Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കുഞ്ഞു പിറക്കുമ്പോൾ അവളുടെ അച്ഛൻ മരിച്ചിട്ടു 2 വർഷം, കണ്ണു നനയിക്കും ഈ കഥ !

Xia Chen വെൻചിയാൻ ലിയു ലേ, പെയ് ഷിയാ ചെൻ മകൾ എയ്ഞ്ചലിനൊപ്പം

ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുെമന്ന ഉറപ്പോടെയാകും ഓരോ ദാമ്പത്യത്തിന്റെയും ആരംഭം. പക്ഷേ പാതിവഴിയിൽ വിധി വില്ലനായെത്തുമ്പോൾ പകച്ചു നിൽക്കാനേ പലർക്കും കഴിയൂ. ബ്രൂക്‌ലിൻ സ്വദേശിയായ പെയ് ഷിയാ ചെൻ എന്ന യുവതിയും ആ അവസ്ഥയിലായിരുന്നു. വെറും മൂന്നു മാസത്തെ ദാമ്പത്യം മാത്രമേ ന്യൂയോർക്ക് പൊലീസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായ വെൻചിയാൻ ലിയു ലേയുമായി ഷിയാ ചെന്നിന് ഉണ്ടായിരുന്നുള്ളു. സ്നേഹിച്ചു കൊതിതീരുംമുമ്പെ ലിയു അകാലത്തിൽ വിടപറഞ്ഞു. പക്ഷേ ഇന്ന് ലിയു മരിച്ച് രണ്ടു വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ കുഞ്ഞിനെ ഓമനിച്ച് ആശ്വസിക്കുകയാണ് ഷിയാ ചെൻ. 

2014ലാണ് ഇരുവരുടെയും ജീവിതത്തിൽ ആ കറുത്ത ദിനം വന്നെത്തിയത്. െപാലീസ് പട്രോളിങ്ങിനു പോയ ലിയു വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. ലിയുവിന്റെ അവസ്ഥയറിഞ്ഞ് ആശുപത്രിയിൽ വിറങ്ങലിച്ചു നിൽക്കുകയായിരുന്ന ഷിയാ ചെന്നിനോട് ഡോക്ടർമാർ േചാദിച്ച ആ ചോദ്യമാണ് ഇന്നവൾക്ക് ഒരു പൊന്നോമനയെ സമ്മാനിച്ചത്. ഷിയയ്ക്ക് അമ്മയാകാൻ ലിയുവിൽ നിന്നു ബീജങ്ങൾ ശേഖരിച്ചു വെക്കണോ എന്നായിരുന്നു അവർ ചോദിച്ചത്. ആ വേദനകൾക്കിടയിലും താൻ ജീവനോളം സ്നേഹിക്കുന്ന പുരുഷന്റെ കുഞ്ഞിനെ സ്വന്തമാക്കാൻ അവൾ സമ്മതം പറഞ്ഞു. 

അങ്ങനെ ഷിയായിൽ കൃത്രിമ ബീജസങ്കലനം നടത്തി, ആ ദിവസം തന്നെ ലിയു മാലാഖയെപ്പോലെ വന്ന് ഒരുകുഞ്ഞിനെ കൈമാറുന്നതായി അവൾ സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഒരു കാര്യവും ലിയു പറഞ്ഞിരുന്നു, ' ഇതൊരു പെൺകുഞ്ഞാണ്, നമ്മുടെ മാലാഖ' എന്നായിരുന്നു അത്. കുഞ്ഞു പിറക്കുംമുമ്പേ അവൾ പെൺകുഞ്ഞായിരിക്കും എന്ന് ഷിയാ വിശ്വസിച്ചതുപോലെ തന്നെ സംഭവിച്ചു. പഞ്ഞിക്കെ‌ട്ടുപോലുള്ള തന്റെ എയ്ഞ്ചൽ എന്ന കുഞ്ഞുമാലാഖയെ ചേർത്തു നിർത്തി കിടക്കുന്നതിന് ഒരരികിൽ ഭർത്താവിന്റെ പൊലീസ് തൊപ്പിയും ചെൻ ഇന്നു സൂക്ഷിച്ചിട്ടുണ്ട്. 

ഏകമകനെ നഷ്ടപ്പെട്ട ലിയുവിന്റെ അച്ഛനമ്മമാർക്ക് ഒരാശ്വസമാണിപ്പോൾ കുഞ്ഞു എയ്ഞ്ചൽ. തേങ്ങലോടെയാണ് ഇരുവരും തങ്ങളു‌ടെ മകന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്തത്. മരണപ്പെ‌ട്ടെങ്കിലും തന്റെ ഭർത്താവിനെ ഹീറോ എന്നു വിളിക്കാനാണ് ചെന്നിനിഷ്ടം. ഭർത്താവിന്റെ സാന്നിധ്യത്തിനായി അദ്ദേഹത്തിന്റെ പൊലീസ് ബാഡ്ജ് എല്ലാദിവസവും ചെന്‍ ധരിക്കാറുണ്ട്. ലിയുവിന് പന്ത്രണ്ടു വയസ്സു പ്രായമുള്ളപ്പോഴാണ് മാതാപിതാക്കൾ ചൈനയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിപ്പാർക്കുന്നത്. 

Read more: Trenidng News in Malayalam, Viral News in Malayalam, Beauty Tips in Malayalam