Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു യോദ്ധാവിന്‍റെ ചിത്രപ്രദര്‍ശനം – ‘ഞാന്‍ സിദ്ധാര്‍ഥ്’

Sidharth Murali സിദ്ധാര്‍ഥ് മുരളി

അന്‍പതു സ്കൂളുകള്‍ പ്രവേശനം നിഷേധിച്ച കുട്ടി. സ്കൂള്‍ വിദ്യാഭ്യാസത്തിനു യോഗ്യതയില്ല എന്ന് സര്‍ക്കാര്‍ സ്കൂളുകള്‍ പോലും വിധി എഴുതിയ സിദ്ധാര്‍ഥ് മുരളിക്ക് ഇന്ന് പതിനാറു വയസുണ്ട്. ഏകദേശം പതിനൊന്നു വര്‍ഷം മുന്‍പാവണം യോഗ്യതയില്ല എന്ന വിധി  ചുമലിലെടുക്കാന്‍ സിദ്ധാര്‍ഥ് നിയോഗിക്കപ്പെട്ടത്. കേരള ലളിത കലാ അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറിയില്‍ തന്‍റെ ആദ്യ ചിത്രപ്രദര്‍ശനവുമായി അഭിമാനത്തോടെ നില്‍ക്കുമ്പോള്‍ ആ ചിത്രകാരന്‍ തനിക്കു വിധിയെഴുതിയ മുന്‍ധാരണകളെക്കുറിച്ചു നിശബ്ദനാവുന്നില്ല, ഒരു മധുരപ്രതികാരം എന്നൊന്നും സിദ്ധാര്‍ഥ്  കരുതുന്നില്ല എങ്കിലും തള്ളിപ്പറഞ്ഞവര്‍ക്ക്  അങ്ങനെ തന്നെയാവണം അനുഭവപ്പെടുന്നത്.

ആര്‍ട്ട്ഗ്യാലറികളില്‍  അവതരിപ്പിക്കപ്പെടുന്ന  ചിത്രകാരന്മാരില്‍ പലര്‍ക്കും ചിത്രകല  ഉപജീവനം കൂടിയാണ്. പ്രഫഷണല്‍ ആയ ചിത്രകാരന്മാരാണ് ലളിതകലാ അക്കാദമി പോലെയുള്ള  ഇടങ്ങളില്‍ സൃഷ്ടികള്‍ അവതരിപ്പിക്കുക. അതിജീവനത്തിന്‍റെ കലാകാരന്മാര്‍  വളരെ കുറവാണ്. കല എന്നാല്‍ അവര്‍ക്ക് തങ്ങള്‍ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്തുവാനുള്ള ഒരൊറ്റ മാര്‍ഗം ആയിരിക്കും.

sidharth-1 . തന്‍റെ എല്ലാ ന്യൂനതകളെയും തിരിച്ചറിഞ്ഞ് പിന്തുണ നല്‍കുന്ന ചോയ്സ് സ്കൂളിനെ കുറിച്ചു സംസാരിക്കുമ്പോള്‍ സിദ്ധാര്‍ഥ് വാചാലനാവുന്നു. സ്കൂളിന്‍റെ ഒരു അക്രിലിക് ചിത്രവും സിദ്ധാര്‍ഥ് വരച്ചിട്ടുണ്ട്...

മുന്നറിവുകള്‍ ഒന്നും ഇല്ലാതെ ആദ്യം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ പ്രവേശിക്കുക. ആദ്യ ഗ്യാലറിയില്‍ കാണുന്നത് കറുത്ത വരകളില്‍ തീര്‍ത്ത ചിത്രങ്ങളാണ്. അതി സൂക്ഷ്മമായ കറുത്ത വരകള്‍ കൊണ്ട് സൃഷ്ടിച്ച ചിത്രങ്ങളില്‍ പ്രകൃതിയുടെയും ജീവന്‍റെയും സമ്മേളനമാണ്‌. അസാമാന്യമായ കയ്യടക്കവും നിരീക്ഷണവും ഉള്ളവര്‍ക്കുമാത്രം സാധ്യമാവുന്ന ഒരു പ്രത്യേക രചനാ രീതിയാണ് ഈ കറുപ്പും വെളുപ്പും ചേര്‍ന്ന പ്രതിഭനിറഞ്ഞ ചിത്രങ്ങളില്‍ കാണുന്നത്.

