Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യമായ് കണ്ടനാൾ; ജനീലിയയുടെയും റിതേഷിന്റെയും ‌റൊമാന്റിക് ട്വീറ്റ്

Genelia Riteish ജനീലിയയും റിതേഷ് ദേശ്മുഖും

ബോളിവു‍ഡ് ഇൻഡസ്ട്രിയിലെ ക്യൂട്ട് ദമ്പതികളാണ് ജനീലിയ ദേശ്മുഖും ഭർത്താവ് റിതേഷ് ദേശ്മുഖും. കുട്ടിത്തം വിടാത്ത ചിരിയും വർത്തമാനവുമൊക്കെയാണ് ജനീലിയയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. സിനിമ പോലെ തന്നെ മനോഹരമായിരുന്നു ഇരുവരുടെയും പ്രണയവും. ആദ്യചിത്രമായ തുജെ മേരി കസമിൽ അഭിനയിച്ചതാണ് ഇരുവരുടെയും ജീവിതം തന്നെ മാറ്റിമറിച്ചത്. 

ചിത്രത്തിന്റെ ആദ്യദിനം തൊട്ടു തന്നോടു അധികം മിണ്ടാതിരുന്ന ജനീലിയയെ പതിനഞ്ചു വർഷത്തിനിപ്പുറം ഓർത്തെടുക്കുകയാണ് റിതേഷ്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആദ്യകാഴ്ചയെയും പ്രണയത്തെയുംകുറിച്ചൊക്കെ റിതേഷ് പങ്കുവച്ചത്. സിനിമയിലെ ഒരു ചിത്രവും കൂടി പങ്കുവച്ചായിരുന്നു റിതേഷിന്റെ റൊമാന്റിക് ട്വീറ്റുകൾ. 

genelia-riesh-1 റിതേഷ് ദേശ്മുഖ്, ജനീലിയ

'' ഷൂട്ടിങ്ങ് തുടങ്ങി ആദ്യ രണ്ടുദിവസങ്ങളിൽ ജനീലിയ എന്നോടു സംസാരിക്കാറില്ലായിരുന്നു, അതിനു കാരണം അന്ന് എന്റെ അച്ഛൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു എന്നതായിരുന്നു.'' ഇനി ആദ്യമായി ജനീലിയ തന്നോടു സംസാരിച്ചത് എന്തായിരുന്നുവെന്നും റിതേഷ് ഓർക്കുന്നു. '' എവിടെ താങ്കളുടെ സെക്യൂരിറ്റി'' എ​ന്നതായിരുന്നുവത്രേ അത്. അതിന് തനിക്കു സെക്യൂരിറ്റി ഇല്ലെന്ന് റിതേഷ് മറുപടി പറയുകയും ചെയ്തു. 

തീർന്നില്ല ഭര്‍ത്താവ് ആദ്യകാഴ്ചയെക്കുറിച്ച് ഓർത്തെടുത്ത് പങ്കുവക്കുമ്പോൾ ജനീലിയ മാത്രം മിണ്ടാതിരിക്കുന്നതെങ്ങനെ. റിതേഷിന്റെ ട്വീറ്റിനു മറുപടിയുമായി ജനീലിയ ഒടുവിൽ എത്തുക തന്നെ ചെയ്തു. '' തീർച്ചയായും മുഖ്യമന്ത്രിയുടെ മകന് സെക്യൂരിറ്റി ഇല്ലെന്നും ശാന്തനായിരുന്ന ആ ആൺകുട്ടി എന്റെ ഹൃദയം കീഴടക്കാൻ പോവുകയാണെന്നും ആരാണു ചിന്തിക്കുക?'' -ഇതായിരുന്നു ജനീലിയ നൽകിയ രസകരമായ മറുപടി. 

genelia-ritesh-2 ജനീലിയയും റിതേഷ് ദേശ്മുഖും

അന്തരിച്ച മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖിന്റെ പുത്രനാണ് റിതേഷ് ദേശ്മുഖ്. 2003ൽ അടുത്തു പരിചയപ്പെട്ട റിതേഷും ജനീലിയയും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012 ഫെബ്രുവരിയിലാണ് വിവാഹിതരായത്. വിവാഹശേഷം അഭിനയത്തോടു താൽക്കാലികമായി വിടപറഞ്ഞ ജനീലിയ 2016ൽ ഫോഴ്സ് 2 എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവു നടത്തിയിരുന്നു. ഇപ്പോൾ മറ്റു തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് റിയാൻ, റാഹിൽ എന്നീ രണ്ടു മക്കൾക്കൊപ്പമാണ് ജനീലിയ ഏറെ സമയവും ചിലവഴിക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam