Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകന്നു കഴിയുന്ന ഭാര്യക്ക് ചെലവിന് നൽകാൻ വൃക്ക വിൽപ്പനയ്ക്ക് വച്ച് യുവാവ് 

Prakash ഭാര്യയെ പഠിപ്പിക്കാനും അവൾക്ക് നല്ല ഭാവി ഉണ്ടാക്കുന്നതിനുമായി പ്രകാശ് തന്റെ സ്വത്തുക്കൾ വിറ്റു

മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ പ്രകാശ് അഹിർവാർ എന്ന യുവാവ് മാധ്യമങ്ങളിൽ ചർച്ച വിഷയമാകുകയാണ്. അകന്നു കഴിയുന്ന ഭാര്യക്ക് ചെലവ് നൽകാൻ സ്വന്തം വൃക്ക വില്പനയ്ക്ക് വച്ചിരിക്കുകയാണ് പ്രകാശ്. വൃക്ക വിൽക്കാനുണ്ട് എന്നെഴുതിയ പരസ്യം വിദിഷയുടെ പലഭാഗങ്ങളിൽ  പ്രദർശിപ്പിച്ചതോടെയാണ് പ്രകാശ് ആളുകളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്തിനാണ് വൃക്ക വിൽക്കുന്നത് എന്ന് ചോദിച്ചപ്പോഴാണ്, ഭാര്യയുമായി അകന്നു കഴിയുകയാണ് എന്നും, വിവാഹമോചനക്കേസ് കോടതിയിൽ എത്തിയപ്പോൾ കോടതി ഭാര്യയ്ക്ക് ജീവനാംശം നൾകാൻ ആവശ്യപ്പെട്ടു എന്നും, അതിനുള്ള തുക കണ്ടെത്താനാണ് വൃക്ക വിൽക്കുന്നത് എന്നും യുവാവ് വ്യക്തമാക്കിയത്. 

പ്രതിമാസം 2200  രൂപയാണ് ഭാര്യക്ക് ജീവനാംശമായി നൽകാൻ കോടതി ഉത്തരവിട്ടത്. എന്നാൽ കൈയ്യിൽ വേണ്ടത്ര സാമ്പത്തോ, നല്ല തൊഴിലോ ഇല്ലാത്ത തനിക്ക് പ്രതിമാസം ഈ തുക മുടക്കമില്ലാതെ നൽകാൻ ബുദ്ധിമുട്ടാണെന്നും, അതിനാലാണ് താൻ വൃക്ക വിൽപ്പനയ്ക്ക് വയ്ക്കുന്നത് എന്നും യുവാവ് വ്യക്തമാക്കി. 

താൻ ഇപ്പോഴും ഭാര്യയെ ഏറെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞ യുവാവ്, വിവാഹമോചനം ഭാര്യയുടെ ഇഷ്ടപ്രകാരം നടക്കുന്ന കാര്യമാണ് എന്നും വ്യക്തമാക്കി. എട്ടാം ക്ലാസ് പടനം പൂർത്തിയാക്കിയപ്പോഴാണ് അവൾ തന്റെ ഭാര്യയാകുന്നത്. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു അവളെ പഠിപ്പിച്ചു. ഡിഗ്രിയും, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും, ബി എഡും നേടിക്കഴിഞ്ഞപ്പോഴാണ്, തങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായത്, പ്രകാശ് പറഞ്ഞു . 

ഭാര്യയെ പഠിപ്പിക്കാനും അവൾക്ക് നല്ല ഭാവി ഉണ്ടാക്കുന്നതിനുമായി പ്രകാശ് തന്റെ സ്വത്തുക്കൾ വിറ്റു. പുതുതായി പണികഴിപ്പിച്ച വീട് ഭാര്യയുടെ പേരിലാണ് താനും. തനിക്ക് ചേരുന്ന പങ്കാളിയല്ല പ്രകാശ് എന്ന തോന്നൽ വിവാഹമോചനത്തിൽ എത്തുകയായിരുന്നു. എന്തായാലും കോടതിവിധിയെ താൻ മാനിക്കുന്നു, അതിനാൽ ജീവനാംശം നൽകാൻ ഞാൻ ബാധ്യസ്ഥയാണ് . അതിനുള്ള പണം കണ്ടെത്താൻ മറ്റു മാർഗങ്ങള്‍ ഇല്ലാത്തതിനാൽ ഞാൻ എന്റെ സ്വന്തം വൃക്ക വിൽക്കുന്നു. അതിൽ എന്താണ് തെറ്റ്? പ്രകാശ് ചോദിക്കുന്നു .

Read more:  Viral stories in Malayalam