Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുമകനെ പ്രസവിച്ചത് അമ്മൂമ്മ! ഹൃദയം തൊടും ഈ കഥ

Surrogacy പാറ്റി മകൻ കോഡിക്കും മരുമകൾ കെയ്‌ലയ്ക്കുമൊപ്പം

പത്തുമാസം ഉദരത്തിലേന്തി കൈവളരുന്നോ കാൽ വളരുന്നോ എന്നു നോക്കി വളർത്തിയ പൊന്നോമന പുത്രന്റെ കുഞ്ഞിനെയും ഉദരത്തിലേന്താൻ ഭാഗ്യം ലഭിച്ച ഒരമ്മയാണ് ഇപ്പോൾ വാർത്തകളിലിടം നേടുന്നത്. മകനു േവണ്ടി കാത്തുകാത്തിരുന്ന പോലെ ആ അമ്മ തന്റെ പേരക്കുഞ്ഞിനു വേണ്ടിയും കാത്തിരുന്നു. ‌െടക്സസ് സ്വദേശിയായ പാറ്റിയാണ് ഭാഗ്യം ലഭിച്ച അമ്മൂമ്മ. ആ കഥയിലേക്ക്...

patty-2 പാറ്റിയും മരുമകൾ കെയ്‌ലയും

ഇരുപത്തിയൊമ്പതുകാരിയായ കെയ്‌ല ജോൺ ആണ് പാറ്റിയുടെ മകന്റെ ഭാര്യ. കുഞ്ഞുങ്ങളില്ലാതിരിക്കുന്നതിന്റെ ദുഖം കെയ്‌ല എന്നും ഭർത്താവ് േകാഡിയുടെ പറയുമായിരുന്നു. പതിനേഴാം വയസ്സിൽ ഭാഗികമായി കെയ്‌ലയുടെ ഗർഭപാത്രം നീക്കം ചെയ്തിരുന്നു. ഇതാണ് കുട്ടികളുണ്ടാകാതിരിക്കാന്‍ കാരണമായത്. പക്ഷേ അണ്ഡാശയം നീക്കം ചെയ്യാതിരുന്നതിനാൽ വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞിനെ കൈക്കൊള്ളാനുള്ള സാധ്യതയുമുണ്ടായിരുന്നു.  അങ്ങനെയാണ് ഇരുവരും വാ‌ടക ഗർഭധാരണത്തെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കുന്നത്.

patty-1 പാറ്റി മകൻ കോഡിക്കും മരുമകൾ കെയ്‌ലയ്ക്കുമൊപ്പം

തുടക്കത്തിൽ പുറത്തു നിന്നും ഒരാളെ വാടക ഗർഭപാത്രത്തിനായി സമീപിക്കാമെന്നാണ് ദമ്പതികൾ കരുതിയിരുന്നതെങ്കിലും ഇതിനിടയിലെപ്പോഴോ പാറ്റി തമാശയോടെ എന്നാൽപിന്നെ ഞാൻ തന്നെ നിങ്ങളുടെ കുഞ്ഞിനെ ഉദരത്തിലേന്താം എന്നു പറഞ്ഞതാണ് വഴിത്തിരിവായത്. അമ്മയുള്ളപ്പോൾ മറ്റൊരാളെ തേടിപ്പോവുന്നതെന്തിനാണെന്ന് മകനും ചിന്തിച്ചു. അമ്മയോളം കരുതൽ മറ്റാർക്കുമുണ്ടാകില്ലല്ലോ എന്ന ചിന്ത അവരെ കൂടുതൽ ഗൗരവത്തോടെ ചിന്തിപ്പിച്ചു. 

patty-4 പാറ്റിയും കോഡിയും കെയ്‌ലയും കുഞ്ഞിനൊപ്പം

അങ്ങനെ കെയ്‌ലയുടെ അണ്ഡവും കോഡിയു‌ടെ ബീജവും പാറ്റിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. തുടക്കത്തിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഇരുവരും പിൻവാങ്ങിയില്ല. അങ്ങനെ എല്ലാവരെയും ആനന്ദത്തിലാഴ്ത്തിയ ആ വാർത്ത 2017 മേയിൽ പാറ്റി പങ്കുവച്ചു, താൻ ഗർഭിണിയാണ് എന്നതായിരുന്നു അത്. ശേഷം നിറവയറുമായി നില്‍ക്കുന്ന അമ്മയ്ക്കൊപ്പം മകനും മരുമകളും ചേർന്നു പ്രെഗ്നൻസി ഫോട്ടോഷൂട്ടും നടത്തി. 

എന്നാൽ മകന്റെ കുഞ്ഞിനുവേണ്ടി അമ്മ ഗർഭം ധരിച്ചുവെന്ന വാർത്തയെ പലരും സന്തോഷത്തോടെ വരവേറ്റപ്പോൾ ചിലരെങ്കിലും കുറ്റപ്പെടുത്തിയെന്നും ഇവർ പറയുന്നു. കാത്തുകാത്തിരുന്ന കൊച്ചുമകനെ പുറത്തെടുത്തത് സിസേറിയനിലൂടെയായിരുന്നു. വാടക ഗർഭധാരണം പ്രായമായ അമ്മയെ സംബന്ധിച്ചിടത്തോളം അൽപം ബുദ്ധിമുട്ടായിരുന്നുവെങ്കിലും കുഞ്ഞിനെ കണ്ടതോടെ അവയെല്ലാം മറന്നുവെന്നു പറയുന്നു കെയ്‌ല. 

എന്തായാലും പാറ്റിയും കെയ്‌‌ലയും കോഡിയും ചെയ്തത് മാതൃകാപരമായ തീരുമാനമാണെന്നാണ് വാർത്തയറിയുന്ന ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. കുഞ്ഞു വലുതാകുമ്പോൾ തനിക്കു രണ്ട് അമ്മമാരാണെന്നും മുത്തശ്ശിയാണു തന്നെ ഗർഭം ധരിച്ചതെന്നും അറിയുന്ന നിമിഷം എത്ര മനോഹരമായിരിക്കുമെന്നും ചിലർ പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam