Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിക്കൊപ്പം ചെലവഴിക്കാൻ സമയം കിട്ടുന്നില്ലെന്ന് അനുഷ്ക

kohli-anushka.

വിവാഹത്തിനുശേഷം ഭാർത്താവിനൊപ്പം ചെലവിടാൻ ആവശ്യത്തിനു സമയം കിട്ടുന്നില്ലെന്ന് ബോളിവുഡ് താരം അനുഷ്ക ശർമ. ശരത് കതാരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സൂയ് ദാഗ– െമയ്ഡ് ഇന്‍ ഇന്ത്യയുെട ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അനുഷ്ക. വരുൺ നായകനാകുന്ന ചിത്രത്തിൽ നായികാ കഥാപാത്രമായി വീട്ടമ്മ വേഷത്തിലാണ് താരം എത്തുന്നത്. 

യഥാർത്ഥ ജീവിതത്തില്‍ നിന്നു വ്യത്യസ്തമായ വീട്ടമ്മയുടെ വേഷത്തിലെത്തുമ്പോഴുള്ള അനുഭവത്തെക്കുറിച്ചള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ‘‘പതിനഞ്ചാം വയസ്സു മുതൽ ഞാൻ അഭിനയിക്കാൻ തുടങ്ങി, അതിപ്പോഴും തുടരുന്നു. വിവാഹശേഷവും അത് തുടരുകയാണ്. വിവാഹം കഴിഞ്ഞ് വീട്ടിലിരിക്കുന്ന അനുഭവം മുമ്പൊരിക്കലും എനിക്കുണ്ടായിട്ടില്ല. ആ അനുഭവമാണ് ശരത് ഇൗ ചിത്രത്തിൽ നൽകിയത്. ഭർത്താവിനൊപ്പം െചലവഴിക്കാൻ പോലും ആവശ്യത്തിനു സമയം എനിക്കു ലഭിച്ചിട്ടില്ല.’’ അനുഷ്ക തുറന്നു പറഞ്ഞു.

‘‘ഇൗ സിനിമയിലെ വീട്ടമ്മയുടെ ലോകം അടുക്കളയാണ്, ഒരു കുടുംബാന്തരീക്ഷത്തിൽ ജീവിക്കാൻ ഈ സിനിമയിലൂടെ അവസരം ലഭിച്ചു,’’ അതിനവസരമൊരുക്കിയ ചിത്രത്തിന്റെ സംവിധായകന് അനുഷ്ക നന്ദി പറഞ്ഞു.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017 ഡിസംബറിൽ ഇറ്റലിയിൽവച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും വിവാഹിതരായത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.