രണ്ടാമത്തെ ഗ്യാലറിയില്‍ നിറയെ അക്രിലിക്കില്‍ തീര്‍ത്ത കാന്‍വാസ്  ചിത്രങ്ങള്‍, കൂടെ ഒന്നു രണ്ടു പേപ്പര്‍ കൊളാഷുകളും ഉണ്ട്. ചിത്രങ്ങളില്‍ ചിത്രകലയിലെ കനത്ത വിമര്‍ശകന് മാത്രം ശ്രദ്ധിക്കാന്‍ കഴിയുന്ന ചില പോരായ്മകള്‍ ഉണ്ട്. കാന്‍വാസില്‍ ചില ഇടങ്ങള്‍ ചായം എത്തിയിട്ടില്ല, ചായം ഇല്ലാതെ ബ്രഷ് ചലിപ്പിച്ചതിന്‍റെ പാടുകള്‍  എന്നിങ്ങനെ പലതും. അതും അതി സൂക്ഷ്മമായി ചിത്രത്തോടു വളരെ അടുത്തു നിന്നു നിരീക്ഷിക്കുന്ന വിമര്‍ശകന് മാത്രം കണ്ടെത്താന്‍ കഴിയുന്നവ.

sidharth സിദ്ധാര്‍ഥിന്‍റെ കഥ ചിന്തിപ്പിക്കുന്നത് കേവലം സിദ്ധാര്‍ഥ് എന്ന ഒരാളെ കുറിച്ചല്ല , 370ലക്ഷം കുട്ടികളെ കുറിച്ചാണ്. അന്‍പതു സ്കൂളുകളില്‍ ഈ ഓരോ കുട്ടിയും കയറി...

എന്നാല്‍ ഈ നിശിത  വിമര്‍ശകന്‍ പോലും കലാകാരനെ കാല്‍തൊട്ടു നെറുകയില്‍ വയ്ക്കുന്ന ഒരു അതിജീവനത്തിന്‍റെ കഥയുണ്ട് ഈ ചിത്രങ്ങള്‍ക്ക്.

അസ്പെന്‍ജര്‍ സിന്‍ഡ്രോമെന്ന അവസ്ഥയില്‍ ജീവിക്കുന്ന ആളാണ്‌  പതിനാറു വയസുകാരനായ ചിത്രകാരന്‍ സിദ്ധാര്‍ഥ് . ഈ അവസ്ഥ കാരണമാണ് കുഞ്ഞായിരുന്ന സിദ്ധാര്‍ഥിനു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്. ഇങ്ങനെ ഉള്ള കുട്ടികള്‍ക്ക് സാധാരണയായ ബുദ്ധിശക്തി ഉണ്ടങ്കിലും മറ്റുള്ളവരുമായി സംസാരിക്കുന്നതിനോ മനസ്സില്‍ ഉള്ളതിനെ സംഭാഷണത്തിലൂടെ മറ്റുള്ളവരോട് മനസിലാക്കി കൊടുക്കുന്നതിനോ ഉള്ള പ്രശ്നങ്ങള്‍ ആണ് ആദ്യ ലക്ഷണങ്ങള്‍. ഈ കലാകാരനുമായി സംസാരിക്കുമ്പോള്‍ ഒരു നോട്ടമോ  ചിരിയോ ലഭിക്കണം എന്നില്ല  വാക്കുകള്‍ അല്ലാതെ സംഭാഷണത്തില്‍ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന ഒന്നും ഉണ്ടാവില്ല.

ലോകത്ത് 37 മില്യണ്‍ കുട്ടികളെ ഈ അസുഖം ബാധിച്ചിട്ടുണ്ട് എന്നാണു കണക്ക്. ഈ കുട്ടികള്‍ക്കൊക്കെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിട്ടും ഉണ്ടാവണം. കഴിവില്ല എന്ന് പൊതു സമൂഹം വിലയിരുത്തുമ്പോഴും  അസ്പെന്‍ജര്‍ ബാധിച്ച കുട്ടികള്‍ക്ക് ചില കാര്യങ്ങളില്‍ കഴിവും താല്‍പര്യവും കൂടുതല്‍ ആയിരിക്കും. സിദ്ധാര്‍ഥിന്‍റെ കാര്യത്തില്‍ അത് നിറങ്ങളും ചിത്രകലയും ആണ്. കാഴ്ചകളെ ഓര്‍ത്തിരിക്കാനുള്ള സിദ്ധാര്‍ഥിന്‍റെ കഴിവ് പല ടെസ്റ്റുകളിലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ തെളിഞ്ഞതാണ്. അവയെ ആണ് കാന്‍വാസില്‍ പകര്‍ത്തുന്നത്. 

sidharth-2 കറുത്ത പട്ടി, കടല്‍ സന്ധ്യ, മഞ്ഞ്, അരയന്നങ്ങള്‍ എന്നീ പേരുകളില്‍ ഉള്ള അക്രിലിക് ചിത്രങ്ങള്‍ ഇത്തരത്തില്‍ ഉള്ള ഓര്‍മ്മകളില്‍ നിന്നും വരച്ചതാണ്...

കറുത്ത പട്ടി, കടല്‍ സന്ധ്യ, മഞ്ഞ്, അരയന്നങ്ങള്‍ എന്നീ പേരുകളില്‍ ഉള്ള അക്രിലിക് ചിത്രങ്ങള്‍ ഇത്തരത്തില്‍ ഉള്ള ഓര്‍മ്മകളില്‍ നിന്നും വരച്ചതാണ്. ഒരിക്കല്‍ കണ്ട കാഴ്ച ആഴ്ചകള്‍ക്കു ശേഷവും വളരെ സൂക്ഷ്മമായി ഓര്‍ത്തെടുക്കാനുള്ള കഴിവ് സിദ്ധാര്‍ഥിനുണ്ട്. എലിക്കെണി, മീന്‍കട എന്നീ കറുപ്പിലും വെളുപ്പിലും തീര്‍ത്ത ചിത്രവും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

ഇപ്പോള്‍ സിദ്ധാര്‍ഥ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ ആണ് പഠിക്കുന്നത്. തന്‍റെ എല്ലാ ന്യൂനതകളെയും തിരിച്ചറിഞ്ഞ്  പിന്തുണ നല്‍കുന്ന ചോയ്സ് സ്കൂളിനെ കുറിച്ചു സംസാരിക്കുമ്പോള്‍ സിദ്ധാര്‍ഥ് വാചാലനാവുന്നു. സ്കൂളിന്‍റെ ഒരു അക്രിലിക് ചിത്രവും സിദ്ധാര്‍ഥ്  വരച്ചിട്ടുണ്ട്.

സിദ്ധാര്‍ഥിന്‍റെ കഥ ചിന്തിപ്പിക്കുന്നത് കേവലം സിദ്ധാര്‍ഥ് എന്ന ഒരാളെ കുറിച്ചല്ല , 370ലക്ഷം കുട്ടികളെ കുറിച്ചാണ്. അന്‍പതു സ്കൂളുകളില്‍ ഈ ഓരോ കുട്ടിയും കയറി ഇറങ്ങിയിട്ടുണ്ടാവുമോ? അസ്പെന്‍ജര്‍ ബാധിച്ച കുട്ടികളോട് അപ്പോള്‍ ലോകം എത്ര തവണ  വിദ്യാഭ്യാസത്തിനു യോഗ്യരല്ല എന്ന് പറഞ്ഞിട്ടുണ്ടാവും. 37 മില്യണ്‍ കുട്ടികളുടെ കഴിവുകള്‍ എങ്ങനെയാണ് ലോകം അറിയാതെ പോയത്?

Sidharth Murali സിദ്ധാര്‍ഥ് മുരളി

തീര്‍ന്നിട്ടില്ല, ചോയ്സ് സ്കൂളില്‍ നിന്നു സിദ്ധാര്‍ഥ് സിബിഎസ്ഇ  സിലബസില്‍ 10TH ഗ്രേഡ് പാസായത് 7.7 എന്ന സ്കോറില്‍ ആയിരുന്നു. ഇംഗ്ലീഷും ഫ്രെഞ്ചും കണക്കും സയന്‍സും ചിത്രരചനയും ആയിരുന്നു വിഷയങ്ങള്‍. സിദ്ധാര്‍ഥ് അങ്ങനെ മനസ്സില്‍ കരുതുന്നില്ലെങ്കിലും ഇതൊരു മധുരപ്രതികാരം തന്നെയാണ്.

കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ജനുവരി മൂന്നു മുതല്‍  ഏഴു വരെ രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെയാണ് ചിത്രപ്രദര്‍ശനം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam