Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ ദുരിതം; നിറവയറിന് കാവലാകാൻ ഫിറോസിന്റെ നന്മ മനസ്സ്

firos-help

പ്രളയത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാംപിലെത്തിയ ഗർഭിണിയായ യുവതിക്ക് വാടകവീട് ഒരുക്കി പൊതുപ്രവർത്തകന്റെ സഹായം. പാലക്കാട് ദുരിതാശ്വാസക്യംപില്‍ കഴിയുന്ന ഗര്‍ഭിണിയായ യുവതിക്കാണ് പൊതുപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ വാടകവീടുമായെത്തിയത്. പ്രസവതീയതി അടുത്തിരിക്കെ പ്രളയത്തെത്തു‌‌ടർന്ന് യുവതിയും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്കു മാറുകയായിരുന്നു. എന്നാൽ ക്യാംപിലെ പരിമിതമായ സൗകര്യങ്ങളിൽ പൂര്‍ണഗര്‍ഭിണിയ്ക്ക് കിട്ടേണ്ട പരിചരണം യുവതിക്ക് നൽകാനായില്ല. ഇത് മനസ്സിലാക്കിയ കൗണ്‍സിലർ പൊതുപ്രവര്‍ത്തകനായ ഫിറോസിനെ കാര്യം അറിയിക്കുകയായിരുന്നു.

ഇതിന് എങ്ങനെ പരിഹാരം കാണുമെന്ന ചിന്ത ഫിറോസിനെ കൊണ്ടെത്തിച്ചത് ഇവര്‍ക്കൊരു വാടകവീട് സംഘടിപ്പിക്കുന്നതിേലക്കാണ്. അത്തരത്തില്‍ 26 പേരടങ്ങുന്ന ആ വലിയ കുടുംബത്തിന് താമസിക്കാന്‍ ഒരു വീട് ഫിറോസ് കണ്ടത്തി. അതിന്‍റെ വാടകയും അവശ്യ സാധനങ്ങൾ വാങ്ങുന്നതിനുമാവശ്യമായ തുകയും ക്യാംപിലെത്തി ഫിറോസ് കുടുംബത്തിന് കൈമാറി. 

പൂട്ടിക്കിടക്കുന്ന  വീടുകളും ഫ്ലാറ്റുകളും ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്നും ഇതിനായി ആളുകൾ രംഗത്തുവരണമെന്നും സമൂഹ മാധ്യമത്തിൽ പോസ്റ്റ്  ചെയ്ത വിഡിയോയിലൂടെ ഫിറോസ് കുന്നംപറമ്പില്‍ ആവശ്യപ്പെട്ടു. സാഹചര്യം തിരിച്ചറിഞ്ഞ് സഹായം നൽകിയ ഫിറോസിനെ അഭിനന്ദച്ച് നിരവധി പേർ രംഗത്തെത്തി. ഉപയോഗിക്കാതെ കിടക്കുന്ന വീടുകളും ഫ്ലാറ്റുകളും ദുരിതമനുഭവിക്കുന്നവർക്കു നൽകുകയെന്ന ഫിറോസിന്റെ ആശയത്തിനും നിറ‍ഞ്ഞ കയ്യടിയാണ് സമൂഹമാധ്യമത്തിൽ ലഭിക്കുന്നത്.