതാപം. ഇനി ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ക്രൊയേഷ്യ കപ്പടിക്കുക കൂടി ചെയ്താല്‍ ഒന്നും പറയുകയും വേണ്ട... എന്തെല്ലാം കാണാന്‍ ഇരിക്കുന്നു.

Lifestyle Malayalam Magazine, Beauty Tips in Malayalam