Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അങ്ങോട്ട് കൊണ്ടുവരണോ ഇവിടെ വന്ന് വാങ്ങുവോ’; പൊലീസിന്റെ മറുപടി വൈറൽ

police-troll-sabarimala

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടു കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും സോഷ്യൽ ലോകത്തും സജീവചർച്ചയാണ്. ഇന്നലെ മുതൽ പ്രചരിക്കുന്ന വിഡിയോയിൽ പൊലീസിനെ പഴിചാരുന്നവരും ഏറെയാണ്. ഒാണത്തിനിടയ്ക്ക് പുട്ടുക്കച്ചവടമെന്ന പോലെ പ്രതിഷേധത്തിനിടെ ഹെൽമറ്റ് മോഷണം എന്ന തരത്തിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പൊലീസിനെ ട്രോളാൻ ചെന്നയാൾക്ക് കേരള പൊലീസ് കൊടുത്ത അതിഗംഭീര മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

‘കള്ളൻമാർ ഹെൽമറ്റ് തിരിച്ചു താടാ’ എന്നാണ് കേരള പൊലീസിന്റെ പേജിൽ ഒരാൾ കമന്റിട്ടത്. ഇതിന് മറുപടിയായി പൊലീസിന്റെ ട്രോൾ പേജ് കൈകാര്യം ചെയ്യുന്നവർ ഉടനെത്തി. ‘അങ്ങോട്ട് കൊണ്ടുവരണോ ഇവിടെ വന്ന് വാങ്ങുവോ’ എന്നാണ് പൊലീസുകാർ ഇതിന് മറുപടി നൽകിയത്. തന്‍റെ ഹെല്‍മെറ്റ് തിരിച്ചുതരുമോ എന്ന് ചോദിച്ചയാള്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെ: ‘ഏറ് കൊള്ളാതിരിക്കാന്‍ എടുത്തതാ സഹോ... തീര്‍ച്ചയായും തരാം..’

ചോദ്യത്തെക്കാൾ ലൈക്ക് ഉത്തരത്തിന് നൽകി സമൂഹമാധ്യമങ്ങൾ ഇൗ മറുപടികള്‍ ആഘോഷമാക്കുകയാണ്. ഇതിനൊപ്പം നിലപാട് വ്യക്തമാക്കി മറ്റു ട്രോളുകളും പൊലീസ് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവർ മാത്രം പേടിച്ചാൽ  മതിയെന്നും എന്ത് അപവാദം പറഞ്ഞാലും നാടിന്റെ സമാധാനം കാക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും പൊലീസ് ട്രോളിലൂടെ വ്യക്തമാക്കുന്നു.