Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ജീവിതത്തിൽ പരാജയം അറിയാതെ കുതിച്ചു സമ്പന്നനാവാം, വെറും 25 കാര്യങ്ങൾ!

Successful Life Representative Image

1 ഒരാളുടെ ജീവിതത്തിലെ വിജയം അളക്കേണ്ടത് എത്രത്തോളം ഉയരത്തിൽ എത്തി എന്നു നോക്കിയല്ല. മറിച്ച്, എത്രത്തോളം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് ഉയരങ്ങളിലെത്തി എന്നതിനെ അടിസ്ഥാനമാക്കിയാണ് – ബുക്കർ ടി വാഷിങ്ടൺ

2 മുള്ളുകള്‍ക്കിടയിൽ നിന്നാണ് റോസാപ്പൂ വിരിയുന്നത്. അതുപോലെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലും നമുക്ക് വിനയം കൈവരിക്കാൻ സാധിക്കും. 

3 ജീവിതത്തിൽ വിജയിക്കാൻ കുറുക്കുവഴികളില്ല. അതിന് ലക്ഷ്യബോധവും കാത്തിരിക്കാനുള്ള ക്ഷമയും പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കഴിവും ഈശ്വരവിശ്വാസവും ആവശ്യമാണ്. 

4 ജീവിതത്തിലെ ഓരോ കാര്യങ്ങളെയും നമുക്കു രണ്ടു രീതിയിൽ കാണാം. ഒന്നുകിൽ നല്ലതു സംഭവിക്കാമെന്ന് വിശ്വസിക്കാം, അല്ലെങ്കിൽ എപ്പോഴും മോശം മാത്രമേ സംഭവിക്കൂ എന്ന് വിശ്വസിക്കാം. സദ്ചിന്ത ജീവിതത്തിൽ സന്തോഷവും പ്രതീക്ഷയും പകരും. നിഷേധാത്മക ചിന്ത നിരാശയും വിഷാദവും സമ്മാനിക്കും. 

5 ശുദ്ധമായ പാലിൽ വീഴുന്ന വിഷത്തുള്ളി പോലെയാണ് വെറുപ്പ്. വിഷത്തുള്ളി പാലിനെയാകെ വിഷമയമാക്കുന്നതു പോലെ, മനസിൽ ഉരുവാകുന്ന വെറുപ്പ് വ‌‍്യക്തിയുടെ ഹൃദയത്തെ തന്നെ മലിനമാക്കുന്നു. 

6 നേരിട്ടുള്ള സന്ദർശനങ്ങൾ ഇല്ലാതാവുകയും സാമൂഹിക മാധ്യമങ്ങൾ വഴി മാത്രം കാണുന്ന സ്ഥിതി സംജാതമാവുകയും ചെയ്യുമ്പോൾ ഹൃദയബന്ധങ്ങൾ കേവലം ഉപരിപ്ലവമായി മാത്രം മാറുന്നു. ആയിരത്തിലധികം സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലുണ്ട്. പക്ഷേ, ഉള്ളിലെ വേദന തുറന്നു പറയാൻ ഒരാളില്ലാത്ത അവസ്ഥ സമകാലീന യാഥാർഥ്യമാണ്. പ്രിയപ്പെട്ടവരെ ഇടയ്ക്കെങ്കിലും നേരിൽ കണ്ടു സംസാരിക്കുക. അത് അവരിലും നിങ്ങളിലും സന്തോഷം പകരും. 

7 അറിവിനൊപ്പം ചെയ്യേണ്ടതും ചെയ്യരുതാത്തതും ഏതൊക്കെയെന്ന തിരിച്ചറിവു കൂടി നേടുമ്പോഴാണ് വിദ്യാഭ്യാസത്തിന് അർഥമുണ്ടാകുന്നത്. അതല്ലാതെ നേടുന്ന വിദ്യ അറിവിന്റെ തലത്തിൽ മാത്രം ഒതുങ്ങുന്നു. 

8 നമുക്കു ലഭിച്ചിട്ടുള്ള ചെറിയ ചെറിയ അനുഗ്രഹങ്ങളിൽ പോലും ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക. നമുക്കെന്തൊക്കെ ഇല്ല എന്നു ചിന്തിക്കുന്നതിനു പകരം എന്തൊക്കെ ഉണ്ടെന്ന്  ചിന്തിക്കുക. അപ്പോൾ ഹൃദയം അസ്വസ്ഥമാവുകയില്ല. 

9 സഹജീവികളോടുള്ള സഹാനുഭൂതിയിലും നന്മയിലും മക്കളെ വളർത്തുക. എത്ര ഉയർന്നാലും അവർ നിങ്ങളിൽ നിന്നകലില്ല. 

