Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ട പെണ്ണുങ്ങൾക്ക് ഇരട്ട ചെക്കന്മാർ, കൗതുകം ഈ ഇരട്ട ദമ്പതികൾ!

Twins ലീജുവും ഹിമയും ലിമയും ലൈജുവും

ഹിമ - ലീജു ചിറയത്ത് , ലിമ - ലൈജു ചിറയത്ത് ,  ഏറെ കൗതുകം നിറഞ്ഞതാണ് ഈ ഇരട്ട ദമ്പതിമാരുടെ ജീവിതകഥ. ഇരട്ടകൾ ഇരട്ടകളെ വിവാഹം കഴിക്കുന്നത് നമ്മുടെ നാട്ടിൽ നടന്നു വരുന്ന ഒരു കാര്യമാണ് എങ്കിലും , ആശുപത്രിയിൽ പോകാൻ പോലും വേർപിരിഞ്ഞു നിൽക്കാൻ കഴിയാത്ത ഈ ഇരട്ട സഹോദരിമാരുടെയും അത്രമേൽ പരസ്പരം സ്നേഹിക്കുന്ന ഈ ഇരട്ട സഹോദരന്മാരുടെയും ജീവിതം ഏറെ വ്യത്യസ്തമാണ്. 

ബൈക്ക് യാത്രകൾ, നാട്, ഉത്സവം , പൂരങ്ങൾ, വെടിക്കെട്ട് , നാണയശേഖരം തുടങ്ങി പൊതുവായ ഒരു പിടി ഇഷ്ടങ്ങളാണ് പാലക്കാട്ടുകാരായ ഈ ഇരട്ട സഹോദന്മാരെയും കൊച്ചിക്കാരായ ഇരട്ട സഹോദരിമാരെയും തമ്മിൽ അടുപ്പിച്ചത്. അതിനു നിർണായക പങ്കു വഹിച്ചതാകട്ടെ ഓർക്കുട്ട് കൂട്ടായ്മയും. 2009 ലാണ് ഓർക്കുട്ടിൽ ഇരട്ടകളുടെ കൂട്ടായ്മയിലൂടെ ഹിമയും ലിമയും ലീജുവിനെയും ലൈജുവിനെയും പരിചയപ്പെടുന്നത്. ലീജുവും ലൈജുവും ആയിരുന്നു ആ കൂട്ടായ്മയുടെ അഡ്മിൻസ്. ഇരട്ടകൾക്ക് പരസ്പരം പരിചയപ്പെടാൻ അവസരം ഒരുക്കുന്ന ആ ഗ്രൂപ്പിൽ നിന്നും ലീജുവിന്റെയും ലൈജുവിന്റെയും ഫ്രണ്ട് റിക്വസ്റ്റ് ഹിമയെയും ലിമയെയും തേടി എത്തി. 

twins ഇരുവരും ഗർഭം ധരിച്ചതും പ്രസവിച്ചതും പോലും ഏകദേശം ഒരേ സമയത്ത്. ഹിമയുടെയും ലീജുവിന്റെയും മകൻ അധീവ് ജനിച്ച് 13  ദിവസം കഴിഞ്ഞപ്പോൾ ലിമയ്ക്കും...

ആദ്യം ഇരുവരും  അപരിചിതരായവരുടെ റിക്വസ്റ്റ് സ്വീകരിക്കേണ്ട എന്നു പറഞ്ഞു റിക്വസ്റ്റ് ഒഴിവാക്കി. എന്നാൽ ദൈവ നിയോഗം മറ്റൊന്നായിരുന്നു. തുടർച്ചായി റിക്വസ്റ്റ് വന്നപ്പോൾ ഇരുവരും അക്സപ്റ്റ് ചെയ്തു. അങ്ങനെ നാലുപേരും നല്ല സുഹൃത്തുക്കളായി. അവരവരുടെ ഇഷ്ടങ്ങൾ പരസ്പരം പങ്കുവച്ചു. കല്യാണം കഴിഞ്ഞാലും പരസ്പരം പിരിയാൻ കഴിയില്ല എന്ന തീരുമാനമാണെന്ന് ഹിമയും ലിമയും പറഞ്ഞപ്പോൾ, അതെ അഭിപ്രായക്കാരായ ലീജുവിനും ലൈജുവിനും ഇരട്ടി സന്തോഷം. 

ഐഐടി ഖരഖ്പൂരിൽ ആണ് ലൈജു പഠിച്ചത്, ലീജു ഐഐടി ഗുവഹാത്തിയിലും. പഠനശേഷം മസഗോൺ ഡോക്കിൽ നേവൽ ആർക്കിടക്ച്ചർ ആയി ജോലി ചെയ്യുകയായിരുന്നു ലൈജു. ലീജു മഹീന്ദ്രയിൽ ഓട്ടോമൊബൈൽ ഡിസൈനർ ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. നാലു പേരുടെയും സൗഹൃദം അങ്ങു സ്ട്രോങ്ങ് ആയപ്പോൾ , പരസ്പരം കാണുന്നതിനായി ലൈജുവും ലീജുവും ഹിമയുടെയും ലിമയുടെയും അടുത്തെത്തി. അന്ന് സഹോദരിമാർ ബിസിഎക്ക് പഠിക്കുന്നു. എംസിഎ പഠനകാലത്ത് വീട്ടുകാരോട് പറഞ്ഞു വിവാഹം ആലോചിച്ചു. പഠന ശേഷം 2012 ൽ കല്യാണവും നടന്നു. ഹിമയ്ക്ക് ലീജുവും ലിമക്ക് ലൈജുവും വരന്മാരായി 

കാഴ്ചക്കാർക്ക് മുഴുവൻ കൗതുകമുണർത്തിയ കല്യാണം ആയിരുന്നു. ഐഡന്റിക്കൽ ഇരട്ടകളാണ് നാലുപേരും. ഹിമയും ലീജുവും നിന്നാൽ ഇടക്ക് ഒരു കണ്ണാടി വച്ച പോലെയാണ് ലിമയുടെയും ലൈജുവിന്റെയും രൂപം. അത്രക്ക് സാമ്യം. കല്യാണം കൂടാൻ എത്തിയവർക്ക് ആകെ കൺഫ്യൂഷൻ. 

twins-3 വിവാഹം കഴിഞ്ഞിട്ട് ആറു വർഷം ആയെങ്കിലും ഇപ്പോഴും വീട്ടുകാർക്ക് ഇവരെ പരസ്പരം മാറിപ്പോകും. എന്നാൽ തങ്ങൾക്ക് പരസ്പരം ഒരിക്കൽ മാറിയിട്ടില്ല എന്ന് നാലുപേരും...

പാലക്കാട് വിട്ടൊരു കളിയില്ല 

വിവാഹശേഷം മുംബൈയിലെ ജോലി ഉപേക്ഷിച്ച് ലൈജു നാട്ടിൽ എത്തി. അച്ഛന്റെ മരണശേഷം, അമ്മയുടെ ഒപ്പം കഴിയാൻ ആയിരുന്നു ഈ മക്കളുടെ തീരുമാനം. ഈ തീരുമാനത്തിന് കട്ട സപ്പോർട്ടുമായി നല്ല പാതികളും നിന്നു. അങ്ങനെ നാട്ടിൽ തിരിച്ചെത്തിയ ലൈജു പാലക്കാട് എംടെക് എൻട്രസ് കോച്ചിങ് നൽകുന്നതിനായി ഒരു കോച്ചിങ് സ്ഥാപനം തുടങ്ങി . തങ്ങൾക്ക് ഐഐടി എൻട്രൻസിന് വേണ്ടരീതിയിൽ പരിശീലനം ലഭിക്കാതെ പോയ ദുഃഖത്തിൽ നിന്നുകൊണ്ടാണ് ഈ സ്ഥാപനം തുടങ്ങിയത്. മഹീന്ദ്രയിൽ നിന്നും ജോലി വേണ്ടെന്നു വച്ചു വന്ന ലീജു ശ്രീകൃഷ്ണപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി കയറി. അങ്ങനെ ഇരട്ടകൾ ഇരട്ടകളുമൊത്ത് സ്വന്തം നാട്ടിൽ ജീവിതം തുടങ്ങി . 

നാലു പേരും ഇപ്പോഴും ഒരുപോലെ മാത്രമേ വസ്ത്രം ധരിക്കൂ . വാങ്ങിയ ബൈക്കുകളിൽ പോലും ഉണ്ട് ഈ സാമ്യം, അമ്മയുമൊത്ത് ഒരേ വീട്ടിൽ താമസം. ഒന്നിനും ഒരു വേർതിരിവ് ഇല്ല. ബാങ്ക് അകൗണ്ടുകൾ പോലും കോമൺ അകൗണ്ട്. ഇരുവരും ഗർഭം ധരിച്ചതും പ്രസവിച്ചതും പോലും ഏകദേശം ഒരേ സമയത്ത്. ഹിമയുടെയും ലീജുവിന്റെയും മകൻ അധീവ് ജനിച്ച് 13  ദിവസം കഴിഞ്ഞപ്പോൾ ലിമയ്ക്കും ലൈജുവിനും മകൾ അധീവ ജനിച്ചു. മക്കളുടെ മാമോദീസയും പിറന്നാൾ ആഘോഷവും എല്ലാം ഒരുമിച്ചു തന്നെ . 

twins-2 ഒരുമിച്ച് ഒരേ സ്ഥാപനത്തിൽ ഒരേ ടീമിൽ ജോലി ചെയ്യണം എന്ന ആഗ്രഹം നടക്കാതെ വന്നപ്പോൾ, സ്വന്തമായി ഒരു ട്യൂഷൻ സെന്റർ...

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഇരട്ടക്കൂട്ടം 

യാത്രകളാണ് ഈ ഇരട്ട ദമ്പതിമാരുടെ പ്രധാന ആഘോഷം. അതും ബൈക്കിൽ. ബുള്ളറ്റിൽ ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ, ചിദംബരം , കാശി, ഗോവ , നെല്ലിയാമ്പതി അങ്ങനെ നടത്തിയ ബൈക് യാത്രകൾ അനവധി. വിവാഹശേഷം ആദ്യത്തെ യാത്ര നെല്ലിയാമ്പതിയിലേക്ക് ആയിരുന്നു. ഉത്സവങ്ങളും ആനയും വെടിക്കെട്ടും ഒക്കെ എവിടെയുണ്ടോ അവിടെ ഉണ്ടാകും ഈ ഇരട്ടക്കൂട്ടം. വളർന്നു വരുന്ന മക്കൾക്കും അതെ സ്വഭാവമാണ്. 

'' ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഒരേ സ്വഭാവമുള്ള ഇരട്ടകളെ തന്നെ വിവാഹം കഴിക്കാൻ കഴിഞ്ഞത്, ഞങ്ങൾ നാലുപേർക്കും ഇടയിൽ യാതൊരു വിധ വേർതിരിവും ഇല്ല. ഇപ്പോഴും ഒന്നിച്ചു ഉണ്ടാകണം എന്നാണ് ആഗ്രഹം. വാഹനം ആയാലും ബാങ്ക് അകൗണ്ട് ആയാലും എല്ലാ ഒന്നിച്ചു തന്നെ. അധീവയും അധീവും ഞങ്ങൾക്ക് അതുപോലെ തന്നെയാണ്. അവർ ആരുടെ മക്കളാണ് എന്ന് വേർതിരിച്ചു ചോദിക്കുന്നത് ഞങ്ങൾക്ക് സഹിക്കില്ല. ജീവിതാവസാനം വരെ ഇതുപോലെ പോകണം എന്നാണ് ആഗ്രഹം'' ഹിമയും ലിമയും ഒരേ ശബ്ദത്തിൽ പറയുന്നു. 

twins-4 യാത്രകളാണ് ഈ ഇരട്ട ദമ്പതിമാരുടെ പ്രധാന ആഘോഷം. അതും ബൈക്കിൽ. ബുള്ളറ്റിൽ ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ, ചിദംബരം , കാശി, ഗോവ ...

ഒരുമിച്ച് ഒരേ സ്ഥാപനത്തിൽ ഒരേ ടീമിൽ ജോലി ചെയ്യണം എന്ന ആഗ്രഹം നടക്കാതെ വന്നപ്പോൾ, സ്വന്തമായി ഒരു ട്യൂഷൻ സെന്റർ തുടങ്ങിയിരിക്കുകയാണ് ഈ സഹോദരിമാർ.അങ്ങനെ ഇരട്ടകൾ നാലുപേരും ഇപ്പോൾ അധ്യാപനത്തിന്റെ പാതയിലാണ്. നാണയശേഖരം വിനോദമായിട്ടുള്ള ലൈജുവും ലീജുവും എക്സിബിഷനുകൾ സംഘടിപ്പിക്കുമ്പോൾ പൂർണ പിന്തുണയുമായി ഹിമയും ലിമയും ഉണ്ട്. 

വിവാഹം കഴിഞ്ഞിട്ട് ആറു വർഷം ആയെങ്കിലും ഇപ്പോഴും വീട്ടുകാർക്ക് ഇവരെ പരസ്പരം മാറിപ്പോകും. എന്നാൽ തങ്ങൾക്ക് പരസ്പരം ഒരിക്കൽ മാറിയിട്ടില്ല എന്ന് നാലുപേരും പറയുന്നു. രസകരമാണ് ഈ ഇരട്ടകളുടെ ജീവിതം. ഇരട്ടി സന്തോഷമാണ് ഓരോ ചുവടിലും. യാത്രകളും പൂരങ്ങളും വെടിക്കെട്ടും ആഘോഷവും ഒക്കെയായി അങ്ങനെയങ്ങു മുന്നോട്ട് പോയാൽ മതി എന്നാണ് നാൽവർ സംഘത്തിന്റെ ആഗ്രഹം, കൂട്ടായി കുഞ്ഞു അധീവും അധീവയും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam