Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ശ്രീദേവിയോട് എനിക്ക് പ്രണയമായിരുന്നു’ ആമിർ ഖാൻ

Amir khan, Sridevi ആമിർ ഖാനും ശ്രീദേവിയും

ബോളിവു‍ഡിന്റെ മാത്രമല്ല തെന്നിന്ത്യയുടെയൊട്ടാകെ സ്വന്തം നായികയായിരുന്നു ശ്രീദേവി. ഏതു റോളുകളിലും തിളങ്ങിയിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഇന്നും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ബോളിവു‍ഡിന് നികത്താനാകാത്ത നഷ്ടം നൽകി മാഞ്ഞുപോയ ശ്രീദേവിയെക്കുറിച്ച് നടൻ ആമിർ ഖാനും മറക്കാനാവാത്ത ഓർമകളൊരുപാടുണ്ട്. ശ്രീദേവിയോട് തനിക്കു പ്രണയമുണ്ടായിരുന്നതായും ആമിർ വ്യക്തമാക്കി.

ഒരു ടെലിവിഷൻ ചാനലിന്റെ പരിപാടിയ്ക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ''ഞാൻ ശ്രീദേവിയുടെ ഒരു വലിയ ആരാധകനായിരുന്നു. എന്നും എന്റെ ഫേവറിറ്റുകളിൽ ഒന്നാം സ്ഥാനമായിരുന്നു ശ്രീദേവിക്ക്. ഇൻഡസ്ട്രിയിലെ തുടക്കകാലത്ത് ശ്രീദേവിക്കൊപ്പം ഫോട്ടോഷൂട്ടിനായി ഒരു മാഗസിൻ എന്നെ സമീപിച്ചിരുന്നു. അന്ന് ഞാൻ എത്രത്തോളം അസ്വസ്ഥനായിരുന്നുവെന്നു പറഞ്ഞറിയിക്കാൻ പറ്റില്ല. അവർക്കു മുമ്പിൽ എത്തുമ്പോൾ വെറും രണ്ടുനിമിഷങ്ങൾക്കുള്ളിൽ ഈ ആൺകുട്ടിക്ക് അവരോടു പ്രണയമാണെന്ന കാര്യം അവർ മനസ്സിലാക്കുമോ എന്ന ഭയമായിരുന്നു ഉള്ളിൽ.''- ആമിർ പറഞ്ഞു. 

നിങ്ങളുമായി ബന്ധപ്പെടുത്തി കേൾക്കാൻ ആഗ്രഹിക്കുന്നത് ആരുടെ പേരാണെന്ന ചോദ്യത്തിന് ശ്രീദേവി എന്നായിരുന്നു ആമിറിന്റെ മറുപടി. നനേരത്തെ ശ്രീദേവി മരിച്ച സമയത്തും ആമിർ ഹൃദയത്തില്‍ തൊട്ടൊരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം തന്നെയേറെ ദുഖിപ്പിക്കുന്നുവെന്നും എന്നും താൻ അവരുടെ ഫാന്‍ ആയിരുന്നുവെന്നുമാണ് അന്ന് ആമിർ പറഞ്ഞത്. സ്നേഹത്തൊടെയും ബഹുമാനത്തോടെയും തങ്ങളെല്ലാം എന്നും ശ്രീദേവിയെ ഓർത്തിരിക്കുമെന്നും ആമിർ കുറിച്ചിരുന്നു.

ശ്രീദേവിയുടെ മരണസമയത്ത് ലോസാഞ്ചലസിലായിരുന്നു ആമിർ. വാർത്തയറിഞ്ഞ് മുംബൈയിലെത്തിയ ആമിർ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ വസതിയിലെത്തി ആശ്വസിപ്പിച്ചിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam