Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷാപ്രവർത്തനത്തിനിറങ്ങിയ കലക്ടറെ ‘വലച്ച്’ ഫോൺ കോളുകൾ

tv-anupama-IAS

കഴിഞ്ഞയാഴ്ച മഴക്കെടുതിയിൽ കേരളം കഷ്ടപ്പെടുമ്പോൾ അവധിയുണ്ടോ എന്നാണ് ഭൂരിപക്ഷം പേർക്കും അറിയേണ്ടിയിരുന്നത്. ഇതിനായി ആശ്രയിക്കുന്നതാകട്ടെ കലക്ടർമാരെയും. ഫെയ്സ്ബുക്കിലൂടെയും ടെലിഫോണിലൂടെയുമായിരുന്നു അന്വേഷണങ്ങളില്‍ അധികവും. എന്നാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലേർപ്പെടുന്ന കലക്ടർമാർക്ക് ഇൗ വിളികൾ ശരിക്കും അലോസരമായി എന്നും മാധ്യമവാര്‍ത്തകള്‍ സാക്ഷ്യം പറയുന്നു.

ഇടതടവില്ലാതെ വിളി വന്നപ്പോൾ തൃശൂർ കലക്ടർ ടി.വി.അനുപമ ഒരു ഫെയ്സ്ബുക്ക് കുറിപ്പിട്ടു. സമീപദിവസങ്ങളില്‍ മഴ കാരണം അവധി ആവശ്യപ്പെട്ട് നിരവധി പേരാണ് വിളിക്കുന്നതെന്ന് ടി.വി.അനുപമ പറഞ്ഞു. അവധി പ്രഖ്യാപിക്കുന്നതിന് നിബന്ധനങ്ങളുണ്ട്. അത് ഒത്തു വരുമ്പോള്‍ അവധി പ്രഖ്യാപിക്കും. എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നത്. ഒരുപാട് ഫോണ്‍കോളുകള്‍ വരുമ്പോള്‍ നമ്പര്‍ തിരക്കിലാകുന്നു. അതു കാരണം അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ കണക്ട് ആകുന്നില്ല.

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരുടേയും കാണാതാകുന്നവരുടേയും വിവരം അറിയാനാകുന്നില്ല. ഇനി അവധി തേടി വിളിക്കുമ്പോള്‍ അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും ടി.വി അനുപമ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നു.

അനുപമയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അതു ഒത്തു വരുമ്പോള്‍ അവധി പ്രഖ്യാപിക്കും. ഞങ്ങളെ വിശ്വസിക്കുക. ആരെയും അപകടത്തിലാക്കുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ഒരുപാട് ഫോണ്‍കോളുകള്‍ വരുമ്പോള്‍ നമ്പര്‍ തിരക്കിലാകുന്നു. അതു കാരണം അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ കണക്ട് ആകുന്നില്ല. മഴക്കെടുതിയില്‍ ജലാശയത്തിലും മറ്റും കാണാതാകുന്ന പോകുന്നവരുടെ കാര്യം അറിയുന്നത് വൈകുന്നതിന് ഇടയാകുന്നു. 30 സെക്കന്‍ഡ് പോലും ജീവിതത്തിനും മരണത്തിനും ഇത്തരം അവസരങ്ങളില്‍ നിര്‍ണായകമാകുന്നു.

ഒരു ബുദ്ധിമുട്ട് നേരിടുമ്പോള്‍ ഞങ്ങളെ വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. ഈ സ്വാതന്ത്ര്യത്തിന്റെ കൂടെ ഉത്തരവാദിത്വവുമുണ്ട്. ഇനി അവധി തേടി വിളിക്കുമ്പോള്‍ അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക. അങ്ങനെ ഈ മഴക്കാലം സുരക്ഷിതമാവട്ടെ.