Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അഹങ്കാരി’യായ സുന്ദരീ, ഒടുവിൽ എന്തിലാണ് നീ വീണുപോയത് '

Bold Women Suicide

കൊല്ലം ജില്ലയിൽ അധ്യാപിക സിമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ആത്മഹത്യ ചെയ്ത് സമയത്ത് ഒപ്പമുണ്ടായിരുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതിനിടെ സിമിയുടെ ബാല്യകാല സുഹൃത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വായനക്കാരെ നേടുന്നു. സഹപാഠിയും സുഹൃത്തുമായ മനു രമാകാന്ത് എന്നയാൾ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. ഫെയ്‌സ്‌ബുക് വഴി പരിചയപ്പെട്ട ഇരുപത്തിയേഴുകാരനായ യുവാവുമായുള്ള ബന്ധം നാട്ടുകാര്‍ അറിയാനിടയായതാണ് തൂങ്ങിമരിക്കാന്‍ കാരണമെന്നാണ്‌ പൊലീസിന്റെ ഇതുവരെയുള്ള നിഗമനം.

മകൾ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ടീച്ചറുടെ ആത്മഹത്യ. രാത്രി സിനിയുടെ വീട്ടിലെത്തിയ യുവാവ് അലറിവിളിച്ചു കരയുന്നത് കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇൗ സമയത്ത് രക്തത്തിൽ കുളിച്ച യുവാവിനെയാണ് കണ്ടത്. നാട്ടുകാരെക്കണ്ട് പരിഭ്രാന്തയായ സിനി മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നല്‍കിയ വിശദീകരണം.‌ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുടെ മൊഴി പൊലീസ്‌ പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. 

ഇതുസംബന്ധിച്ച് പല കഥകള്‍ പ്രചരിക്കുന്നതിനിടെയാണ് കോളജുകാല സുഹൃത്തിന്‍റെ കുറിപ്പ് ചര്‍ച്ചയാകുന്നത്. 

ആത്മഹത്യ ചെയ്ത സിമിയെ കുറിച്ച് മനു രമാകാന്ത് എഴുതിയ കുറിപ്പ്  വായിക്കാം; 

എന്റെ സീനിയർ ആയി പഠിച്ച ഒരു കുട്ടിയുണ്ട്. ഇത്രയും തന്റേടിയായ കുട്ടി അക്കാലത്തു ഞങ്ങളുടെ കോളേജിൽ ഇല്ലായിരുന്നു. ആരെങ്കിലും കമന്റടിച്ചാൽ വണ്ടി സ്റാൻഡിലിട്ടു നിറുത്തി ഇറങ്ങി ചെന്ന് കാതുപൊട്ടെ ചീത്ത വിളിക്കുന്ന സുന്ദരിയായ പെൺകുട്ടി ആദ്യമൊക്കെ വല്ലാത്ത കൗതുകമായിരുന്നു ഉണർത്തിയിരുന്നത്, അതും അക്കാലത്തു. അഹങ്കാരിയെന്നു കരുതിയും, ഒരു പെണ്ണ് നിവർന്നു നിന്ന് പൂവാലന്മാരെ ചീത്തവിളിക്കുന്നതു കണ്ടുള്ള ഭയം കൊണ്ടും, അവള് നടക്കുന്നതിന്റെ പരിസരത്തുപോലും പോയിട്ടില്ല. പക്ഷെ പിന്നീട് അടുത്തപ്പോഴായിരിന്നു മനസ്സിലായത്, ഇത്രയും ഹൃദയശുദ്ധിയുള്ള പെൺകുട്ടി വേറെയുണ്ടാവില്ലെന്ന്. ഒടുവിൽ ഉറ്റ ചങ്ങാതികളായി. എടാ പോടാ എന്നല്ലാതെ എന്റെ പേരവൾ വിളിച്ചിട്ടുണ്ടാകില്ല. 

വീട്ടിൽ നിത്യസന്ദർശകയായി. എന്റെ പ്രണയത്തിനു താങ്ങും തണലുമായി ആ ചങ്ങാതി നിന്നു. എപ്പോഴോ ഒരിക്കൽ തേങ്ങി കരഞ്ഞുകൊണ്ടെന്നോടു അച്ഛന്റെ മദ്യപാനം അവളുടെ ജീവിതം നശിപ്പിച്ച കഥ പറഞ്ഞു. ആൺപിള്ളേരൊക്കെ ഭയത്തോടെ മാത്രം കണ്ടിരുന്ന അവളുടെ ഉള്ളിലുള്ള മുറിവുകൾക്കു പിന്നിലെ കഥകൾ വിശ്വസിക്കാനാകാതെയാണ് അന്ന് കേട്ടിരുന്നത്. കാലം മുന്നോട്ടു പോയപ്പോൾ പലപല തിരക്കുകളിൽ പെട്ട് ഞങ്ങൾ അകന്ന് പോയി. ഒരിക്കൽ കേട്ടു ഒരു പ്രണയത്തിൽപ്പെട്ടു അവളാരുടെയോ കൂടെ പോയ കഥ, പിന്നെ പിരിഞ്ഞ കഥ, അച്ഛനുമമ്മയും മരിച്ചു അവളൊറ്റപ്പെട്ട കഥ, പിന്നെയുമെന്തൊക്കെയോ കഥകൾ. അപ്പോഴൊക്കെ ഒന്നാശ്വസിപ്പിക്കാൻ പോലും പറ്റാത്തത്ര ദൂരത്തായിരിന്നു അവൾ.

