Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാനിയയുടെയും ഷുഐബിന്റെയും റൊമാൻസ് വൈറലായി

Saniya Mirza സാനിയയും ഷുഐബ് മാലിക്കും

ടെന്നീസ് സുന്ദരി സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പാകിസ്ഥാൻ ക്രിക്കറ്ററെ ഇന്ത്യക്കാരിയായ ടെന്നീസ് റാണി വിവാഹം കഴിക്കുന്നുവെന്ന വാർത്ത ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. വിവാഹം കഴിഞ്ഞ് വർഷം ഇത്രയായെങ്കിലും ഇരുവർക്കും ഇടയിലെ റൊമാൻസിന് ഇപ്പോഴും യാതൊരു കുറവും സംഭവിച്ചിട്ടില്ല. അതു വ്യക്തമാക്കുന്നതാണ് ഇരുവരുടെയും വൈറലാകുന്ന ചില ട്വീറ്റുകൾ. 

ട്വന്റി ട്വന്റി സീരീസിൽ ശ്രീലങ്കയ്ക്കെതിരായി വിജയിച്ച സന്തോഷം മാത്രമല്ല മാൻ ഓഫ് ദി സീരീസായ സന്തോഷത്തില്‍ കൂടിയായിരുന്നു അന്നു ഷുഐബ് മാലിക്. മാൻ ഓഫ് ദി സീരീസ് വിജയിക്കു ലഭിച്ച പുതിയ ബൈക്കിൽ ഇരുന്നുള്ള ചിത്രമാണ് എല്ലാത്തിനും പുറകിൽ. ചിത്രം കണ്ടപ്പോൾത്തൊട്ട് അതിൽക്കയറി ഷുഐബിനൊപ്പം പറക്കാൻ കാത്തിരുന്ന സാനിയ തന്റെ ആകാംക്ഷ അടക്കിവെക്കാതെ ഒരു ട്വീറ്റ് അങ്ങിട്ടു. 'ഇതിൽ കറങ്ങാൻ പോയാലോ' എന്നായിരുന്നു ആ ട്വീറ്റ്.

എത്ര ക്യൂട്ട് ആയ ഭാര്യ എന്നു പലരും സാനിയയെക്കുറിച്ചു പറഞ്ഞു. പക്ഷേ പിന്നാലെ വന്നു സാനിയയുടെ അടുത്ത ട്വീറ്റ്, 'സാരമില്ല, സീറ്റ് മറ്റാരോ കയ്യടക്കിയെന്നു തോന്നുന്നു' എന്നതായിരുന്നു അത്. കാരണം മറ്റൊന്നുമല്ല ഷുഐബിനൊപ്പം ക്രിക്കറ്റ് താരം ഷബ്ദബ് ഖാനും ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ തന്റെ ഭാര്യയെ നിരാശയാക്കാൻ ഷുഐബ് തയാറായിരുന്നില്ല. 'വേഗം തയാറായിക്കോളൂ ഞാൻ ഇതാ എത്തുകയായി' എന്നതായിരുന്നു ആദ്യത്തെ ട്വീറ്റ്. ഷബ്ദബ് ഖാനെ ഗ്രൗണ്ടില്‍ തന്നെ ഇറക്കി വിട്ടിട്ടുണ്ടെന്നും അങ്ങനെയൊരു പ്രശ്നമില്ലെന്നും ഷുഐബ് മറ്റൊരു ട്വീറ്റുമിട്ടു.

സാനിയയുടെയും ഷുഐബിന്റെയും റൊമാന്റിക് ട്വീറ്റിനിടെ അബദ്ധത്തില്‍ കയറിക്കൂടിയ ഷബ്ദബ് ഖാൻ ഒടുവിൽ സാനിയയ്ക്കും മറുപടി നൽകി. സാനിയ ബൈക്കിൽ കറങ്ങാൻ കാത്തിരിക്കവേ താനാദ്യം ഷുഐബിന്റെ പുറകിൽ കയറിയതിന് 'സോറി ബാബി' എന്ന് ചിരിയോടു കൂടിയ ട്വീറ്റ് ആണ് ഷബ്ദബ് നൽകിയത്. എന്തായാലും സാനിയയുടെയും ഷുഐബിന്റെയും റൊമാന്റിക് ട്വീറ്റുകൾ സമൂഹമാധ്യമത്തിൽ വൈറലാണിപ്പോൾ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam