Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാദേഴ്സ് ഡേ ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍

Fathers Day

ഇന്നു ലോകമെമ്പാടും ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്ന ദിനമാണ്. അച്ഛന്മാര്‍ക്കൊപ്പം ഫോട്ടോകളെടുത്തും അവര്‍ക്കു സർപ്രൈസ് സമ്മാനങ്ങൾ നൽകിയും അവരുടെ ഓർമകൾ പങ്കുവച്ചുമൊക്കെ ഫാദേഴ്സ് ഡേ ഗംഭീരമാക്കുകയാണ് പല മക്കളും. ബോളിവുഡ് താരങ്ങളും അച്ഛനു വേണ്ടിയുള്ള ഈ ദിനത്തിൽ ആശംസകളുമായി മുന്നിലുണ്ട്. ആലിയയും ജനീലിയയും വിദ്യാ ബാലനുമൊക്കെ സമൂഹമാധ്യമത്തിൽ ഫാദേഴ്സ് ഡേ ആശംസകൾ പങ്കുവച്ചി‌ട്ടുണ്ട്. 

രണ്ടു കുട്ടികളുടെ അമ്മ കൂടിയായ നടി ജനീലിയ മക്കൾക്കു വേണ്ടി ഭർത്താവ് റിതേഷ് ദേശ്മുഖിന് ഫാദേഴ്സ് ഡേ ദിനത്തിൽ ആശംസകൾ അറിയിക്കുകയാണ്. '' പ്രിയപ്പെട്ട ബാബാ, ഞങ്ങള്‍ ഇപ്പോൾ ചെറുതാണെങ്കിൽക്കൂടിയും സ്നേഹം എന്താണെന്നു മനസിലാക്കുന്നു, അതിനുകാരണം അച്ഛന്റെ കണ്ണുകളിൽ കാണുന്ന ഞങ്ങളോടുള്ള സ്നേഹം മാത്രമാണ്. ലോകത്ത് ഞങ്ങൾക്കേറ്റവും പ്രിയപ്പെട്ട സ്ഥലം അച്ഛന്റെ കൈകളാണ്. ഞങ്ങളുടെ ലോകം എന്നെന്നും മനോഹരമായിരിക്കും, കാരണം ഞങ്ങൾക്കു കൂട്ടായി ഞങ്ങളുടെ ബാബയുണ്ട്''– ഇതായിരുന്നു ജനീലിയ കുറിച്ചത്. 

അച്ഛൻ മഹേഷ് ഭട്ടിനൊപ്പമുള്ള മനോഹരമായൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് ആലിയ ഈ ദിനം ആഘോഷിച്ചത്. '' നിങ്ങളുടെ ഡിഎൻഎ പങ്കുവച്ചതിൽ നന്ദി ഡാഡി, എല്ലായ്പ്പോഴത്തെയും എന്റെ പ്രചോദനം, ഐ ലവ് യൂ മൈ ഫ്രണ്ട്''– ഇതായിരുന്നു ആലിയയുടെ ആശംസ. ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച മലയാളിപ്പെൺകുട്ടി വിദ്യാ ബാലനും ഒട്ടും കുറച്ചില്ല. തനിക്കു കിട്ടിയതു പോലൊരു അച്ഛനെ എല്ലാ പെൺകുട്ടികൾക്കും കിട്ടട്ടെ എന്നായിരുന്നു വിദ്യ പറഞ്ഞത്. 

Read More: Bollywood, Trending