10 നിങ്ങളുടെ ശ്രദ്ധ പൂർണമായും ലക്ഷ്യത്തിൽ ഉറപ്പിക്കുക. അതിലും ആകർഷകമെന്നു തോന്നുന്നവ വരുമ്പോൾ മനസ് മാറ്റാതിരിക്കുക. ഓരോ ദിവസവും നിങ്ങളുടെ വളർച്ച അളക്കേണ്ട കാര്യമില്ല. ഒരു ചെടിയുടെയോ, ജീവിയുടെയോ കാര്യത്തിൽ നാം ദിവസേനയുള്ള വളർച്ചയേക്കാൾ ദീർഘകാല വളർച്ചയിലൂടെ അത് എത്തിച്ചേരുന്ന സ്ഥാനമാണ് ലക്ഷ്യമിടുന്നത്. ജീവിത ലക്ഷ്യങ്ങളിലും അതു പോലെ ആയിരിക്കണം. 

11 ലക്ഷ്യം സ്നേഹത്താല്‍ ബന്ധിതമാണെങ്കില്‍ പ്രതിസന്ധികൾ നാം പരിഗണിക്കുക പോലുമില്ല. മറിച്ച് എങ്ങനെയും വിജയിക്കണമെന്ന ചിന്ത മാത്രമായിരിക്കും അപ്പോള്‍ മനസിൽ. 

12 കുട്ടികൾക്ക് ആവശ്യം സമ്പത്തിനേക്കാളും സൗകര്യങ്ങളേക്കാളും നിങ്ങളുടെ സ്നേഹവും കരുതലും സാമീപ്യവുമാണ്.

13 എനിക്ക് ചെയ്യാൻ കഴിയാത്തതാണ് ഞാൻ എല്ലായ്പ്പോഴും ചെയ്യുന്നത്. അതുവഴി അതെങ്ങനെ ചെയ്യാമെന്ന് ഞാൻ പഠിക്കുന്നു – പാബ്ലോ പിക്കാസോ

14 ലക്ഷ്യത്തെക്കുറിച്ച് ആകുലപ്പെടുന്നതിനു പകരം ദൈവത്തില്‍ ആശ്രയിക്കുക. വിശ്വസിച്ചു കൊണ്ടുള്ള പ്രാർഥനയ്ക്ക് അവിടുന്ന് ഉത്തരമരുളും.

15 താൻ ദുരിതത്തിലാണെന്ന് കരുതുവോളം മാത്രമേ മനുഷ്യന് ദുഃഖമുള്ളൂ – ഷേക്സ്പിയർ

16 മനുഷ്യർ തമ്മിലുള്ള ബന്ധത്തെ സാങ്കേതികവിദ്യ മറികടക്കുന്ന ലോകം വരുമെന്ന് ഞാൻ ഭയപ്പെടുന്നു. വിഡ്ഢികളുടെ ലോകമായിരിക്കും അത് – ആൽബർട്ട് ഐൻസ്റ്റീൻ

17 ഹൃദയങ്ങളുടെ ഐക്യം ഒരു കുടുംബമുണ്ടാക്കുന്നു. ഒരു വീട് കൈകളാൽ ഉണ്ടാക്കപ്പെടുന്നു. ഒരു കുടുംബം ഹൃദയങ്ങളാൽ നിർമ്മിക്കപ്പെടുന്നു – ഇംഗർസോൾ

18 ശക്തനായിരിക്കുന്നതിലല്ല. ശരിയായ രീതിയിൽ ശക്തി ഉപയോഗിക്കുന്നതിലാണ് മഹത്വം – ബ്രയാന്റ്

19 ഒരു യഥാർത്ഥ മനുഷ്യന്‍ മറ്റുള്ളവർക്ക് സഹായം ചെയ്യുന്ന തിൽ സന്തോഷം കണ്ടെത്തുന്നു– അരിസ്റ്റോട്ടിൽ

20 ഏറ്റവും കുറച്ചു വസ്തുക്കൾ കൊണ്ട് തൃപ്തിപ്പെടുന്നവനാണ് ഏറ്റവും സമ്പന്നൻ – സോക്രട്ടീസ്

21 വലിയ സ്നേഹത്തോടെ ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ വലിയ സന്തോഷവും സമാധാനവും കൊണ്ടു വരും – മദർ തെരേസ

22 പ്രവർത്തനം തിന്മയിലേക്ക് നയിച്ചേക്കാം. പക്ഷേ അലസത ഒരിക്കലും നന്മയിലേക്ക് നയിക്കില്ല – ഹന്ന മൂർ

23 ഒരു സന്യാസിയെ വിലയിരുത്തേണ്ടത് അയാളുടെ വസ്ത്രം നോക്കിയല്ല. സ്വഭാവവും പ്രവൃത്തിയും നോക്കിയാണ് – സ്വാമി വിവേകാനന്ദൻ

24 അവസരങ്ങൾ ഒരിക്കലും ഒന്നിലധികം തവണ നിങ്ങളുടെ വാതിൽക്കൽ മുട്ടുന്നില്ല – ഷാംഫോര്‍ട്ട്

25 കഴിവുകൾ വളരുന്നത് ഏകാന്തതയിലാണ്. പക്ഷേ സ്വഭാവം വളരുന്നത് ലോകത്തിലെ ആർത്തുലയ്ക്കുന്ന തരംഗങ്ങൾക്കിടയിലാണ് – ഗെഥെ

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam