Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആരാധ്യയെപ്പോലെ പെരുമാറുന്നതു നിർത്തു!!!' ഐശ്വര്യയോട് ബച്ചൻ, വിഡിയോ വൈറൽ!

Aishwarya Rai Bachchan അമിതാഭ് ബച്ചനും ഐശ്വര്യ റായിയും

ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും മുന്നിൽ വഴക്കാളിയായ മരുമകൾ ഇമേജാണ് പല സീരിയലുകളും സിനിമകളും നമുക്കു മുന്നിൽ കാഴ്ച വച്ചിട്ടുള്ളത്. പക്ഷേ നിത്യജീവിതത്തിൽ സ്വന്തം അച്ഛനെയും അമ്മയെയും പോലെ തന്നെ ഭര്‍തൃകുടുംബത്തെ സ്നേഹിക്കുന്നവരും ഉണ്ട്. േബാളിവു‍ഡ് ബ്യൂട്ടി ഐശ്വര്യ റായിയുടെ കാര്യത്തിലും അതങ്ങനെ തന്നെയാണ്. അമിതാഭ് ബച്ചനോട് സ്വന്തം അച്ഛനോടെന്ന േപാലെ കുസൃതിയോടെയും കളിചിരികളോടെയുമാണ് ആഷ് പെരുമാറാറുള്ളത്. അത്തരത്തിൽ ഇരുവരുടെയും രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 2015ൽ അവാർഡ് സ്വീകരിച്ച ശേഷം മാധ്യമങ്ങളെ കാണുന്ന ആഷിന്റെയും ബച്ചന്റെയും വിഡിയോ ആണ് വൈറലാകുന്നത്.

സ്റ്റാർഡസ്റ്റ് അവാർഡ്സ് 2015ൽ ജസ്ബയിലെ പ്രക‌ടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം ഐശ്വര്യയും പികുവിലെ പ്രക‌ടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ബച്ചനുമാണ് നേ‌ടിയിരുന്നത്. പുരസ്കാരം സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളെ കാണവേയാണ് ഐശ്വര്യ കൊച്ചുകുട്ടികളെപ്പോലെ അമിതാഭ് ബച്ചനോടു പെരുമാറുന്നത്. ബച്ചനെ ചൂണ്ടിക്കാണിച്ച് 'ഹി ഈസ് ദി ബെസ്റ്റ്' എന്നുറക്കെ പറഞ്ഞ് അദ്ദേഹത്തെ ആലിംഗനം ചെയ്യുന്ന ഐശ്വര്യയെ കാണാം.

അപ്പോഴാണ്  കൊച്ചുമകൾ ആരാധ്യയെപ്പോലെ പെരുമാറുന്നതു നിർത്തൂ എന്ന് തമാശയോടെ ബച്ചൻ ഐശ്വര്യയോടു പറയുന്നത്. അപ്പോൾ തന്നെ 'ഇതെല്ലാവർക്കും അറിയാം' എന്ന് ആഷിന്റെ മറുപടിയും കേൾക്കാം. ശേഷം ബച്ചന്റെ താടിയിൽ സ്നേഹത്തോടെ പിടിക്കുകയും കൊച്ചുകുട്ടിയെപ്പോലെ പെരുമാറുകയും ചെയ്യുകയാണ് ഐശ്വര്യ. ഐശ്വര്യയുടെ ഫാൻ ക്ലബാണ് ഇപ്പോൾ വിഡിയോ വീ​ണ്ടും പ്രചരിപ്പിക്കുന്നത്

 Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.