കഥകൾ മാത്രം കാണാമറയത്തുനിന്നും വന്നുകൊണ്ടേയിരുന്നു. പത്തുപതിനഞ്ചു വർഷങ്ങൾക്കു ശേഷം വളരെ ആകസ്മികമായായിട്ടായിരിന്നു, ഫെയ്‌സ്ബുക്കിൽ വീണ്ടും കണ്ടു മുട്ടിയത്. വീണ്ടും സുഹൃത്തുക്കളായെങ്കിലും പഴയ അടുപ്പം എന്തുകൊണ്ടോ അവൾ കാണിച്ചില്ല. എനിക്കും തോന്നിയില്ല. എപ്പോഴും അവളുടെ തന്നെ പുതിയ പുതിയ ചിത്രങ്ങൾ, ഒക്കെയും പുഞ്ചിരിക്കുന്നത്, പ്രൊഫൈൽ പിക്കായി ഇടുന്നതിൽ വലിയ തല്പരയായിരിന്നു. യൗവനവും ചുറുചുറുക്കും നിലനിറുത്താനുള്ള തീവ്രശ്രമങ്ങളുണ്ടായിരുന്നിരിക്കാം, എന്റെ പകുതി പ്രായമേ അവൾക്കു തോന്നുന്നുണ്ടായിരുന്നൊള്ളു. എനിക്ക് തോന്നുന്നു ഒരുപക്ഷെ അവളുടെയാ പുഞ്ചിരിയുടെയൊക്കെ പിന്നിലുള്ള വിഷമങ്ങൾ എനിക്കറിയാമായിരുന്നത് കൊണ്ടായിരിക്കാം, അവളെന്നിൽ നിന്നുമകന്ന് തന്നെ നിൽകാനാഗ്രഹിച്ചതു. 

ഞാനുൾപ്പെടെയുള്ള, അവളുടെയച്ഛനുമമ്മയുമുൾപ്പടെയുള്ള, അവളുടെ നാടും വീടുമുൾപ്പടെയുള്ള ഭൂതകാലത്തെ മറക്കാൻ ശ്രമിക്കുകയായിരുന്നിരിക്കാം, അവൾ. അങ്ങനെയൊക്കെ മറക്കുന്നതുള്ള അവളുടെ ശ്രമങ്ങൾ ഇന്ന് രാവിലെ സഫലമായി. അവൾ ആത്മഹത്യ ചെയ്തതായി സുഹൃത്ത് വിളിച്ചു പറഞ്ഞു. 'ആന്റീ അവനില്ലെയാന്റീ...' എന്ന് ചോദിച്ചു വീട്ടിലെക്കിടിച്ചു കയറുന്ന അവളുടെയോർമകളായിരിന്നു രാവിലെ മുഴുവനും. അവസാനമായി ഫോട്ടോയൊന്നു കാണാൻ ഫെയ്സ്ബുക് മുഴുവൻ പരതി. ഒക്കെക്കൊണ്ടാണവൾ പോയത്. ഒരു ഓർമ പോലുമവളെപ്പറ്റിയാർക്കുമുണ്ടാവരുതെന്ന് ആഗ്രഹിച്ചതുപോലെ. ഞാനാലോചിച്ചു, ഒരുപാട് കാരണങ്ങൾ ജീവിതത്തിലുണ്ടായിരിന്നിട്ടും അത് ചെയ്യാതെ ചങ്കൂറ്റത്തോടെ നേരിട്ട എന്റെ ചങ്ങാതി ഒടുവിൽ എന്തിലായിരിക്കാം വീണുപോയതു! ഞാനതൊരിക്കലുമറിയില്ല. അവളെന്നോട് പറഞ്ഞതും, ഈ ലോകത്തു മറ്റൊരാളുമറിയില്ല. I have always been proud of that friendship. Will always be. നസീം ഹിക്മത്തിന്റെ ഒരു കവിതായോർമ വരുന്നു. കവിതയിലെ പുരുഷനെ സ്ത്രീയാക്കി ഈ കവിത അവളുടെ ഓർമ്മക്ക് മുന്നിൽ സമർപ്പിക്കുന്നു. as a kid she didn't pluck the wings off flies tie tin cans to cat's tails lock beetles in matchboxes or stomp anthills she grew up and all those things were done to her I sat at her deathbed he said to read her a poem about the sun and the sea...