Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളല്ലെങ്കിലും അവളെനിക്ക് ഹൃദയം; കണ്ണീരടങ്ങാതെ വളര്‍ത്തച്ഛന്‍

Kathua rape case

നിങ്ങൾക്ക് പ്രതികാരം ചെയ്യണമെങ്കിൽ എട്ടും പൊട്ടും തിരിയാത്ത ആ പിഞ്ചു കുഞ്ഞിനെ തന്നെ വേണമായിരുന്നോ...? എന്തിനായിരുന്നു ഈ കൊടും ക്രൂരത. കൊല്ലപ്പെടുമ്പോൾ മുസ്‌ലിം ആയതിന്റെ പേരിലാണ് കൊല്ലപ്പെടുന്നതെന്നും പോലും തിരിച്ചറിയാൻ അവൾക്കു കഴിമായിരുന്നില്ല.  ഹിന്ദുവും മുസ്‌ലിമും തമ്മിലുളള വ്യത്യാസം പോലും അവൾക്കു തിരിച്ചറിമായിരുന്നില്ല. എന്റെ മകളോട് വലത്തേ കൈ ഏതാണ് ഇടതു കൈ ഏതാണ് എന്നു ചോദിച്ചാൽ പോലും ഒരു നിമിഷം അവൾ ആലോചിക്കും. – കണ്ണീരടക്കാൻ പാടുപെടുകയാണ് ആ പിതാവ്.  വളർത്തച്ഛനാണെങ്കിലും അവൾ എനിക്ക് സ്വന്തം മോളായിരുന്നു. മൂന്ന് മാസം പ്രായമുളളപ്പോഴാണ് എനിക്കു അവളെ വളർത്താൻ കിട്ടിയത്. പേടിച്ചരണ്ടാണ് ഇവിടെ കഴിഞ്ഞു കൊണ്ടിരുന്നത്. ഗത്യന്തരമില്ലാതെയാണ് കത്തുവയിലെ ആകെയുള്ള സമ്പാദ്യം ഉപേക്ഷിച്ചിറങ്ങിയത്– കണ്ണീരോടെ അയാൾ പറഞ്ഞു. 

ഭയമില്ലാത്തവളായിരുന്നു അവൾ. കാടും നാടും എല്ലാം കൃത്യമായി അറിയുന്നവൾ. അവൾക്ക് ഒരിക്കലും വഴിതെറ്റാറില്ല. ഏറ്റവും ഇളയവൾ ആയിരുന്നു അവൾ. അവൾ സ്കൂളിലൊന്നും പോകുന്നില്ലായിരുന്നു. പക്ഷേ അക്ഷരങ്ങളും എഴുതാനും എണ്ണാനും അവളെ പഠിപ്പിച്ചിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ സ്കുളുകൾ ഇല്ലായിരുന്നു’  ഒരു ദേശീയ മാധ്യമത്തോട് മകളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് അവളുടെ അച്ഛനും വളര്‍ത്തച്ഛനും. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നിരാഹാരമിരിക്കുകയാണ് ഇപ്പോള്‍. അവിടെവച്ചാണ് മാധ്യമങ്ങളോട് അവര്‍ ഹൃദയം പൊട്ടി ആ ഓര്‍മകള്‍ പറഞ്ഞത്.  

വെറും മൂന്നുമാസം മാത്രം പ്രായമുള്ളപ്പോഴാണ് അവളെ ഞങ്ങൾ വളർത്താൻ ഇവർക്ക് നൽകിയത്.  അവളെ കൂടാതെ നാല് മക്കളുണ്ടായിരുന്നു.  കുഞ്ഞുങ്ങളെയെല്ലാം നഷ്ടപ്പെട്ട അവരുടെ നൊമ്പരം കണ്ടപ്പോൾ വേദനയോടെയാണെങ്കിലും എന്റെ മോളെ ഞാൻ അവർക്കു നൽകി.  അവരുടെ ജീവിതത്തില്‍ അവൾ സന്തോഷം കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.  അവൾക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ മകളെ തിരിച്ചുതരാമെന്ന ഉറപ്പിലായിരുന്നു ഞാൻ കൈമാറിയത്...’ കണ്ണീരോടെ അയാൾ പറഞ്ഞു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories