Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ കാമുകനുണ്ടോ ഈ 6 ഗുണങ്ങള്‍?

 Love Representative Image

'തേപ്പ്' എന്ന വാക്കിന്റെ മുന കൂടുതലും പെൺകുട്ടികൾക്ക് നേരെയാണെങ്കിലും, ഉദാത്തപ്രണയം എന്നൊക്കെ പറഞ്ഞുനടന്നിട്ട് നൈസ് ആയിട്ട് സ്കൂട്ട് ആകുന്ന 'തേപ്പന്മാരും' വിരളമല്ല. 

ഒരു ബന്ധത്തില്‍ വാക്കുകളേക്കാള്‍ പ്രാധാന്യം പ്രവര്‍ത്തികള്‍ക്കാണ് എന്ന് ഓര്‍മ്മിക്കുന്നത് നന്ന്. ഒരുപാടു മോഹനവാഗ്ദാനങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും നിങ്ങളുടെ കാമുകന്‍ നിങ്ങളെ കീഴടക്കിയേക്കാം. പക്ഷേ അവന്റെ പ്രണയം ആത്മാർഥമാണോ എന്ന് അറിയണമെങ്കിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. താഴെ പറയുന്ന ഏഴു സമീപനങ്ങൾ നിങ്ങളുടെ കാമുകന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെങ്കിൽ ഉറപ്പാണ് അവൻ നിങ്ങളെ വിവാഹം ചെയ്യും.

അവന്റെ വീട്ടിലെ ചടങ്ങുകൾക്കു നിങ്ങളെ ക്ഷണിച്ചാല്‍ 

നിങ്ങളുടെ കാമുകന്‍ അവന്റെ കുടുംബകാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെങ്കില്‍ നിങ്ങളോട് അവനു പ്രത്യേക താല്‍‍പര്യം ഉണ്ടായിരിക്കും. അവന്‍ നിങ്ങളെ അവന്റെ കുടുംബത്തിലെ ഒരു അംഗമായാണ് കാണുന്നത്. അതുകൊണ്ടു കുടുംബത്തിലെ പ്രധാന ചടങ്ങുകളിലൊക്കെ നിങ്ങളെ ക്ഷണിക്കുകയും ചെയ്യും. അവന്‍ അവന്റെ വീട്ടിലുള്ളവരോടു നിങ്ങളെ  പരിചയപ്പെടുത്തുമ്പോള്‍, നിങ്ങളോടു പരോക്ഷമായോ പ്രത്യക്ഷമായോ അവന്റെ ജീവിതത്തെക്കുറിച്ചു തുറന്നുപറയുകയാണ്. 

ഭാവിയെക്കുറിച്ചു സംസാരിക്കുമ്പോള്‍

സാധാരണ ആളുകള്‍ ഭാവിയെക്കുറിച്ചു സംസാരിക്കുമ്പോള്‍ സമ്പാദ്യം, കാര്‍ എന്നിവയെക്കുറിച്ചാണ് കൂടുതല്‍ വാചാലരാകുന്നത്. ഭാവിയെക്കുറിച്ചു പറയുമ്പോള്‍ അവന്‍ നിങ്ങളെ പറ്റിയും അതില്‍ ഉള്‍പെടുത്തുന്നുണ്ടെങ്കില്‍ അതു നിങ്ങളെ വിവാഹം ചെയ്യും എന്നുറപ്പുള്ളതു കൊണ്ടാണ്. 

നിങ്ങള്‍ കൂടെയുള്ളപ്പോള്‍ അവൻ സന്തുഷ്ടനായിരിക്കും

നിങ്ങള്‍ കൂടെയുള്ളപ്പോള്‍ അവന്‍ കൂടുതല്‍ സന്തോഷവും ആശ്വാസവും സ്വാതന്ത്ര്യവും അനുഭവിക്കുന്നുണ്ടെങ്കില്‍ അവന്‍ നിങ്ങളെ ജീവിതപങ്കാളിയായി കാണുന്നു എന്നർഥം.പ്രണയത്തിന്റെ മുഖംമൂടി ധരിക്കാതെ തന്നെ നിങ്ങള്‍ ദിവസവും പരസ്പരം സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അത് ഒരു ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമാണ്. 

അവന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നു 

മറ്റുള്ളവര്‍ വിവാഹത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ നിങ്ങളുടെ കാമുകന്‍ അതിനെ വെറുക്കാതിരിക്കുകയോ വിവാഹിതരായ കൂട്ടുകാരെ കളിയാക്കാത്തവനോ ആണെങ്കില്‍ അവന്‍ വിവാഹമെന്ന വ്യവസ്ഥയിൽ വിശ്വസിക്കുന്നവനാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ തമ്മില്‍ നല്ല ഒരു ബന്ധമാണെങ്കില്‍ അവന്‍ നിങ്ങളെ ഉറപ്പായും വിവാഹം ചെയ്യും.

ഈ ബന്ധത്തെ അവന്‍ മറച്ചുവയ്ക്കില്ല 

സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിങ്ങളുടെ ബന്ധത്തെ മറച്ചുവയ്ക്കുന്നുണ്ടോ? എങ്കില്‍ അവന്‍ നിങ്ങളെ വിവാഹം കഴിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. മറിച്ചാണെങ്കില്‍ അവന്‍ നിങ്ങളെ വിവാഹം ചെയ്യും.

ഒരു ഭര്‍ത്താവിനെ പോലെ പെരുമാറുകയാണെങ്കില്‍ 

ഓരോ തീരുമാനം എടുക്കുമ്പോഴും കുടുംബകാര്യങ്ങളിലും മറ്റു വിഷയങ്ങളിലും എല്ലാത്തിലും അവന്‍ നിങ്ങളോട് അഭിപ്രായം ചോദിക്കുന്നുണ്ടെങ്കില്‍, മോശപ്പെട്ട സമയത്തും നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അതു നല്ല ബന്ധത്തിന്റെ ലക്ഷണമാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam