Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കുലീനത്വമുള്ള കാമം മകളെ പഠിപ്പിക്കാൻ അമ്മയോളം നല്ല അധ്യാപികയുണ്ടോ?'

 Mother Daughter Representative Image

മകൾ കാമുകന് അയച്ച സന്ദേശങ്ങൾ കണ്ടാൽ സ്വാഭാവികമായും മാതാപിതാക്കൾ പൊട്ടിതെറിക്കാറാണ് പതിവ്. കുട്ടികളുടെ വളർച്ചയിൽ ഹോർമോൺ എന്ന പ്രതിഭാസത്തിന്റെ സ്വാധീനം തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണ് ഇത്തരം വികാരവിക്ഷോഭങ്ങൾ സംഭവിക്കുന്നത്. ഹോർമോൺ എന്ന പ്രതിഭാസത്തെക്കുറിച്ചും ലൈംഗികവിദ്യാഭ്യാസത്തിന്റെയും സ്ത്രീലൈംഗികതാൽപര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർ കലാഷിബു എഴുതുന്നു.

മകൾ, കാമുകന് അയച്ച മൊബൈൽ സന്ദേശങ്ങളെ പകർത്തി മുന്നിൽ കൊണ്ടുവന്ന ഒരു അമ്മ..

അവരുടെ ഒപ്പം രോഷാകുലനായ അച്ഛൻ..!

വളർത്തു ദോഷം..,.തള്ള വളർത്തി വഷളാക്കി അവളെ...!

അയാൾ മുരണ്ടു..

കാമുകനോട് ഒത്തു സിനിമ കാണാൻ പോയ നേരം , അവർ തമ്മിൽ ഉണ്ടായ ശാരീരിക അടുപ്പത്തെ കുറിച്ചാണ് ആ സന്ദേശങ്ങൾ നിറച്ചും...

പതിനാറു വയസ്സുള്ള മകൾക്കു എന്തോ വലിയ മാനസിക രോഗമാണ് എന്ന നിലയ്ക്കാണ് അവരുടെ ചിന്തകൾ...

'അമ്മ ഒറ്റയ്ക്കു ഒരുപാടു നേരം സംസാരിച്ചു.,.,

''''അവളെ ഞാൻ അങ്ങനെ അല്ല വളർത്തിയത്.., സെക്സ് എന്താണെന്നു പോലും അറിയിക്കാതെ..

ഒരു വനിത പോലും വീട്ടിൽ വരുത്താറില്ലായിരുന്നു...!!!

ഇതാണ് ഓരോ വാക്കിനും ഇടയ്ക്കും പറയുന്നത്..

മകൾക്കു ഒരു കാമുകൻ ഉണ്ട് എന്നതിനെകാൾ,

അവൾക്കു ലൈംഗികമായ ഇഷ്‌ടങ്ങൾ വന്നു എന്നതാണ് അവരെ ചൊടിപ്പിച്ചത്.,.

പതിനാറു വയസ്സുള്ള ഒരു പെൺകുട്ടി ,

അവൾക്കു സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള പ്രായം ആയിട്ടില്ല..

അത് പ്രായോഗിക ബുദ്ധി..!

പക്ഷെ , അവളുടെ മനസ്സിൽ ലൈംഗിക ചിന്തകൾ വളരരുത് എന്ന് ശഠിക്കുന്നത് കഷ്‌ടമാണ്..

പ്രായമറിയിച്ച ഏത് ആൺകുട്ടിയെ പോലെ പെൺകുട്ടിയിലും ലൈംഗികത വളരുക ആണ്.

അവർ അകറ്റി നിർത്തിയാലും ഹോർമോൺ എന്ന പ്രതിഭാസം ലൈംഗികതയോടു താല്‍പര്യം ഉണ്ടാക്കുക തന്നെ ചെയ്യും..

ഇല്ലെങ്കിൽ അവള്‍ സ്ത്രീ എന്ന നിലയ്ക്ക് അപൂർണ്ണമാണ്‌..

ലൈംഗിക തലങ്ങളെ മൂല്യങ്ങളിൽ ചേർത്ത് വെച്ച് സന്തുലിതമാക്കുക എന്നതാണ് അവള്‍ നേടിയെടുക്കേണ്ട പക്വത..

അതൊക്കെ ബുദ്ധിമുട്ടാണ് എന്ന് വിപ്ലവം പറഞ്ഞാലും ,

അതിനെ മാറി കടക്കുമ്പോൾ ഒരുപാടു പ്രതിഷേധങ്ങൾ നേരിടേണ്ടി വരും..

ഒറ്റയ്ക്കാകും...

പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഇല്ല എങ്കിൽ 

ആ അവസ്ഥയിൽ മാനസിക പിരിമുറുക്കവും വിഷാദവും ആത്മഹത്യ പ്രവണതയും വരാനും മതി.

എന്നിരുന്നാലും ,

ഇഷ്‌ടമുള്ള ഒരു ആണിനോട് പെണ്ണിന് ശാരീരികമായ അടുപ്പം ഉണ്ടാകുക സ്വാഭാവികമായ ഒരു സംഭവം ആണ്..!

വിവാഹം കഴിച്ച യുവതി ഭർത്താവിനു ലൈംഗികമായ താൽപര്യം ഇല്ല എന്നു പരാതി പറഞ്ഞാലും ,

അതൊരു കൗൺസിലറിന്റെ അടുത്താണെങ്കിൽ കൂടി ക്രൂശിക്കപ്പെട്ട കഥ കേട്ടു...

അമിത താൽപര്യം ഉള്ള അവളെ കൗൺസിലർ പീഡിപ്പിക്കാൻ ശ്രമിക്കുകയും .,

പരാതി പെട്ടപ്പോൾ അവൾക്കെതിരെ മോശമായ ആരോപണം നടത്തുകയും ചെയ്തത്രേ..

ഒരു ജീവിത പങ്കാളി എന്ന നിലയ്ക്ക് തന്റെ ന്യായമായ അവകാശത്തെ ആവശ്യപ്പെട്ടതിന് nymphomaniac എന്ന പഴി..!

തിരിച്ചു ഭാര്യയിൽ നിന്നും സംതൃപ്തി ലഭിച്ചില്ല എന്ന പരാതി ഒരു ഭർത്താവ് പറഞ്ഞാൽ ,

എന്ത് കൊണ്ടോ Satyriasis [the corresponding condition to nymphomania in men ] 

എന്ന് വിശേഷിപ്പിക്കുന്നില്ല..?

'' ചില കാര്യങ്ങളിൽ അവള്‍ കുറച്ചു over smart ആണ്...

മുൻപരിചയം കാണുമോ..?

ഈ ചോദ്യം ഉന്നയിച്ചത് ഒരു അധ്യാപകനാണ്..

വിവാഹം കഴിച്ച് അധിക കാലം ആയിട്ടില്ല..

ഇനിയിപ്പോൾ , പഴയ കഥ അറിഞ്ഞിട്ടു എന്തിനാ..

നിങ്ങൾ വിവാഹം കഴിഞ്ഞുള്ള കാര്യം അറിഞ്ഞാൽ പോരെ..?

ആ ചോദ്യം പുള്ളിക്ക് അത്ര ഇഷ്‌ടം ആയില്ല..

അയാളിലെ പുച്ഛഭാവത്തിലെ നോട്ടത്തിനെ നേരിട്ട് കൊണ്ട് ഞാൻ പറഞ്ഞതൊന്നും സ്വീകാര്യമല്ലാത്ത ആ മനുഷ്യൻ ഇറങ്ങി ...

ശവം പോലെ '' എന്ന പഴി ഒരു വശത്തു..!

മറ്റേ വികാരം ഇച്ചിരി കൂടുതൽ അല്ലെ..? മുൻപരിചയം കാണുമോ എന്ന ചോദ്യം ഇപ്പുറത്തും..!!

ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കാകണം കുടുംബത്തിൽ പിറന്ന വധുവിന്റെ ലൈംഗികതാൽപര്യം..!!

സെക്സ് എന്നാൽ ,അതൊരു ഭീമൻ കോട്ട ആണ്..!

അവകാശം ഉണ്ടെങ്കിൽ കൂടി അകത്ത് കടക്കാൻ ആഗ്രഹം ഉണ്ടാകാൻ പാടില്ല ,,ഓഛാനിച്ചു

ഇപ്പുറം നിൽക്കണം അവളുടെ ഇഷ്‌ടങ്ങളും താല്പര്യങ്ങളും...!

ഈ വിഷയത്തിൽ ഇച്ഛ ശൂന്യമായ യാന്ത്രികത അവളിൽ പ്രായം അറിയിക്കുന്ന നാൾ മുതൽ അടിച്ചേൽപ്പിക്കുക ആണ് ..

നാളെ അവൾക്കു വിധിച്ചിരിക്കുന്ന ദാമ്പത്യത്തിലെ കുറവുകളെ 

ചോദ്യം ചെയ്യാതെ മൂകമായി സ്വീകരിക്കാനും തന്നിലെ ലൈംഗികമായ കരുത്തിനെ പുറത്തേയ്ക്കു വരാതെ നശിപ്പിക്കാനും ഉള്ള ചിട്ടകളാണ് ഓരോ പെൺകുട്ടിയിലും നിറയ്ക്കുന്നത്...

