Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക കോടീശ്വരന്റെ മൂഡ്‌സ്വിങ്സിൽ വലഞ്ഞ ജീവനക്കാർ ചെയ്തത്!

musk ഇലോൺ മസ്ക്. പോപ് ഗായിക ഗ്രൈംസിനൊപ്പം

ലോകത്തെ കീഴ്‌മേല്‍ മറിക്കാന്‍ ശേഷിയുള്ള അപൂര്‍വം സംരംഭകരിലൊരാളാണ് ഇലോൺ മസ്ക്. ഭൂമിയുടെ സംരക്ഷണം ദൗത്യമാക്കിയ മസ്‌കിന്റെ ടെസ്ല, സ്‌പേസ്എക്‌സ്, സോളാര്‍ സിറ്റി തുടങ്ങിയ സംരംഭങ്ങളെയെല്ലാം ലോകം പ്രതീക്ഷയോടു കൂടിയാണ് കാണുന്നത്. വിജയത്തിന്റെ പ്രതീകമായി ഇൗ ലോകകോടീശ്വരനെ കാണുന്നവരും ഏറെയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ആള്‍ക്കൊരു പ്രശ്‌നമുണ്ട്. മൂഡ്‌സ്വിങ്‌സ്. 

മാറുന്ന മൂഡ്

മസ്‌ക് എപ്പോള്‍ ഏതു രീതിയില്‍ പ്രതികരിക്കുമെന്നു മനസ്സിലാക്കുകയാണ് കൂടെ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം. അപ്രതീക്ഷിതമായി മൂട് മാറുന്ന മസ്ക് സഹപ്രവർത്തകർക്ക് ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ബോസിന്റെ മൂഡ് മനസിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിന്നെ ജീവനക്കാരുടെ കാര്യം തഥൈവ. 

നല്ല ഹ്യൂമർസെൻസുള്ള വ്യക്തിയാണ് കക്ഷി. എന്നാല്‍ പെട്ടെന്നു പൊട്ടിത്തെറിക്കുകയും ചെയ്യും. ഏതു തരം മൂഡിലാണ് മസ്‌ക് ഓരോ ദിവസവും ഓഫീസിലെത്തുന്നത് എന്നറിയൻ മുന്‍ജീവനക്കാര്‍ പരീക്ഷിച്ച വിദ്യകൾ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സ്പേസ് എക്സിലെ മുൻജീവനക്കാരനാണ് ആ വിദ്യ ‘ദ് വാൾ സ്ട്രീറ്റ്’ ജേർണലിനോടു വിദ്യകൾ വെളിപ്പെടുത്തിയത്. 

താരസുന്ദരിയും തലമുടിയും

മസ്‌കിന്റെ വ്യക്തി ജീവിതത്തിലെ വാർത്തകൾ പിന്തുടര്‍ന്നാണത്രെ ചിലപ്പോൾ ജീവനക്കാര്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലാക്കിയിരുന്നത്. അദ്ദേഹത്തിന്റ ഭാര്യ തലുല റിലെയുടെ മുടിയും മസ്കിന്റെ മാനസികാവസ്ഥ തിരിച്ചറിയാൻ ജീവനക്കാർ ഉപയോഗിച്ചിരുന്നു. 

ഭാര്യ റിലെയുടെ തലമുടി പ്ലാറ്റിനം കളറിലുള്ള ദിവസങ്ങളില്‍ മസ്‌ക് അതീവ സന്തോഷവാനാണെന്നാണ് അര്‍ത്ഥം. അത്തരം ദിവസങ്ങളിലാണ് ജീവനക്കാർ പുതിയ ആശയങ്ങളും പ്രശ്‌നങ്ങളുമായി ബോസിനെ കാണാന്‍ ചെല്ലാറുള്ളത്. ഇതു മിക്ക സന്ദര്‍ഭങ്ങളിലും വിജയിച്ചതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. തലുല റിലെ മസ്‌ക്കിന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു. 

മനസ്സുപോലെ മാറുന്ന പങ്കാളികളും

കനേഡിയന്‍ നോവലിസ്റ്റായിരുന്നു മസ്‌ക്കിന്റെ ആദ്യ ഭാര്യ. എന്നാല്‍ അവരിൽനിന്നു വിവാഹമോചനം നേടിയശേഷം ബ്രിട്ടീഷ് നടി റിലെയെ മസ്‌ക് ഡേറ്റ് ചെയ്തു. 2010ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ രണ്ട് വര്‍ഷത്തിനുശേഷം വിവാഹമോചനം നേടി. ‘‘മനോഹരമായ വർഷങ്ങളായിരുന്നു അത്, ഞാൻ നിന്നെ എന്നും സ്നേഹിച്ചുകൊണ്ടിരിക്കും എന്നാണ് ബന്ധം വേര്‍പിരിയുന്ന വേളയില്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. 

എന്നാല്‍ മസ്‌ക്കും റിലെയും 2013ൽ വീണ്ടും ഒന്നിച്ചു. 2016ല്‍ വീണ്ടും വിവാഹമോചനം. അതിനുശേഷം പോപ്പ് ഗായിക ഗ്രൈംസുമായി മസ്‌ക് ഡേറ്റിങിലായിരുന്നു. എന്നാല്‍ ഏറെ വൈകാതെ ആ ബന്ധവും തകർന്നുവെന്ന വാർത്തകൾ പരന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.