Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് ചെയ്തത്!!

blind-woman-make-up

മേക്കപ്പ് സാധനങ്ങള്‍ പോയിട്ട് രണ്ട് ഹെയര്‍ ക്ലിപ്പുകള്‍ തമ്മിലുള്ള ഉപയോഗത്തിലെ മാറ്റം പോലും പൊതുവെ തിരിച്ചറിയാന്‍ കഴിയാത്തവരാണ് പുരുഷന്‍മാര്‍. 83  വയസ്സ് വരെ ബ്രീട്ടീഷുകാരനായ ഡെസ് മോനാഹനും ഇതില്‍ നിന്ന് വ്യത്യസ്തനല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഡെസ് ദിവസവും പോകുന്നത് മേക്കപ്പ് പഠിക്കുന്നതിനായാണ്. തന്റെ ഭാര്യയോടുള്ള പ്രണയമാണ് ഡെന്‍ മോനാഹനെ ഈ എണ്‍പത്തി നാലാം വയസ്സിലും മേക്കപ്പ് പഠനത്തിന് പ്രേരിപ്പിച്ചത്.

ഡെസ് മോനാഹന്റെ ഭാര്യയാ മോനയുടെ കാഴ്ചശക്തി അനുദിനം കുറഞ്ഞ് വരികയാണ്. ഇനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍മാരും കൈ മലര്‍ത്തി കഴിഞ്ഞു. സൌന്ദര്യത്തിലും മറ്റും അതീവ ശ്രദ്ധാലുവായിരുന്നു മോന ഡെസ് മോനാഹനോട് പങ്ക് വച്ച ഏറ്റവും വലിയ ആശങ്ക തനിക്ക് മേക്കപ്പ് ചെയ്യാന്‍ പറ്റാതാകുമല്ലോ എന്നതായിരുന്നു. ഇതോടെയാണ് ഡെസ് മോനാഹന്‍ അരയും തലയും മുറുക്കി കെട്ടി മേക്കപ്പ് പഠിക്കാന്‍ ഇറങ്ങിയത്.

വീട്ടില്‍ നിന്ന് അധികം ദൂരയല്ലാത്ത ബ്യൂട്ടി പാര്‍ലറിലാണ് ഡെസ് മോനോഹന്റെ പഠനം. മോന വിശേഷ അവസരങ്ങളില്‍ മേക്കപ്പ് ചെയ്യുന്നതിനും മറ്റും പോകുന്നത് റോസി ഒ ഡ്രിസ്കോള്‍ നടത്തുന്ന ഈ ബ്യൂട്ടി പാര്‍ലറിലാണ്. റോസിയോട് ആവശ്യം അറിയിച്ചപ്പോള്‍ സന്തോഷത്തോടെ തന്നെ ഡെസിനെ മേക്കപ്പ് പഠിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തു. ഇതോടെയാണ് ഒരു വര്‍ഷമായി തുടരുന്ന ഡെസിന്റെ മേക്കപ്പ് ക്ലാസ്സ് തുടങ്ങുന്നത്.

ഇതിനകം തന്നെ ദിവസേന ചെയ്യേണ്ട പ്രാഥമിക മേക്കപ്പ് ഡെസ് പഠിച്ച് കഴിഞ്ഞു. എങ്കിലും ഇപ്പോഴും ഇവര്‍ റോസി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എല്ലാ ദിവസവും ചെല്ലും. അല്‍പ്പസമയം വര്‍ത്തമാനം പറഞ്ഞിരിക്കും. തന്നേക്കാള്‍ നന്നായി ഡെസ് മേക്കപ്പ് ചെയ്യുന്നു എന്നാണ് മങ്ങിയ കാഴ്ചയിലൂടെയാണെങ്കിലും മോനയുടെ വിലയിരുത്തല്‍.ഡെസ് മേക്കപ്പ് പഠിച്ചതില്‍ തനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണെന്നും മോന വിവരിക്കുന്നു. 

ഡെസ് വേഗത്തില്‍ മേക്കപ്പ് പഠിച്ചുവെന്നും ഇത് തന്നെ അത്ഭുതപ്പെടുത്തി എന്നു റോസിയും പറയുന്നു. കൊതി തോന്നുന്ന ദമ്പതികള്‍ എന്നാണ് ഇരുവരെയും കുറിച്ച് റോസി വിശേഷിപ്പിക്കുന്നത്.