Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷൻ ലോകം അടക്കി വാണ സുന്ദരി, ഒടുവിൽ ദാരുണാന്ത്യം!!

Isabelle ഇസബെല്ലാ കാറോ രോഗം ബാധിച്ചതിനു ശേഷവും മുമ്പും

മോഡലിങ് ഒരു പാഷനാണ്. ഭാഗ്യവും താൽപര്യവും സൗന്ദര്യവും എല്ലാം ഒരുപോലെ ഉള്ളവർക്കു മാത്രം കൈവയ്ക്കാൻ പറ്റിയ ഒന്ന്. മെലിഞ്ഞ ശരീരമാണ് മോഡലുകളുടെ പ്ലസ് പോയിന്റ്. ഇത്തരം ശരീരം സ്വന്തമാക്കുന്നതിനായി വർക്കൗട്ടുകളും ഡയറ്റും ഒക്കെ ചെയ്യുന്നതു സ്വാഭാവികം മാത്രം, എന്നാൽ ഇതൊരു രോഗമായി മാറിയാലോ ? ആ അവസ്ഥയായിരുന്നു ഫ്രഞ്ച് മോഡൽ ആയ ഇസബെല്ലാ കാറോക്ക്. 

ഫാഷന്‍ ഭ്രമം മൂത്ത് ശരീരവടിവിനായി ഭക്ഷണം ഉപേക്ഷിച്ച് ഒടുവിൽ അനൊറെക്സിയ നെർവോസ എന്ന ഈറ്റിങ് ഡിസോഡർ രോഗത്തിന്റെ പിടിയിൽ അമർന്ന് ഈ മോഡൽ ലോകത്തോടു വിട പറഞ്ഞു. തടികൂടുമെന്ന ഭയം കാരണമാണ് ഇസബെല്ലാ ഭക്ഷണം നിയന്ത്രിച്ചത്. പലപ്പോഴും ഇവർ ഭക്ഷണം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. ഒടുവില്‍ വിചാരിച്ചതിലും കൂടുതലായി മെലിയൽ. 

എന്നിട്ടും ഇസബെല്ലാ ഭക്ഷണം കഴിച്ചില്ല. തനിക്കു വണ്ണം കൂടി വരികയാണ് എന്ന ചിന്തയായിരുന്നു അവർക്ക്. ഒടുവിൽ അഞ്ചടി നാലിഞ്ച് ഉയരമുണ്ടായിരുന്ന ഇസബെല്ലയുടെ ശരീരഭാരം വെറും 31കിലോഗ്രാം മാത്രമായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി ഡോക്ടറിനെ കണ്ടപ്പോഴാണ് അനൊറെക്സിയ നെർവോസ എന്ന രോഗമാണ് ഇസബെല്ലാക്ക് എന്നു മനസിലായത്. 

isabelle-2 ഇസബെല്ലാ കാറോ

മെലിയലിന് അടിമപ്പെടുന്ന ഒരു തരം മാനസിക പ്രശ്നമാണ് ഇത്. എത്ര കുറച്ചു കഴിച്ചാലും വണ്ണം വയ്ക്കും എന്ന ഭയം അതാണ് ഇതിന്റെ ലക്ഷണം. കണ്ണാടിയിൽ നോക്കിയാൽ വണ്ണം ഉള്ള രൂപമേ കാണാൻ കഴിയൂ. 13 വയസുമുതല്‍ ഇസബെല്ലാ ഈ മാനസികരോഗത്തിനടിമയായിരുന്നു. കഴിച്ച ഭക്ഷണം ഉടനെ ശർദ്ദിച്ചു കളയുന്നത് ഇസബെല്ലയുടെ സ്വഭാവമായിരുന്നു. 

എന്നാൽ താൻ രോഗത്തിന് അടിമയാണ് എന്നു മനസിലാക്കിയ ഈ ഫ്രഞ്ച് മോഡൽ തന്റെ ശേഷകാലം അനൊറെക്സിയയുടെ പ്രചാരണത്തിനായി ചെലവഴിക്കുകയാണുണ്ടായത്. ഇറ്റാലിയന്‍ ഫോട്ടോഗ്രാഫറായ ഒലിവീറിയോ ടോസ്‌കാണി 2007ല്‍ ഇസബെല്ലയെ മോഡലാക്കി അനൊറെക്‌സിയയ്‌ക്കെതിരേ പ്രചാരണം നടത്തിയിരുന്നു.

ശരീരത്തിൽ എല്ലുകള്‍ മാത്രം ബാക്കിയായ ഇസബെല്ല നഗ്‌നയായാണ് ഈ പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അനൊറെക്സിയ എന്ന രോഗത്തെപ്പറ്റി ചിന്തിക്കുമ്പോൾ ലോകർക്ക് ആദ്യം തെളിഞ്ഞു വരിക ഈ മോഡലിന്റെ മുഖമായിരുന്നു .തടികൂടുമെന്ന അമിതഭയം മൂലം ഭക്ഷണം ഉപേക്ഷിക്കുന്നവര്‍ക്കാണ് ഈ മെലിയല്‍ രോഗം പിടിപെടുന്നത്. 

isabelle ഇസബെല്ലാ കാറോ

വിചാരിക്കുന്ന പോലെ എളുപ്പമല്ല ഇത്തരക്കാരുടെ ജീവിതം .കടുത്ത മാനസികപ്രശ്‌നങ്ങള്‍ക്കും പോഷകാഹാരക്കുറവു മൂലമുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും വിധേയരാകുന്ന ഇത്തരക്കാര്‍ക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ മരണം വരെ സംഭവിക്കാം. മരണത്തോടടുത്ത നാളുകളിൽ ഇസബെല്ലാ ഒരുപാട് ഏകാന്തത അനുഭവിച്ചിരുന്നു. ഈയൊരവസ്ഥയിലെത്തിയപ്പോഴാണ് ഇസബെല്ല അതിനെതിരെ പ്രചാരണം തുടങ്ങിയത്. 'ദി ലിറ്റില്‍ ഗേള്‍ ഹൂ ഡിഡിന്റ് വാണ്ട് ടു ഗെറ്റ് ഫാറ്റ്' എന്ന പേരില്‍ ഇസബെല്ല 2008ല്‍ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു. 2011  നവംബർ 17  നാണ് ഈ മോഡൽ ലോകത്തോട് വിട പറഞ്ഞത് 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam