Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വില്‍ യു മാരി മി...? 'അമ്പരന്ന് മലയാളി പെണ്‍കുട്ടി!!

man-proposes-to-girl-on-rak-zipline

വിവാഹ അഭ്യർത്ഥനയിൽ വ്യത്യസ്തത കൊണ്ടുവരിക എന്നതാണ് യുവാക്കൾക്കിടയിലെ പുതിയ ട്രെൻഡ്.  ബെംഗളൂരു സ്വദേശിയായ ആഡ്രിയൻ മക്കയ് മലയാളിയായ സൂസൻ കുരുവിളയോട് തന്റെ പ്രണയം എത്രമാത്രം മഹത്തരമാണ് എന്ന് അറിയിക്കാൻ തിരഞ്ഞെടുത്ത സ്ഥലും സന്ദർഭവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ റാസ് അൽ ഖൈമയിലെ സിപ്‍ലൈനില്‍ വച്ചാണ് ഈ യുവാവ് പ്രണയിനിയോട് വിവാഹ അഭ്യർത്ഥന നടത്തിയത്. ബെംഗളുരുവിലാണ് സൂസനും താമസിക്കുന്നത്. യുഎഇയിലെ ഏറ്റവും പൊക്കം കൂടിയ മലനിരയായ ജബൽ ജയ്സിലാണ് ഈ സിപ്‍ലൈൻ സ്ഥിതി ചെയ്യുന്നത്. റാസ്‍ അൽ ഖൈമ ടൂറിസം അധികൃതരും ടോറോ വെർ‍ഡെ യുഎഇ എന്നിവരും ചേർന്ന് ഒരുക്കിയ 'വില്‍ യു മാരി മീ' എന്ന ബാനറിന് കീഴിലായിരുന്നു ഇവരുടെ ഈ വിവാഹാഭ്യർത്ഥന.

2.83 കിലോമീറ്റർ ഉയരത്തിലേക്ക് സിപ്‍ലൈനിലൂടെ ആദ്യം പറന്നത് അഡ്രിയാൻ ആണ്. പിന്നാലെ സൂസനും പറന്നു. സൂസൻ അടുത്തെത്താറായപ്പോൾ എന്നെ വിവാഹം ചെയ്യുമോ എന്നെഴുതിയ ബാനർ അഡ്രിയാൻ എടുത്തുയർത്തി. സിപ് ലൈനിലൂടെ പറന്ന് നീങ്ങിയതിന്റെ അമ്പരപ്പിൽ തന്നെ സൂസൻ സമ്മതവും അറിയിച്ചു. ഇരുവരം മുൻകൂട്ടി തന്നെയാണ് വിവാഹ അഭ്യർത്ഥന നടത്താനായി ഇവിടെ എത്തിയത്. മനഃസമ്മതം വ്യത്യസ്തമായിരിക്കണമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്  ലോകത്തെ നീളമുള്ള സിപ്‍ ലൈനിനെക്കുറിച്ച് കേൾക്കുന്നതെന്നാണ് ആഡ്രിയാൻ പറയുന്നത്. ഇതു തന്നെയായിരിക്കും ഏറ്റവും ഉചിതമായ രീതി എന്ന് ഉറപ്പിച്ചു. റാസ്  അൽ ഖൈമയിൽ നിന്നും ജയ്സ് മലനിരകളിലേക്കുള്ള യാത്രയും സിപ്‍ലൈനിലൂടെയുള്ള ഈ സാഹസിക പറക്കലും ഒരിക്കലും മറക്കാനാകാത്ത ഓർമ തന്നെയാണ് സമ്മാനിച്ചതെന്നും ഈ പ്രണയിനികൾ പറയുന്നു.