Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' ആ വിളിയാണ് എന്നെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചത്, ഇന്ന് അവള്‍ എന്റെ ഭാര്യ '

kevin and his wife കെവിൻ ഭാര്യക്കൊപ്പം

ഈ ജീവിതത്തിൽ ഇനി ​എനിക്കൊന്നും ചെയ്യാനില്ല എന്ന തോന്നലുണ്ടാകുന്നതോടെയാണ് പലരും ജീവൻ കളയാൻ തീരുമാനിക്കുന്നത്. പക്ഷേ ഒരു വിളിയോ സംസാരമോ പോലും ആ അവരെ ആ ചിന്തയിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിഞ്ഞേക്കും. അത്തരത്തിൽ ഒരു അസാധാരണമായ പ്രണയകഥയാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച യുവാവിനെ അതിൽ നിന്നും പിന്തിരിപ്പിക്കുക മാത്രമല്ല ഒ‌ടുവിൽ അയാള‌െ വിവാഹം കഴിക്കുകയും ചെയ്ത പെൺകുട്ടിയാണ് കഥയിലെ താരം. 

ക്വോറയിൽ ഉയര്‍ന്ന ഒരു ചോദ്യത്തിനു മറുപടിയായി കെവിൻ വാൽഷ് എന്നയാൾ എഴുതിയ മറുപടിയാണ് ആ അസാധാരണമായ കഥയുടെ കെട്ടഴിച്ചത്. മാലാഖയെപ്പോലെയാണ് അവൾ അവന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. ജീവിതത്തിലെ അപൂർവമായ അനുഭവത്തെക്കുറിച്ചു പങ്കുവെക്കുക എന്നതായിരുന്നു ആ ചോദ്യം. അതായത് സിനിമകളിലൊക്കെ മാത്രം കണ്ടു വന്നിട്ടുള്ള രംഗങ്ങൾക്ക് എന്നെങ്കിലും ജീവിതത്തിൽ സാക്ഷായിട്ടുണ്ടോ എന്നു ചുരുക്കം. ചോദ്യത്തിനു കെവിൻ നൽകിയ മറുപടിയിലേക്ക്...

'' എനിക്കു പതിമൂന്നു വയസ്സുളള കാലമണാത്, അന്നൊരു സമ്മർ ക്യാംപിനിടെ സുന്ദരിയായ ഒരു പെൺകുട്ടി എന്നോടു വന്ന് പറഞ്ഞു ബ്ലാക് കളർ എനിക്കു നന്നായി ചേരുന്നുണ്ടെന്നു ഞങ്ങൾ ഒരുപാടു സംസാരിക്കുകയും പിന്നീടു സുഹൃത്തുക്കളാവുകയും ചെയ്തു. എഐഎം സ്ക്രീന്‍ നെയിം(അന്നത്തെ കാലത്ത് അതാണുള്ളത്) ഷെയർ ചെയ്യുകയും തുടർന്ന് കുറച്ചുകാലത്തെ ആ ബന്ധം തുടരുകയും ചെയ്തു. 

ഹൈസ്കൂൾ കാലമെത്തിയതോടെയാണ് കുറച്ചുകൂടി അടുത്തത്, അവളെക്കുറിച്ചു ചിന്തിക്കാത്ത ഒരു ദിവസം പോലും കടന്നു പോയിരുന്നില്ല. ഞാനുമായി ചേർത്തു നിർത്തുന്നതെന്തോ അവളിൽ ഉണ്ടായിരുന്നു, അതെന്തായിരുന്നുവെന്ന് ഇപ്പോഴും എനിക്കു പറയാനറിയില്ല. സീനിയർ  സ്കൂൾ കാലത്ത് ആവശ്യമില്ലാത്ത ചില കാരണങ്ങളാൽ ഞാനാകെ തകർന്നിരുന്ന സമയമുണ്ടായിരുന്നു, ശരിക്കും വിഷാദത്തിനടമപ്പെട്ട കാലം.  ജീവിതം മടുത്ത ഞാൻ മരണത്തെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. ഞാൻ എല്ലാം അവസാനിപ്പിച്ച് ഈ ലോകത്തോടു വിടപറയുകയാണെന്നും എഴുതിവച്ചു. 

ആത്മഹത്യ ചെയ്യുന്നത് ഒരു അഞ്ച്, പത്ത് സെക്കന്റ് മുമ്പ് എന്റെ ഫോൺ റിങ് ചെയ്തു. കോളർ ഐഡി നോക്കിയപ്പോൾ അതു പരിചയമില്ലാത്ത നമ്പറായിരുന്നു, അതാരാണെന്ന് അറിയാതെ ആത്മഹത്യ െചയ്യാൻ തോന്നിയില്ല, ഫോൺ എടുത്തപ്പോൾ അത് അവളായിരുന്നു. എന്തിനാണു വിളിച്ചതെന്നു ചോദിച്ചപ്പോൾ വെറുതെ സംസാരിക്കണമെന്നു േതാന്നി എന്നാണവൾ പറ‍ഞ്ഞത്. അപ്പോഴേക്കും ഞങ്ങൾ സംസാരിച്ചിട്ട് ഏതാണ്ട് ഒരുവർഷം ആയിക്കഴിഞ്ഞിരുന്നു. 

ഞാൻ മരിക്കാൻ തീരുമാനമെടുത്തിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഒരിക്കലും അങ്ങനെ ചെയ്യരുത് എന്ന് അവൾ പറഞ്ഞു. അടുത്ത ദിവസം വിളിക്കാമെന്നു സത്യം ചെയ്താണ് അവൾ ഫോൺ വച്ചത്. പത്തു വർഷത്തിനിപ്പുറം അന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ച അവളെ ഞാൻ വിവാഹം കഴിച്ചു.  

ആത്മഹത്യയിൽ നിന്നു പിന്തിരിപ്പിക്കാന്‍ നമ്മെ തിരിച്ചറിയുന്ന ആരുടെയെങ്കിലും സാന്നിധ്യം മതി എന്നു തെളിയിക്കുക കൂടിയാണ് കെവിന്റെ അനുഭവം.

Read more: Lifestyle Malayalam Magazine