Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തളത്തിൽ ദിനേശനായി കോഹ്‌ലി, ഉയരം കൂട്ടാൻ പലക; ട്രോള്‍ മഴ

virat-kohli-photo-with-karman-kore-goes-viral-trolls

ടെന്നിസ് താരം കർമൻ കോർ തൻഡിക്കൊപ്പമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ചിത്രത്തിന് ട്രോളുകളും വിമർശനവും. തന്നെക്കാൾ ഉയരമുള്ള കർമാനൊപ്പം നിൽക്കാൻ വേദിയിൽ ചെറിയ തട്ട് ഉപയോഗിച്ചതാണ് വിമർശനത്തിനു കാരണമായത്. കർമാനൊപ്പം നിൽക്കാൻ തട്ടിൽ കയറി നിന്ന കോഹ്‌ലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

മുംബൈയിലെ ബാന്ദ്രയിൽ ടിസോട്ടിന്റെ സ്പെഷല്‍ എഡിഷൻ വാച്ച് ശ്രേണിയുടെ പ്രകാശന ചടങ്ങിനിടെയാണ് സംഭവം. ടിസോട്ട് ക്രോണോ ക്ലാസിക് വിരാട് കോഹ്‍ലി 3018 ലൈൻ എന്ന പേരിലാണ് പുതിയ എഡിഷൻ വാച്ചുകൾ എത്തിയിരിക്കുന്നത്. കായികതാരങ്ങളായ സത്നം സിങ്, ആദിൽ ബേദി, ശിവാനി കതാരിയ, സച്ചിക കുമാർ, പിങ്കി റാണി, മനോജ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. വിരാട് കോഹ്‍ലി ഫൗണ്ടേഷന്റെ ഭാഗമായ എല്ലാ താരങ്ങൾക്കും കോഹ്‍ലി വാച്ച് സമ്മാനിച്ചു. 

virat-kohli-viral

ഇങ്ങനെ കർമാനു വാച്ച് സമ്മാനിച്ചു ചിത്രത്തിനു പോസ് ചെയ്യുമ്പോഴാണ് കോഹ്‌ലി തട്ടിൽ കയറി നിന്നത്. ഒരു യുവതി തന്നെക്കാൾ ഉയരത്തിൽ നിൽക്കുന്നത് അംഗീകരിക്കാൻ കോഹ്‌ലിയ്ക്കു സാധിക്കുന്നില്ലെന്നും അതിനാലാണ് ഇങ്ങനെ ഒരു തട്ട് േവണ്ടി വന്നതെന്നുമാണ് വിമർശനമുയർന്നത്. കോഹ്‌ലിയേക്കാൾ ഉയരം കുറഞ്ഞവരാരും തട്ട് ഉപയോഗിച്ച് ഒപ്പമെത്താൻ ശ്രമിച്ചില്ലെന്നും താരത്തിലെ പുരുഷ ഇൗഗോ വ്യക്തമായെന്നും ഇക്കൂട്ടർ പറയുന്നു. ഇതോടൊപ്പം തട്ടിൽ നിൽക്കുന്ന കോഹ്‌ലി ട്രോളുകളിൽ ഇടം പിടിക്കുകയായിരുന്നു. നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എന്നാൽ പ്രമോഷൻ ചടങ്ങായതിനാൽ ചിത്രം മികച്ചതാവാനാണ് വിരാട് ഇങ്ങനെ ചെയ്തത് ‌എന്നാണ് കോഹ്‌ലിയെ പിന്തുണയ്ക്കുന്നവർ പറയുന്നത്. കർമാനൊപ്പം മാത്രമല്ല, സത്‌നം സിങ്ങിനൊപ്പം ഫോട്ടോയ്ക്കു നിന്നപ്പോഴും വിരാട് തട്ട് ഉപയോഗിച്ചിരുന്നു എന്നും ഇവർ ചൂണ്ടികാട്ടുന്നു. എന്തായാലും നിരവധി രസകരമായി കമന്റുകളും ട്രോളുകളുമായി സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ് ‘തളത്തിൽ കോഹ്‌ലി’യുടെ ചിത്രം.