സംതൃപ്തി''' എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത എത്രയോ സ്ത്രീകൾ..

അവരുടേതല്ലാത്ത പ്രശ്നങ്ങളാൽ എരിത്തീയിൽ ജീവിതം ഹോമിക്കുന്നു..!

പുരുഷന്മാർ പീഡിപ്പിക്കുന്നതിനെ കുറിച്ച് പരാതി പറയുമ്പോഴും..,

എത്രയോ ഭർത്താക്കന്മാർ , ഒന്നിനും കഴിവില്ലാത്ത ഭാര്യയെ താലി കെട്ടിപോയി എന്ന കാരണത്താൽ സഹിച്ചു കൂടെ ജീവിപ്പിക്കുന്നു...

Low sexual desire.,Sexual arousal disorder ,

Sexual pain disorder...

അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉള്ള സ്ത്രീകൾ..

എത്രയോ ഭര്‍ത്താക്കന്മാർ ക്ഷമയോടെ ചികിത്സയ്ക്ക് സഹകരിക്കുന്നു...

വർഷങ്ങളായി പച്ചയുടെ ചെറു ലാഞ്ജന ഇല്ലത്ത മരുഭൂമി പോലെ ഉള്ള ദാമ്പത്യ ബന്ധങ്ങളിൽ സ്ത്രീയുടെ ഇത്തരം കുറവ് എത്രയോ കേസുകളിൽ കണ്ടിരിക്കുന്നു..

പലപ്പോഴും ഈ പ്രശ്നങ്ങളുടെ പിന്നിൽ അടിച്ചമർത്തപ്പെട്ട , ഭയക്കുന്ന , ലൈംഗികത തന്നെ ആണ്..

മകന്റെ ഫോണിൽ ഒരു സെക്സ് വിഡിയോ കണ്ടാൽ .,

അതവന്റെ പ്രായത്തിന്റെ എന്നു പറയുന്ന അച്ഛനമ്മമാർ , മകളുടെ ചിന്തയിൽ അത്തരമൊന്നു കടക്കുന്നതിനെ വല്ലാതെ ചെറുക്കുന്നു..

ലൈംഗികതയെ കുറിച്ച് സംസാരിക്കാൻ പോലും വിലക്ക്..!

നിശ്ശബ്ദമായി അവള് അനുഭവിക്കുന്ന അനീതിയും അസ്വാതന്ത്ര്യവും ഭാവിയിൽ അവളെ കൂടുതൽ പ്രശ്‌നങ്ങളിലേയ്ക്കു നയിക്കുക ആണ്..

അവളിലെ സ്ത്രീത്വത്തെ, അല്ലേൽ ശരീരത്തിന്റെ തൃഷ്ണകളെ അവഗണിക്കാൻ സ്വയം പര്യാപ്തത നേടുക എന്നതാണ് ഓരോ പെണ്ണിനേയും കുടുംബത്തിൽ പിറന്നവൾ ആകുന്നത്..!!

ആത്മാവും ശരീരവും ഒന്നിയ്ക്കുമ്പോൾ മാത്രമേ ഒരു ബന്ധം പൂര്ണമാകുന്നുള്ളു..

സ്ത്രീയുടെ ലൈംഗിക താല്പര്യങ്ങൾ ഒക്കെ മനസ്സ് മാത്രമാണ് എന്ന് പറയുന്നത് വെറും പൊള്ളത്തരം..

മനസ്സിലൂടെ ശരീരത്തിൽ എത്തുന്ന സ്നേഹപ്രകടനങ്ങൾ ആണ് അവളിൽ ഉന്മാദം നിറയ്ക്കുക..

കാരണമില്ലാതെ അവളുടെ തലവേദനയ്ക്കും മൂകതയ്ക്കും പിന്നിലെ വില്ലൻ, സ്വയം സൃഷ്‌ടിച്ച താക്കീതിനുള്ളിലെ രഹസ്യമാണ്...!

കൗമാര പ്രായത്തിൽ 

എന്ത് കൊണ്ട് സെക്സ് എഡ്യൂക്കേഷൻ മകൾക്കു കൊടുക്കാൻ ഒരു അമ്മയ്ക്ക് കഴിയുന്നില്ല..?

തങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യം പറയാം..

സമൂഹത്തിന്റെ മൂല്യങ്ങൾ പഠിപ്പിക്കാം..

അതേ പോലെ സെക്സ് എഡ്യൂക്കേഷൻ കൊടുക്കാൻ എന്തിനാണ് സങ്കോചം..?

കുലീനത്വമുള്ള കാമം എന്താണെന്നു മകളെ പഠിപ്പിക്കാൻ അമ്മയോളം നല്ല അദ്ധ്യാപിക മറ്റാരാണ്..?

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam